Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുൾച്ചെടിയും പാഴ്മരവും
കഥ പ്രചോദനം

മുൾച്ചെടിയും പാഴ്മരവും

By Josemon VazhayilMarch 29, 2024Updated:March 31, 2024No Comments5 Mins Read38 Views
Bookmark Now
Please login to bookmark Close

No account yet? Register

കുഞ്ഞുനാമ്പായി ജനിച്ച നാൾ മുതൽ താൻ ഈ കാട്ടിലെ ആർക്കും വേണ്ടാത്ത ഈ പാഴ്മരത്തിനു സ്വന്തമായിരുന്നു. അന്ന് ഈ പാഴ്മരവും തീരെ ചെറുത് ആയിരുന്നു. ഞാനെന്ന മുൾച്ചെടിയെ മടികൂടാതെ ചേർത്ത് നിറുത്തിയ പാഴ്മരത്തെ ഞാനെന്നോ സ്നേഹിച്ചു തുടങ്ങി. എന്റെ മുള്ളുകൾ പലപ്പോഴും പാഴ്മരത്തിന് മേൽ ആഞ്ഞിറങ്ങിയിട്ടും പരാതിയില്ലാതെ പടർന്നു കയറാനും വളർന്നു പന്തലിക്കാനും എന്നുമെനിക്ക് താങ്ങായി നിന്നവനാണ് ഈ പാഴ്മരം. പാഴ്മരത്തിനൊപ്പം ഞാനും വളർന്നു. ഒറ്റ നോട്ടത്തിൽ എന്റെയും നിന്റെയും ഇലകളെ വേർതിരിച്ചു കാണാൻ ആവാത്ത വിധം ഞങ്ങൾ ഒന്നായിരുന്നു. ആരുമാരും ആവശ്യമില്ലാതെ പാഴ്മരത്തിന് അടുത്തു വരുന്നത് പോലും എനിക്കിഷ്ടമല്ലായിരുന്നു. അങ്ങനെ വരാൻ ശ്രമിക്കുന്നവരെ ഞാൻ എന്റെ കൂർത്ത മുള്ളുകൾ കുത്തി ഓടിച്ചു. അത് കണ്ട് പാഴ്മരം ഇളകി ചിരിച്ചു. എന്റെ കുത്തു കൊണ്ടവർ എന്നെയും പ്രാകി പ്രാണവേദയോടെ ഓടി. എന്നെ സ്നേഹിക്കുന്നവർ ആരുമില്ല ഈ പാഴ്മരമല്ലാതെ എന്ന തിരിച്ചറിവ്. അല്ലെങ്കിലും എന്റെ അടുത്തു വന്നവർ ആരുമെന്നെ ഇഷ്ടപെടാറില്ല, എന്നിലെ മുള്ളുകൾ എനിക്ക് തന്നെ ശത്രുക്കളെ ഉണ്ടാക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. എന്നാലും പാഴ്മരത്തിന്റെ സ്നേഹത്തിൽ എല്ലാം മറന്ന് ഞാൻ അവനൊപ്പം വളർന്നു. എന്നാൽ ഇന്ന്….

ആകാശം മുട്ടെ പാഴ്മരത്തിനൊപ്പം വളർന്നു പൊങ്ങിയിരുന്ന ഞാൻ ഇതാ താഴെ ഭൂമിയിൽ അലങ്കോലമായി അബോധാവസ്ഥയിലെന്നോണം വീണു കിടക്കുന്നു. മുകളിൽ ആകാശം മറച്ച, വെയിലേൽക്കാതെ കാത്ത പാഴ്മരത്തിന്റെ ശിഖരങ്ങളില്ല. നേരെ പതിക്കുന്ന വെയിൽ വീണു ഞാൻ വാടുമോ. ഇന്നലെ ആരൊക്കെയോ വന്നു അങ്ങോളം ഇങ്ങോളം നടന്ന് തിരഞ്ഞ അവർ അവസാനം എന്റെ എല്ലാമെല്ലാമായിരുന്ന പാഴ്മരത്തിനു കീഴെ നിലയുറപ്പിച്ചപ്പോൾ ഞാനറിഞ്ഞില്ല അവർ അവനെ നിലം പരിശാക്കാൻ പോകുകയാണെന്ന്. ഞങ്ങളെ അകറ്റാൻ പോകുകയാണെന്ന്.

പിന്നെ കുറെ മണിക്കൂറുകൾ… ആദ്യം അവർ എന്നെ പാഴ്മരത്തിൽ നിന്നും വെട്ടി മാറ്റി…. ഞാൻ എന്നാലാവും വിധം എന്റെ കൂർത്ത മുള്ളുകളാൽ അവരെ കുത്തി വേദനിപ്പിച്ചു. അവർ അപ്പോൾ കൂടുതൽ ഈർഷ്യയോടെ എന്നെ നിലം പരിശാക്കി. പിന്നെ എന്റെ എല്ലാമെല്ലാം ആയിരുന്ന പാഴ്മരത്തിനു കീഴെ കോടാലി വച്ചു. എന്തുകൊണ്ടെന്ന് അറിയില്ല എന്റെ പാഴ്മരം എല്ലാം വേദനയോടെ സഹിച്ചു. പതിറ്റാണ്ടുകളുടെ ആത്മബന്ധം അതാ വീഴുന്നു. അവർ അതിന്റ ശിഖിരങ്ങളെ മുറിച്ചു മാറ്റി. അവസാനം പാഴ്മരത്തിന്റെ കാതലായ തടി അവർ തോളിലേറ്റി ചുമന്ന് നടന്നു നീങ്ങി.

നമ്മൾ ഇനി കാണുമോ എന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ! ഇനിയെങ്ങനെ കാണാൻ. ഒന്ന് തലയുയർത്തി നോക്കാൻ പോലും ആവാതെ വീണ്ടും വീണു ഞാൻ ഭൂമിയിലേക്ക്. അവർ എന്നെ കൂടി വെട്ടി കൊന്നിട്ട് പോയിരുന്നെങ്കിൽ. കുറഞ്ഞ പക്ഷം എനിക്കും അവനോടൊപ്പം മരിക്കാമായിരുന്നു. പിന്നെ ശെരിയാണ് ഞങ്ങൾ വെട്ടിമുറിച്ചാലും മരിക്കണമെന്നില്ല. അങ്ങനെ എന്തൊക്കെയോ ചിന്തിച്ച് സന്ധ്യ മയങ്ങുന്നു. മുള്ളുകൾ തീർക്കുന്ന കവചമൊരു ശക്തിയായി ഉണ്ടെങ്കിലും താൻ ഒറ്റക്കാണെന്ന സത്യം ഞാൻ മനസിലാക്കി കഴിഞ്ഞു. ഭയമെന്നെ ചുറ്റിപ്പിടിക്കുന്നു.

അതാ അവർ വീണ്ടും… എന്റെ പാഴ്മരത്തിനു കോടാലി വെച്ചവർ വീണ്ടും. എന്തോ തിരയുകയാണ്. ഈ രാത്രിയിൽ അവർക്കിനി ഇവിടെ നിന്ന് എന്താണ് വേണ്ടത്? അവർ തിരഞ്ഞു തിരഞ്ഞു എനിക്കരികിൽ എത്തി. എന്നെ നോക്കി അവർ പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്നെ കളിയാക്കുകയാണെന്ന് തോന്നി. പിന്നെ അവർ എന്നെയും ചുവടോടെ വെട്ടി. എന്റെ ഏറ്റവും കൂർത്തതും വലിപ്പമേറിയതും ആയ മുള്ളുകൾ നിറഞ്ഞ എന്റെ കാതൽ ഭാഗം സൂക്ഷ്മതയോടെ വെട്ടിയെടുത്തു. എന്നാലും ഞാൻ അവരെ മുള്ളുകളാൽ കുത്തി വേദനിപ്പിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അവർ എന്നെയും കൊണ്ട് ഏതോ കൊട്ടാരത്തിലേക്ക് ആണ് പോയത്.

അവർ എന്റെ ഇലകൾ എല്ലാം ഉതിർത്ത് മാറ്റി. എല്ലാം ഞാൻ സഹിച്ചു. പാഴ്മരത്തോളം വെട്ടിമുറിച്ചില്ലല്ലോ എന്നാശ്വസിച്ചു. പിന്നെ അവർ എന്നെ വളച്ചു വളച്ചു ഒരു വട്ടാകൃതിയിൽ ആക്കിയെടുത്തു. അവർ പലതും പറഞ്ഞു അട്ടഹസിച്ചു ചിരിച്ചു. എന്തിനാണിവർ ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാവുന്നില്ല. എന്റെ പാഴ്മരം എവിടെ എന്നും അറിയില്ല. അവരുടെ സംസാരത്തിൽ നിന്ന് ഒന്ന് മനസിലായി, പിടിച്ചു കൊണ്ടുവന്ന ഏതോ കളളനെയോ ശത്രുവിനെയോ ശിക്ഷിക്കുന്നതിന്റെ ഭാഗമായി അവർ എന്നെ അയാളുടെ തലയിൽ കിരീടം പോലെ വച്ചു അടിച്ചിറക്കാനുള്ള തയാറെടുപ്പിലാണ്. ഞാനും ചിന്തിച്ചു, എനിക്കുണ്ടായ വേദനയും നഷടങ്ങളും എല്ലാം ഞാനിന്നയാളിൽ ആഴ്ന്നിറങ്ങി അയാൾ വേദനിക്കുന്നത് കണ്ട് മറക്കാൻ ശ്രമിക്കും. എന്റെ എല്ലാ ദേഷ്യവും ഞാൻ അയാളിൽ തീർക്കും. അതിനിടയിൽ അവർ എന്നെയുമെടുത്ത് അകത്തളത്തിലേക്ക് നടന്നു.

അവിടെ അതാ ഒരു മനുഷ്യൻ, ചമിട്ടി അടികൾ ഏറ്റ ശരീരത്തിൽ നിന്നും ചോര വാർന്നുകൊണ്ട് തളർന്നു നിലത്തിരിക്കുന്ന അയാളെ കണ്ട്, എന്തോ മനസ്സിൽ അലിവ് തോന്നുന്നു. എന്നെ ഉയർത്തികാണിച്ച അവർ അയാളെ പരിഹസിക്കുന്നു. അത് എന്നെയും കൂടിയാണെന്ന് എനിക്ക് തോന്നുന്നു. ആ മനുഷ്യൻ ദയനീയമെങ്കിലും, തീക്ഷ്ണത നിറഞ്ഞ കണ്ണുകൾ ഉയർത്തി എന്നെ ഒന്ന് നോക്കി. എന്നിൽ ദയ ഉണ്ടാകുമായേനെ ആ നോട്ടത്തിൽ. പക്ഷെ അതിനു മുന്നേ അവർ എന്നെ ആ മനുഷ്യന്റെ തലയിൽ വച്ചു. വടിയും മറ്റും വച്ച് അവർ എന്റെ മുള്ളുകൾ അവന്റ തലയിലും നെറ്റിയിലുമായി ആഴ്ത്തിയിറക്കി. ഒരു നിമിഷം. ഞാൻ എന്നെ മറന്നു.

ഇന്നലെ വരെ എന്റെ അടുത്തു വന്നവരെ എല്ലാം ഞാൻ എന്റെ മുള്ളുകൾ കുത്തി വേദനിപ്പിച്ചു. അവർ എന്നെയും പ്രാകി ഈർഷ്യയോടെ എന്നെ കണ്ടു. പക്ഷെ ഇതാ ഇന്ന്… മറ്റൊരു അനർവചനീയ അനുഭവം. എന്റെ കൂർത്ത മുള്ളുകൾ ആഴ്ന്നിറങ്ങിയപ്പോൾ ഇതാ ഈ മനുഷ്യൻ പ്രാകുന്നില്ല. ഈർഷ്യയിൽ ഉതിരുന്ന ഒരു വാക്ക് പോലും ശബ്ദിച്ചില്ല. ആദ്യമായി, സന്തോഷത്തോടെ എന്റെ മുള്ളുകളെ തന്റെ മേനിയിലേക്ക് ഏറ്റുവാങ്ങിയ ഇയാൾ ആരാണ്? എന്നെ അറിയാൻ ശ്രമിച്ചവർക്കെല്ലാം വേദന മാത്രം സമ്മാനിച്ച എനിക്ക് ഇതാ ഇയാൾ കൊടുത്ത വേദനക്ക് പകരമായി, എന്നെ തന്നിലേക്ക് സ്വീകരിച്ചിരിക്കുന്നു. ഇയാൾ മനുഷ്യനോ അതോ വെറുക്കാൻ അറിയാത്ത സ്നേഹമോ??

എന്റെ ഏറ്റവും കൂർത്ത ഒരു മുള്ള് അയാളുടെ പുരികത്തിലൂടെ കടന്ന് കണ്ണോളം എത്തി നിൽക്കുന്നു. ചാട്ടവാറടികളാൽ ചുവന്നു കലങ്ങിയതെങ്കിലും, ആ കണ്ണുകളിലെ തിളക്കവും തീക്ഷ്ണതയും എന്നോട് പറഞ്ഞു… “നീ എന്തിനാണ് സ്വയം വേദനയാണെന്നും, ആരാലും ഇഷ്ടപ്പെടാത്തവനാണ് എന്നും കരുതുന്നത്? ഇനി നീ എന്നോടൊപ്പം ആണ്. നീ എന്ന കിരീടം കൊണ്ടാവും ഞാൻ ഈ ലോകത്തിനു മുന്നിൽ രാജാവാകുന്നത്. എനിക്കുള്ള സിംഹാസനം നിനക്കൊപ്പം നിന്നവനാൽ തയാറായി കഴിഞ്ഞു. ആർക്കും വേണ്ടാത്തവർക്കും ആരാലും പരിഗണിക്കപ്പെടാത്തവർക്കും വേണ്ടി ആണ് ഞാൻ. നിങ്ങൾ ഇനി എന്നോടൊപ്പം ചരിത്രത്തിൽ എഴുതപ്പെടും…!” ഒന്നും മനസിലായില്ലെങ്കിലും ഞാൻ അയാൾക്കൊപ്പം അയാളുടെ ശരീരഭാഗമായി ആ തലയിൽ രാജാവിന്റെ കിരീടം കണക്കെ നില കൊണ്ടു. രാത്രിയുടെ ഏതോ യാമത്തിൽ പുറത്ത് എവിടെയോ കോഴി മൂന്ന് തവണ കൂവി. എന്റെ രാജാവ് തല ഉയർത്തി ആരെയോ നോക്കി. നോക്കിയ ആൾ വിങ്ങിപ്പൊട്ടി പുറത്തേക്ക് ഓടി.

പിറ്റേന്ന് അവിടുത്തെ രാജാവിന്റെ വലിയ അങ്കണത്തിൽ എന്റെ രാജാവിനെ അവർ വലിച്ചിഴച്ചു കൊണ്ടുവന്നു നിറുത്തി. ആ രാജാവിന് എന്റെ രാജാവിനെ പേടിയുണ്ട് എന്ന് എനിക്ക് തോന്നി. ആ ചോദ്യോത്തരങ്ങളിൽ എനിക്ക് മനസിലായി, എന്റെ രാജാവ് വലിയവനാണ് എന്ന്. എന്റെ രാജാവിന്റെ മേൽ ഒരു തെറ്റും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അവിടുത്തെ ജനത്തെ ഭയന്ന് അയാൾ എന്റെ രാജാവിനെ കൊല്ലാനായി ആ ജനതക്ക് വിട്ടു കൊടുത്തു. കുരിശിൽ തറച്ചു കൊല്ലാൻ. ഇത്ര കഠോരമായ ശിക്ഷ കേട്ടിട്ടും എന്റെ രാജാവ് ഇളകിയില്ല. മറ്റെന്തോ നേടാൻ എന്നോണം എല്ലാ വേദനയും സ്വയം ഏറ്റുവാങ്ങുന്നു. വേദന സ്വയം വിലപിക്കുന്നു.

ഇതാ ഒരു മരക്കുരിശ് അവർ എന്റെ രാജാവിനായി കൊണ്ടു വരുന്നു. ആ മരക്കുരിശ് കണ്ട് ഞാൻ കരഞ്ഞു, ചിരിച്ചു, സന്തോഷം കൊണ്ട്, സങ്കടം കൊണ്ട്, അതെന്റെ പാഴ്മരമാണ് ആ കുരിശ്. അവർ കുരിശെന്ന എന്റെ പാഴ്മരത്തെ എന്റെ രാജാവിന്റെ തോളിലേക്ക് വച്ചുകൊടുത്തു. കുരിശിനും രാജാവിന്റെ തലക്കും ഇടയിൽ അവരുടെ സ്നേഹത്തിൽ ഞാൻ അമർന്നു. അത്രത്തോളം എന്റെ രാജാവ് അവനിലേക്ക് എന്റെ മുള്ളുകളെ സ്വീകരിക്കുന്നു. ആ സ്നേഹത്തിൽ ഞാൻ ഒന്നുമല്ലാതായി. ഏതോ കുന്നിൻമുകളിലേക്കുള്ള ആ യാത്രയിൽ ഞാൻ പാഴ്മരമാം എന്റെ കുരിശിനോടാ കഥ പറഞ്ഞു. എന്റെ മുള്ളുകളിൽ നിന്ന് മുറിവേറ്റവൻ തിരിച്ചു സ്നേഹമാം മുന്തിരിച്ചാറൊഴുക്കുന്ന കഥ.

ഇത്ര ഭാരമുള്ള പാഴ്മരകുരിശിനും സഹിക്കാൻ ആവുന്നില്ലായിരുന്നു. എന്റെ രാജാവിന്റെ വേദന കണ്ടാ പാഴ്മരം പല തവണ ആ തോളിൽ നിന്ന് തെന്നി അവനോടൊപ്പം നിലം പതിച്ചു. കൂടെ ഉള്ളവർ അവനെ അപ്പോൾ ആഞ്ഞു തല്ലി. ഇടക്ക് മറ്റൊരാൾ അവനെ സഹായിക്കാൻ എത്തി. എത്ര ഭാഗ്യവാൻ ആവുമായാൾ. ആ കുന്നിൻ മുകളിൽ ചെന്നപ്പോൾ അവർ എന്റെ രാജാവിനെ എന്റെ പാഴ്മരകുരിശിൽ നീളമേറിയ ആണികളാൽ തറച്ചു. അവിടുത്തെ വേദനകളെ എനിക്കാവില്ല വിവരിക്കാൻ. എന്റെ കുരിശിനും എനിക്കും അങ്ങനെ മൂന്നാണികൾ കൂടി കൂട്ടായി വന്നു. അങ്ങനെ ഞങ്ങൾ പരസ്പരം ഒന്നായി രാജനിൽ.

സന്ധ്യ മയങ്ങിയതോ അതോ ഭൂമി മയങ്ങിയതോ? അറിയില്ല. വൈകുന്നേരം ഏതോ ഒരു സമയത്ത് എന്റെ രാജാവ്, അവനെ കുരിശിൽ തറച്ചവർക്കായി പ്രാർത്ഥിക്കുന്നത് കേട്ടു. ഞങ്ങൾ കാണുന്നുണ്ടായിരുന്നു, മരണം അവനിലേക്ക് എത്താതെ പേടിയോടെ നില്കുന്നു ദൂരെ. പിന്നെ ഏറെ വൈകാതെ എന്റെ രാജാവ് ദൈവത്തെ വിളിച്ച്, മരണത്തെ തന്നിലേക്ക് വിളിപ്പിച്ചു. ഏവരും ഭയക്കുന്ന മരണം, ആദ്യമായി അറിഞ്ഞു ഒരാൾ എല്ലാ സന്തോഷത്തോടെയും കൂടെ മരണത്തെ സ്വീകരിക്കുന്നത്. മരണം പോലും സ്നേഹമാക്കുന്നു ഇവൻ. ഞങ്ങൾ ഉറപ്പിച്ചു, ഇവൻ വെറും മനുഷ്യൻ അല്ല. ഇത് ഒരു അവസാനവും ആവില്ല.

രാത്രി ആവുന്നതിനു മുന്നേ ആരോ രണ്ട് പേർ വന്ന് എന്റെ രാജാവിനെ കുരിശിൽ നിന്നും താഴെ ഇറക്കി. എന്നെയും അവന്റെ തലയിൽ നിന്ന് അകറ്റിയെടുത്ത് കുരിശിന്റെ മേലേ വച്ചു. അസഹനീയമായ മറ്റൊരു കാഴ്ചക്ക് ഞങ്ങൾ സാക്ഷികളായി. എന്റെ രാജാവിന്റെ ശരീരം അവന്റെ അമ്മയുടെ മടിയിൽ കിടത്തി. മനസ് കൊണ്ട് ഞാൻ ആ അമ്മയോട് മാപ്പ് പറഞ്ഞു. ഞാൻ കൂടി കൂടിയാണ് അമ്മയുടെ മകനെ ഇത്രയധികം വേദനിപ്പിച്ചത്. മാപ്പ് അമ്മേ….! അവർ എന്റെ രാജാവിനെ അവിടെ അടുത്തൊരു കല്ലറയിൽ അടക്കം ചെയ്തു. പരസ്പരം ഒന്നും പറയാൻ ആവാതെ മിനിയാന്ന് പിരിഞ്ഞ പാഴ്മരവും മുൾച്ചെടിയും ഇന്ന് ഒന്നിച്ചാ പുണ്യമണ്ണിൽ പുതഞ്ഞ് കിടന്നു.

കാലമെത്ര കടന്നുപോയി… ഇന്നുമീ അൾത്താരമേലെ എന്റെ രാജാവിനൊപ്പം ഞങ്ങളീ പാഴ്മരവും മുൾച്ചെടിയുമുണ്ടിവിടെ ഇന്നലെ നടന്ന ഇന്നിന്റെ രക്ഷയുടെ കഥയും പറഞ്ഞ്…!

Post Views: 35
2
Josemon Vazhayil

സമയം പോലെ വിശദമായി എഴുതാം.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.