Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉയർന്ന ചിന്താഗതിയും കാലി പേഴ്സും
അനുഭവം ഓർമ്മകൾ ജീവിതം യാത്ര

ഉയർന്ന ചിന്താഗതിയും കാലി പേഴ്സും

By Shiju KPApril 3, 2024Updated:April 6, 20243 Comments2 Mins Read115 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇക്കൊല്ലം ആദ്യം ഞങ്ങൾ കോളേജിൽ നിന്ന് ടൂർ പോയി. ടീച്ചർമാരും ചിലരുടെ കുടുംബവും ഒക്കെയായാണ് യാത്ര. എന്നത്തേയും പോലെ ഞാൻ കുട്ടികളുടെ സ്വന്തം ആന്റിയായി മാറാൻ അധികം താമസിച്ചില്ല.കുട്ടികളെ വളച്ചെടുക്കാൻ പല വഴികൾ നമ്മുടെ കയ്യിൽ ഉണ്ടല്ലോ. അങ്ങനെ ഞങ്ങൾ ഒരു ഡാമിൽ നിന്നിറങ്ങി റോഡിലേക്ക് നടക്കുകയായിരുന്നു. റോഡിൽ എത്തിയപ്പോൾ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അമ്പലങ്ങളുടെയും ഒഴിച്ച് കൂടാനാകാത്ത ഘടകമായ കുറെ ഭിക്ഷക്കാർ ഞങ്ങളെ പിടികൂടി.എന്റെ കൂടെ രണ്ട് മൂന്ന് കുട്ടികളും ഉണ്ട്. ഞാൻ ഭിക്ഷക്കാർക്ക് ഒന്നും കൊടുത്തില്ല. കൊടുക്കാറുമില്ല.

“ആന്റി, അവർക്കെന്തെങ്കിലും കൊടുക്ക് ” എന്ന് പറഞ്ഞു പിള്ളേരും.

” മക്കളെ,ഭിക്ഷക്കാർക്ക് ഒരിക്കലും പൈസ കൊടുക്കരുത്. അവർക്ക് വേണമെങ്കിൽ ഭക്ഷണം വാങ്ങി കൊടുക്കാം. പൈസ കൊടുത്ത് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുത്. ” എന്നൊക്കെ പറഞ്ഞു അവരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു ഞങ്ങൾ ബസിനടുത്തേക്ക് നടന്നു.

അപ്പോളുണ്ട് എന്റെ പാന്റിൽ ആരോ പിടിച്ചു വലിക്കുന്നു. ഞാൻ നോക്കുമ്പോ ഒരു വയസ്സായ ഭിക്ഷക്കാരി.

“അമ്മാ.. ഒന്നുമേ ശാപ്പിടലേ. പൈസ കൊട് മാ.”

കുട്ടികളുണ്ട് കൂടെ. അവർക്ക് മാതൃയാകാൻ വേണ്ടി ഞാൻ പറഞ്ഞു

“പൈസ ഒന്നും തരില്ല. വേണങ്കി ഊണ് വാങ്ങി തരാം.”

എന്നെ ഞെട്ടിച്ചു കൊണ്ട് അവർ ചാടി എണീറ്റ് എന്റെ കൂടെ വന്നു. ഞാൻ ചുറ്റും നോക്കി കുറെ കുപ്പി ജ്യൂസ്‌ വിൽക്കുന്ന കടകളുണ്ട്.അവിടൊന്നും ഊണ് കിട്ടുമെന്ന് തോന്നുന്നില്ല. അവർ റോഡും ക്രോസ് ചെയ്തു എന്നെ നോക്കി നിക്കാ. ഞാനവരുടെ അടുത്തെത്തി ” എവിടെയാ ഊണ് കിട്ടാ “ന്നും പറഞ്ഞു തിരിഞ്ഞു നോക്കിയതും അവർ അവിടെയുള്ള നല്ലൊരു ഹോട്ടലിലേക്ക് കേറി പോകുന്നത് കണ്ടു. എന്നെ തിരിഞ്ഞു നോക്കി അവർ വിളിച്ചു “ഇൻഗേ കിടക്കും.”

ഞാനും കൂടെ കയറി. അവരെ ഒരു കസേരയിൽ കൊണ്ട് പോയി ഇരുത്തി. അവിടത്തെ വെയ്റ്റർമാർ പരസ്പരം നോക്കുകയും എന്തൊക്കെയോ കുശുകുശുക്കുകയും ചെയ്യുന്നത് കണ്ടു ഞാൻ അവരോട് പറഞ്ഞു “ഒരു ഊണ് വേണം.”

അതിന് ടോക്കൺ എടുക്കണം പോലും. ഞാൻ കൗണ്ടറിൽ ചെന്നു ടോക്കൺ എടുക്കാൻ ഗൂഗിൾ പേയുടെ ക്യു ആർ കോഡ് തപ്പി. അങ്ങനൊന്ന് അവിടില്ല.

“കാർഡ് എടുക്കുമോ?”

“നെറ്റ് ഡൌൺ. നീൻഗേ അന്ത അമ്മാവേ കൂട്ടി പോ.”

ഉച്ച നേരമാണ്. അവിടെ ഒരു ഭിക്ഷക്കാരിയെ കണ്ട അതൃപ്തി അവരുടെ സ്വരത്തിലും പെരുമാറ്റത്തിലും പ്രകടമായിരുന്നു. എന്റെ കയ്യിലാണേ കാശുമില്ല. പത്തോ ഇരുപതോ രൂപ കാണും. അവിടെയുള്ള ജീവനക്കാർക്ക് ഞങ്ങൾ എങ്ങനെങ്കിലും അവിടന്ന് പോയാൽ മതിയെന്ന മനോഭാവവും.

എന്നെയും വിശ്വസിച്ചു അങ്ങോട്ട് ഊണ് കഴിക്കാൻ കേറി വന്ന അവരെ ഞാൻ നോക്കി. നിരാശയോടെ എന്നെ നോക്കിയിരിക്കുന്ന അവരെ അവഗണിക്കാൻ എനിക്കാവില്ല. “നിങ്ങൾ അവിടെ തന്നെയിരിക്ക്. ഞാനിപ്പോ വരാ,” എന്നും പറഞ്ഞു ഞാൻ ഹോട്ടലിൽ നിന്നും പുറത്തേക്കോടി.

എന്റെ കൂടെയുള്ള ടീച്ചർമാർ കുറച്ചു ദൂരെ ഒരു കടയിൽ നിൽക്കുന്നു. ഞാൻ ഓടി ചെന്നു അവരുടെ കൈയിൽ നിന്ന് കാശും വാങ്ങി തിരിച്ചു ഹോട്ടലിലേക്ക് ഓടി. വഴിക്കണ്ണുമായി എന്നെയും കാത്തിരുന്ന ആ വൃദ്ധക്ക്‌ എന്നെ കണ്ടപ്പോൾ ആശ്വാസമായി. കാശ് കൊടുത്ത് ടോക്കൺ വാങ്ങി അവർക്ക് ഊണ് കൊടുക്കാൻ പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി.

കയ്യിൽ കാശില്ലാതെ, തെണ്ടി ഏതോ ഊരിലെ ആർക്കോ ഒരു നേരം സന്തോഷം വാങ്ങി കൊടുത്തമ്പോൾ ഞാൻ നേടിയതെന്താണ്? ചെറിയൊരു സന്തോഷം. വലിയൊരു പാഠവും.

കയ്യിൽ തുട്ട് ഉണ്ടെങ്കിലേ വിലയുള്ളൂ. നമുക്കും നമ്മുടെ പ്രവർത്തികൾക്കും.

ഷിജു

Post Views: 25
1
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

3 Comments

  1. Sabira latheefi on April 5, 2024 4:21 PM

    ❤️❤️

    Reply
  2. Silvy Michael on April 5, 2024 10:13 AM

    😘😘❤️

    Reply
  3. Shreeja R on April 4, 2024 5:46 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.