വർഷങ്ങൾക്ക് ശേഷം പഴയ പുഴയോരത്ത് വീണ്ടും ആ രണ്ട് മരങ്ങൾ കണ്ടുമുട്ടി.
“താൻ വല്ലാതെ ഉണങ്ങിയിരിക്കുന്നു!”
“ഉം…
നിന്നോടുള്ള വാക്ക് പാലിക്കാൻ കഴിയാതിരുന്ന ആ ദിവസം മുതൽ ഇങ്ങനെയാ..”
ഒരു മീൻകുഞ്ഞ് വെള്ളത്തെ സ്പർശിച്ചു നിന്നിരുന്ന ആ രണ്ട് പാദവേരുകളിൽ വന്നു ചുംബിച്ചു പോയി…
