Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കറുത്ത പൂവ് !
അനുഭവം ഓർമ്മകൾ ജീവിതം

കറുത്ത പൂവ് !

By Aniill KrishnaaMarch 21, 20242 Comments2 Mins Read53 Views
Bookmark Now
Please login to bookmark Close

No account yet? Register

‘ഓർമ്മയുണ്ടോടാ?’

ആവർത്തന​വിരസങ്ങളായ ഓണാശംസാ മെസ്സേജുകൾ യാന്ത്രികമായി സ്ക്രോൾ ചെയ്തു പോകവേ,

‘ഇത്.,, ആമി?”

‘അതേടാ. വണ്‍ ആൻഡ്‌ ഒണ്‍ലി ആമി. ആമി രവിശങ്കർ.‘

ചിതറിയ ഓർമ്മകളുടെ ആദ്യത്തെ തുണ്ട് പറന്നെത്തിയത് ഏഴാം ക്ലാസ്സിലെ മൂന്നാം നിരയിലെ ഡെസ്കിനു മുകളിൽ കോമ്പസുകൊണ്ടു കോറിയിട്ട നേർത്ത ഒരു ഹൃദയ ചിഹ്നത്തിലേയ്ക്കാണ്.
ആ ഹൃദയത്തിനു നടുവിൽ ആമി +…. എന്നൊരു സമസ്യയിൽ കൗതുകമൊളിപ്പിച്ച് ചെറുപുഞ്ചിരിയോടെ എന്റെ മുഖത്തേക്കു പാറിയ വശ്യമായ മാലാഖ കണ്ണുകൾ.
പക്ഷേ, ആ അധിക ചിഹ്നത്തിന്റെ കൂട്ടെഴുത്തിനേക്കാൾ എത്രയോ ആഴമേറെയുള്ള ഒരു സൗഹൃദമായിരുന്നു കാലം നമുക്കായി കാത്തുവെച്ചിരുന്നത്. 

സ്കൂൾ പഠനമൊക്കെ കഴിഞ്ഞ്, നഗരഭൂപടത്തിന്റെ അരികുപറ്റി ആരെയും കൊതിപ്പിയ്ക്കുന്ന സി എം എസ് കോളേജ് കാമ്പസിൽ ബൈനോമിയൽ തിയറവും തെർമോഡൈനാമിക്സും പതിവായി പകർന്നുപോരുന്ന മടുപ്പിനിടയിലേയ്ക്ക് ഒരു ചങ്ങമ്പുഴക്കവിതയുടെ മന്ദഹാസം പോലെ നിരഞ്ജൻ കടന്നു വന്നു.
വളരെ പെട്ടെന്നു തന്നെ അവൻ നമ്മളിലൊരാളായി.
നമ്മുടെ സ്വകാര്യനിമിഷങ്ങൾ പങ്കുവെയ്ക്കപ്പെട്ടു. 

ചൂളമരത്തലപ്പുകൾ നൃത്തം ചെയ്യുന്ന ലവേർസ് പാത്തിന്റെ നിഴൽ വഴികളിൽ നിരഞ്ജനോടൊപ്പം നടന്നുതീർത്ത ദൂരമത്രയും കോളിൻസ് ലൈബ്രറിയിലെ നിയോൺ വെളിച്ചത്തിനുതാഴെ നീ എനിയ്ക്കെതിർവശമിരുന്നു വാചാലയായി.
ഷെല്ലിയ്ക്കും കീറ്റ്സിനും ഷേക്‌സ്‌പിയറിനുമൊക്കെയൊപ്പം നിരഞ്ജനും നമ്മുടെ ചർച്ചയിലെ പ്രധാനവിഷയങ്ങളിലൊന്നായി.
ഏറെ വൈകാതെ ആ പഴയ അധിക ചിഹ്നത്തിന്റെ വലതുഭാഗത്തു നിരഞ്ജൻ എന്ന ഉത്തരം നീ കൽപിച്ചുചേർത്തു. അശ്വവേഗത്തിൽ കുതിച്ച രണ്ടാണ്ടുകൾക്കുശേഷം നമ്മുടെ വഴികൾ പലതായി പിരിഞ്ഞു. 

ഇവിടെ ഞാൻ ഒരു മൗനം കോറിയിടുകയാണ്.
നീണ്ട അഞ്ചു വർഷങ്ങളിലെപ്പോഴോക്കെയോ ആയി നിങ്ങൾ പരസ്പരം പറഞ്ഞുതീർത്ത, എന്നാൽ ഞാനറിയാതെപോയ അർത്ഥഗർഭമായ മൗനം. 

ബോംബെ സെന്റ് സേവ്യേയേഴ്സിൽ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും കഴിഞ്ഞുമടങ്ങുമ്പോൾ അക്ഷരങ്ങളേക്കാൾ കൂടുതൽ അക്കങ്ങളെ സ്നേഹിയ്ക്കത്തക്കവണ്ണം നീ പാകപ്പെട്ടു കഴിഞ്ഞിരുന്നു. ജ്ഞാനസ്നാനം ചെയ്യപ്പെട്ടു ‘മരിയ’ എന്ന് പുതുപ്പേരുകാരി, കാഞ്ഞിരപ്പള്ളിക്കാരൻ ജോൺ സക്കറിയയുമായുള്ള മനസ്സമ്മതവും വിളിച്ചുചൊല്ലലും കഴിഞ്ഞ ആ മദ്ധ്യാഹ്നത്തിൽ എങ്ങനേയും നിരഞ്ജനെ ഒരു നോക്കു കാണണമെന്നെനിയ്ക്കു തോന്നി. 

തേടിപ്പിടിച്ച വിലാസവും പേറിയുള്ള നീണ്ട അലച്ചിലിനൊടുവിൽ തിരുവനന്തപുരം ലോ കോളേജ് ഹോസ്റ്റലിലെ ഒരു സുഹൃത്തിന്റെ മുറിയിൽ, അയ്യപ്പൻ കവിതയുടെ ചൊൽക്കാഴ്ചയുടെ ആരവങ്ങൾക്കിടയിൽനിന്നും ഞാനവനെ അടർത്തിയെടുത്തു. 

‘നിരഞ്ജൻ, നീയിതെത്ര മാറിപ്പോയിരിയ്ക്കുന്നു?’
ഒന്നും മിണ്ടാതെ, കയ്യിലിരുന്ന ഗ്ളാസ്സിൽ ഒരു ഡബിൾ ലാർജ് കൂടിയൊഴിച്ച് അവൻ വായ്ക്കുള്ളിലേയ്ക്കു കമിഴ്ത്തി. 

‘എന്തൊരു കുടിയാടാ ഇത്?’
ചോദ്യം കേട്ട അവൻ മുഖമുയർത്തി ദയനീയമായി ഒന്നു നോക്കി. 

കുടിച്ച കള്ളിനേക്കാൾ എത്രയോ വലുതാണ്,
ഈ ഒരായുസ്സിൽ ഞാൻ കുടിച്ചുതീർത്ത കണ്ണീർക്കടൽ.
ജഗ്ജിത് സിംഗിന്റെ പ്രശസ്തമായ ഗസൽ ശീലുകൾ കേൾക്കുന്നന്നതിനെത്രയോ മുൻപു തന്നെ ആ വരികളുടെ അർത്ഥം ഞാനവന്റെ കണ്ണുകളിൽ നിന്നു വായിച്ചെടുത്തിരുന്നു. 

‘സാരമില്ലെടാ,,. അവള്, അല്ലെങ്കിൽ ഒരു പ്രേമം ഇങ്ങനെ പോയെന്നുവെച്ച്.
അതിനിത്രയ്‌ക്കൊക്കെ വിഷമിയ്ക്കാനുണ്ടോ?’

‘വിഷമമോ? എന്തിന്?
നീ കേട്ടിട്ടില്ലേ?
ഈ പ്രേമത്തിലും വിപ്ലവത്തിലും തോല്‍ക്കുന്നപോലെ ഇത്രയും മനോഹരമായ സംഗതി വേറെയില്ല.
ഐ ആം ജസ്റ്റ് എൻജോയിങ്.
ഞാൻ ആസ്വദിക്കുകയാണ്, മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം. ‘

പ്രവാസജീവിതത്തിലേയ്ക്കു കുടിയേറപ്പെട്ട ഞാൻ പിന്നീടുള്ള ഓരോ ഒഴിവുകാലത്തും അവനെയൊന്നുകൂടി കണ്ടുമുട്ടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നിങ്ങളുടെയിടയിൽ അവശേഷിച്ചിരുന്ന ഒരേ ഒരു കണ്ണി ഞാനായതിനാലാവണം പിന്നീടൊരിയ്ക്കലും അവനെനിയ്ക്കു പിടി തന്നില്ല,
വർഷങ്ങൾക്കുശേഷം തലസ്ഥാനത്തെ ഒരു സ്വകാര്യലോഡ്ജിലെ കാലുറയ്ക്കാത്ത ഡെസ്കിനു മുകളിൽ വെള്ളവസ്ത്രത്തിൽ പൊതിഞ്ഞു മുമ്പെന്നത്തേക്കാളും ശാന്തനായി കിടന്ന അവനെ ആദ്യമായി തിരിച്ചറിയുന്നതു വരെ. 

മുറിയിൽ അവൻ അവസാനമായി കഴിച്ചതാവണം,
ഗ്ലാസ്സിൽ പകുതിയോളം ബ്രാണ്ടി അവശേഷിച്ചിരുന്നു. 

വായിച്ച പുസ്തകം ഒരു കുഞ്ഞുണ്ണിക്കവിതയുടെ കുസൃതിച്ചിരിയോടെ പാതി മലർന്നു കിടന്നിരുന്നു. 

അവളുണ്ടായിരുന്നപ്പോള്‍ എന്‍റെ മനസ്സില്‍ എന്നുമെപ്പോഴും പൂക്കള്‍ വിരിഞ്ഞിരുന്നു.
അവള്‍ പോയി.
ഇപ്പോഴും എന്‍റെ മനസ്സില്‍ ഒരു പൂ വിരിഞ്ഞു നില്‍ക്കുന്നു.
ഒരു കറുത്ത പൂവ്!

Post Views: 31
4
Aniill Krishnaa

2 Comments

  1. Joyce on March 26, 2024 1:40 AM

    👌👏

    Reply
  2. RBK on March 22, 2024 6:00 PM

    👌🏻👌🏻👌🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.