Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉൾകാഴ്ചകൾ
കഥ ജീവിതം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ

ഉൾകാഴ്ചകൾ

By Unnikrishna S RApril 7, 2024Updated:April 10, 2024No Comments6 Mins Read146 Views
Bookmark Now
Please login to bookmark Close

No account yet? Register

നേരം രാവിലെ ആറുമണിയോടടുത്തു. അങ്ങനെ നീണ്ട നാലുമണിക്കൂർ യാത്രയ്ക്ക് ശേഷം ട്രെയിൻ തമ്പാനൂരിലെത്തി. കനത്ത മഴ കാരണം തീവണ്ടിയുടെ ജനാലകൾ അടച്ചിരുന്നു.
“മോനെ..തിരുവനന്തപുരം എത്തുമ്പോൾ ഒന്ന് പറയണേ” നാരായണൻനായർ സഹയാത്രികനോട്.
“അയ്യോ അമ്മാവാ.. തിരുവനന്തപുരം എത്തി. അറിഞ്ഞില്ലേ ? പെട്ടെന്ന് ഇറങ്ങിക്കോളൂ. ഇവിടെ അഞ്ചു മിനുട്ടേ ഹാൾട്ടുള്ളു.” സഹാനുഭൂതി നിറഞ്ഞ മറുപടി .
“മക്കളെ.. പറഞ്ഞത് നന്നായി…ഇല്ലേൽ ആകെ പുലിവാല് ആയേനെ. ഡേ…ഗോമതി.. പെട്ടെന്നു ഒന്ന് ഇറങ്ങ്… ട്രെയിൻ ഇപ്പൊ എടുക്കും”
സ്നേഹവും ബഹുമാനവും ഒക്കെ കലർന്ന ഒരു മുഖവുമായി ഒരു കൊച്ചുകുട്ടിയെന്നോളം അവർ തന്‍റെ പ്രിയന്‍റെകൈപിടിച്ചു സ്റ്റേഷനിൽ ഇറങ്ങി. കൂടെ കൊണ്ടുവന്ന ചാക്ക് എടുക്കാൻ തുനിഞ്ഞെങ്കിലും നാരായണൻ നായർ തന്നെ അത് എടുത്ത് പ്ലാറ്റുഫോമിലോട്ട് വെച്ചു.

“നിനക്ക് ചായ വല്ലോം വേണോ? വണ്ടി നേരത്തെ വന്നത് കൊണ്ട് സതീശൻ വിളിക്കാൻ വരാൻ വൈകും” അവരുടെ ഉത്തരത്തിനു വേണ്ടി കാത്തു നിൽക്കാതെ തന്നെ അടുത്തുള്ള ചായ ബങ്കിലേ പയ്യനോട് രണ്ടു ചായക്ക് പറഞ്ഞു.

“ഞാനേ ഒരു സ്കൂൾ മാഷായിരുന്നു. സതീശൻ എന്‍റെമോനാ… ഈ നെഞ്ചത്തു കിടന്നാണ് കുഞ്ഞുനാളിൽ ഉറങ്ങാറ്. വലിയച്ഛൻ ന്ന് പറഞ്ഞാ അവനു ജീവനാ. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണേ. അവന്‍റെ ഭാര്യ രണ്ടു മാസം ഗർഭിണിയാണ്.  അപ്പോപ്പിന്നെ അവരെ ഒരു രണ്ടുമാസമെങ്കിലും ഇവിടെ നിന്നു നോക്കി പരിചരിച്ചില്ലെങ്കില്‍ വലിയച്ഛനാണെന്നു പറഞ്ഞിട്ടെന്താ കാര്യം. അവൾക്കു ചക്ക ഭയങ്കര ഇഷ്ടമാണ്. പണ്ട് നാട്ടിൽ വന്നപ്പോ ഒറ്റ ഇരുപ്പിനു കുറെ അകത്താക്കിയിട്ടുണ്ട്. പിള്ളേരുടെ ഓരോ കാര്യമേ. അതാചാക്കിൽ രണ്ടെണ്ണം ഇട്ടങ്ങു കൊണ്ടുവന്നത്. നാട്ടിൽ നമ്മൾ ഒരു ദിവസം ഇല്ലേൽ എല്ലാം അലങ്കോലമാവും.  അതുകാരണം പാടോം പറമ്പും ഒക്കെ നോക്കാൻ ഒരു ആളെ അങ്ങ് ഏർപ്പാടാക്കി. അതാകുമ്പോൾ പണിക്കാർക്ക് ദിവസേന കൊടുത്തിരുന്ന ഭക്ഷണത്തിനു മുട്ട് വരില്ലല്ലോ ” ചോദിക്കാതെ തന്നെ ചായ തയ്യാറാക്കുന്ന പയ്യനോട് അയാളുടെ ഗദ്ഗദം.

“സേട്ടാ…സായ്ക്കു ഷുഗർ ബേണമോ”, പയ്യന്‍റെ ചോദ്യം.

“അയ്യോ.. എന്‍റെ ഗുരുവായൂരപ്പാ ഇത്രയേയും നേരം വായിട്ടലച്ചതു ഒരു ബംഗാളീടെ അടുത്തായിരുന്നല്ലോ…ഭഗവാനെ”. നായർക്ക് പറ്റിയ ഒരു അമളി.

“നാരായണൻ വലിയച്ഛനല്ലേ?. ഞാൻ മണിക്കുട്ടൻ. സതീശൻ സാർ നിങ്ങളെ അങ്ങ് കൂട്ടി കൊണ്ടു ചെല്ലാൻ പറഞ്ഞു വിട്ടതാണ്. നിങ്ങൾ പതുക്കെ നടന്നു വന്നാട്ടെ. ഞാൻ കാർ പാർക്കിംഗ് നിന്നും എടുത്തിട്ടു വരാം.” ദമ്പതികൾ കൊണ്ടുവന്ന ചാക്കും തൂക്കി പിടിച്ചു ഒരു സുമുഖനായ പയ്യന്‍റെ ഇൻട്രൊഡക്ഷനോടെയുള്ള വരവും പോകും ഒരുമിച്ചായിരുന്നു.
ആഡംബര കാറിന്‍റെ പിൻസീറ്റിലെ മഴതുള്ളികലാൽ കുളിച്ച രണ്ടു ചില്ലുകളിലൂടെ ദമ്പതികൾ ഇമവെട്ടാതെ നഗരകാഴ്ചകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. അവരുടെ നിഷ്കളങ്കമായ മുഖം കണ്ണാടിയിലൂടെ മണിക്കുട്ടൻ കണ്ടാസ്വദിക്കുന്നുണ്ടായിരുന്നു.

“എന്നാലും സതീശൻ വരുമെന്നാണല്ലോ അന്ന് പറഞ്ഞത്” നായർ ഭാര്യയോട് എന്തൊക്കെയോപിറുപിറുത്തുകൊണ്ടിരുന്നു.

“ഏയ്… അതല്ല മാഡത്തിന് ക്ലൈൻറ്റുമായി കാൾ ഉണ്ട്. കൂടാതെ ഇന്നലെ അവരുടെ മമ്മിയും ഡാഡിയും വന്നിട്ടുണ്ട്. അപ്പൊ സാറിനാണ് ഫുൾ ഡ്യൂട്ടി. അതാ..”  മണിക്കുട്ടന്‍റെകാര്യം അറിഞ്ഞുള്ള ഉത്തരം.

“പിന്നെ നമ്മളോട് കാര്യവട്ടത്തെ വീട്ടിലോട്ട് പോകാനാണ് പറഞ്ഞത്. അവിടെ നിന്നും സാർ വന്നു കൊണ്ടുപോകുമായിരിക്കും”.

ക്ലൈൻറ്‌സ് എന്തെന്നോ കാൾ എന്തെന്നോ അറിയാത്ത നാരായണനും സഹധർമിണിയും വെറുതെ പരസ്പരം നോക്കി തലകുലുക്കുന്നു. അപ്പോഴേക്കും വീടെത്തി.
“ഈ ചെക്കന് വീടൊന്ന് വൃത്തിയാക്കി വച്ചൂടെ. എത്ര കഷ്ടപ്പെട്ടാണ് ശങ്കരൻ ഉണ്ടായിരുന്നപ്പോ ഈ വീട് ഉണ്ടാക്കിയത് ”

വീടിന്‍റെ ഗേറ്റ് തുറന്നു കിടക്കുന്നത് കാരണം നേരെ കാർ ഷെഡിലോട്ട് തന്നെ ഉന്നം വച്ച് വിട്ടു, ജിമ്മി അപരിചിതരെ കണ്ടതു കൊണ്ടു കുരക്കുന്നുണ്ടായിരുന്നു.

“വരണം..വരണം നായർസാറെ.. യാത്ര ഒക്കെ സുഖമായിരുന്നോ? ” കാര്യസ്ഥൻ ഔസേപ്പ് ഓടിയെത്തി.

“സുഖമാണോ ഔസേപ്പേ.. തനിക്ക് ഒരു മാറ്റവും ഇല്ലേലെടോ. രണ്ടു വര്‍ഷം മുൻപ് കണ്ട അതെ രൂപം. ആഹ്..നമ്മുടെ കാര്യമൊക്കെ അങ്ങനെ പോകുന്നു. ഒരു ലോഡ് ഗുളികകളുമായി ആണ് ഇനി ഉള്ള യാത്രകൾ.” നായരുടെ കുശലം.

മണിക്കുട്ടൻ അവരുടെ ലഗേജ് എടുത്ത് വീടിനുള്ളിൽ പ്രവേശിച്ചു.

” കുട്ടാ.. ആ സാധനങ്ങൾ ഒക്കെ റൂബി മോളുടെ റൂമിൽ കൊണ്ട് വച്ചോളൂട്ടോ.. അവിടെ ആകുമ്പോൾ എസിയും ഉണ്ട് ഇന്ത്യൻ ക്ലോസറ്റും ഉണ്ട്. അവർക്കും അതാകും ശീലം” വീട്ടിലേക്കുള്ള വഴി ക്ലിയർ ആക്കി ഔസേപ്പ്.

ദമ്പതികൾ റൂമിൽ പ്രവേശിച്ചു ചുറ്റും കണ്ണോടിച്ചു. “കൊള്ളാലോടീ..നമ്മുടെ മോൻ. കാര്യസ്ഥന്‍റെ മോൾക്കുവരെ എസി റൂം.” നായരുടെ നോട്ടത്തിൽ നിന്ന് തന്നെ ഒരു പഴയ പുരാതന കുടുംബത്തിലെ അതി പുരാതനമായ ചിന്ത കലർന്നഡയലോഗ് ഗോമതി അമ്മയ്ക്ക് പിടികിട്ടി.

“അതിനെന്താ.. ഇപ്പോഴത്തെ പിള്ളേർക്ക് ഇതൊക്കെ ഇല്ലേൽ പറ്റില്ലെന്നേ” ഗോമതി മൊഴിഞ്ഞു.

“രണ്ടുപേർക്കും ചായക്ക്‌ മധുരം ആവാല്ലോ അല്ലെ. ഞാനാണെങ്കിൽ അങ്ങ് ചോദിക്കാതെ ഇട്ടും പോയി” അപ്പോഴേക്കും ഔസേപ് ചായയുമായി എത്തി.

“ഓ..സാരമില്ലെന്നേ. ഒരു ചായ ഒക്കെ മധുരം ഇട്ടാവാം”നായരുടെ കൃതജ്ഞതയോടെ എന്നാൽ തങ്ങൾക്കു മധുരം വർജ്യമാണെന്ന് ധ്വനിപ്പിക്കുന്ന മറുപടിയും.

“അല്ലാ…സതീശന് ആപ്പീസ് ഇവിടുന്ന് അടുത്തല്ലേ?  രാവിലെ നല്ല ട്രാഫിക് ബ്ലോക്ക് കാണും അല്ലെ?” ഗോമതിയുടെ അന്വേഷണം.

“മ്മ്.. ഇവിടുന്ന് അരമണിക്കൂർ ഉണ്ട്. കഴിഞ്ഞാഴ്ച ഫ്ലാറ്റിലോട്ട് മാറിയേപ്പിന്നെ രക്ഷപെട്ടു. അവിടെന്ന് കാലെടുത്തു വച്ചാൽ മതീന്നേ. അവിടെ ചെന്നിട്ടും ഇരിക്കപ്പൊറുതി ഇല്ല.”

“പിന്നെ റൂബി മോൾ ഒറ്റിക്കല്ലേ എന്ന വെപ്രാളമാണ് രണ്ടു പേർക്കും. സാറിന് അത്രക്ക് ഇഷ്ടമെങ്കിൽ അവളെയും കൂടി കൊണ്ട് പോയ്‌ക്കൊന്ന് ഞാനും പറഞ്ഞു. അങ്ങനെ ഇവിടെ ഞാനും ജിമ്മിയും മാത്രം” ഒറ്റ ഇരുപ്പിനു എല്ലാം ക്യാപ്സ്യൂൾ രൂപത്തിൽ വിളമ്പി.

ഫ്ലാറ്റ് മാറിയത് അറിയാത്തതുകൊണ്ടാണോ അതോ റൂബിയെ കൂടെ കൂടിയതിന്‍റെ അമർഷം കൊണ്ടാണോ എന്തോ ദമ്പതികൾ കണ്ണു കൊണ്ടു അവരുടെ ആശയവിനിമയം നടത്തി.
രണ്ടു പേരും ഉമർത്തു നിന്നും വെളിയിൽ ഇറങ്ങി. പറമ്പ് മുഴുവൻ കാട് പിടിച്ചു കിടക്കുന്നു. ചെടികളെ ചികഞ്ഞു മാറ്റി അവർ പറമ്പിലൂടെ നടന്നു നീങ്ങി. അവർക്കു പരിചയമുള്ള ഏതോ മരമോ മറ്റോ തിരയുന്ന പോലെ. അങ്ങ് അകലെ വീണ്ടും ജിമ്മിയുടെ സൗമ്യമായ കുര കേട്ടു തുടങ്ങി.
അവനു തെറ്റിയില്ല. അവന്‍റെ യജമാനൻ തന്നെയാണ് വന്നത്. ആരും കൊതിക്കുന്ന പ്രൗഢമായ ഒരു കാർ ഉമ്മറത്തു വന്നു നിന്നു. നായരും ഭാര്യയും തിരികെ ഉമ്മറത്തേക്ക്.

“സോറി….വല്യച്ഛ. രാവിലെ തന്നെ ഒരു പണി കിട്ടി. അതാ പിക്ക് ചെയ്യാൻ  വരാൻ പറ്റാത്തത്. റുബിക്ക് ഇന്നലെ മുതൽ ഒരു വല്ലായ്മ. ഗോപികക്കാണെങ്കിൽ ഈ സ്ഥിതിയും ആണല്ലോ. അപ്പൊ പിന്നെ ഞാൻ തന്നെ അവളെ എടുത്തോണ്ട് ഹോസ്പിറ്റൽ പോകേണ്ടി വന്നു. വല്യമ്മേ.. സുഖമാണോ?” വന്ന ഉടൻ തന്നെ സതീശന്‍റെ കുമ്പസാരം.

“അപ്പൊ നമ്മുക്ക് ഫ്ലാറ്റിലോട്ട് പോയാലോ. എടാ കുട്ടാ.. അവരുടെ സാധനങ്ങൾ എടുത്ത് കാറിൽ വച്ചോളൂട്ടോ” സതീശൻ തന്നെ കാര്യങ്ങൾ പ്ലാൻ ചെയ്തു. ജിമ്മിക്ക് ഒരു തലോടലും കൊടുത്തിട്ട് അവർ യാത്രയായി.

കാറിന്‍റെ സൗകര്യങ്ങൾ കൊണ്ടാകണം അരമണിക്കൂർ പോയതറിഞ്ഞില്ല.
അംബരചുംബികൾ ആയ ഫ്ലാറ്റുകൾ. കാറും പാർക്ക് ചെയ്ത് അവർ പതിനൊന്നാം നിലയിൽ എത്തി. ഡോറിൽ തന്നെ Dr. SATHEESH എന്ന ലേബലും കാണാം. ഒരു അമ്പലപ്പറമ്പിലെന്നപോലെ പത്തമ്പതു ജോഡി ചെരുപ്പുകൾ ഉമ്മറത്ത് കിടക്കുന്നുണ്ട്.
ആരെയോ പ്രതീഷിക്കുന്നപോലെയോ അതോ പെട്ടെന്ന് വന്നു തുറക്കാൻ ബുദ്ധിമുട്ടായതു കൊണ്ടോ എന്തോ പ്രധാന വാതിലുകൾ തുറന്ന് കിടപ്പുണ്ട്.
സതീശൻ ദമ്പതികളെ സ്നേഹപൂർവ്വം അകത്തേക്ക് ക്ഷണിച്ചു.
വിശാലമായ ഹാൾ, പിന്നെ രാജകീയമായ തീൻമേശയും കസേരകളും. എല്ലാം കൊണ്ടും പ്രൗഢഗംഭീരമായ ഭവനം. ടിവി കാണുകയായിരുന്ന ഗോവിന്ദപിള്ള എഴുന്നേറ്റു അടുത്തു വന്നു.

“ആ ചേട്ടാ…വരണം വരണം. യാത്ര ഒക്കെ സുഖമായിരുന്നോ? ഞങ്ങൾ ഇന്നലെ ഇവിടെ എത്തി. നമ്മൾ കുറെ നാളായല്ലേ കണ്ടിട്ട്. ഇങ്ങോട്ട് മാറാൻ നേരത്തു ഈ പിള്ളേര് വിളിച്ചിട്ടും വരാൻ പറ്റിയില്ല. അപ്പോപ്പിന്നെ ഗോപികയെയും നോക്കി കുറച്ചു ദിവസമങ്ങു നിൽക്കാംന്ന് പ്ലാൻ ചെയ്‌തങ്ങു വന്നു “ഗോപികയുടെ അച്ഛൻ.

“ചേച്ചി വന്നാട്ടെ.” ആനയിച്ചു ഗൃഹനായികയുടെ അമ്മയും.

“ഹായ് വലിയച്ഛ… വലിയയമ്മേ.ഞാൻ ഇവിടുണ്ടേ. ഇപ്പൊ വരാം.ഒരു ഓൺലൈൻ കോളിലാണേ.” അപ്പുറത്തെ മുറിയിൽ നിന്നും ഗോപികയുടെ കിളി നാദം.

“മോൾക്കിഷ്ടമുള്ള കുറച്ചു സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ട് കേട്ടോ. പണ്ട് ചക്ക പെറുക്കി തിന്നത് ഓർമ്മയുണ്ടോ?. അതുകൊണ്ടു കുറച്ചു ചക്കയും കപ്പയും ഒക്കെ ഇങ്ങോട്ടെടുത്തു.” അങ്ങനെ ഗോമതിയമ്മയുടെ സ്നേഹവും വിളമ്പി.

“അയ്യോ വല്യമ്മേ  ഞങ്ങൾ ജിമ്മിൽ പോയിത്തുടങ്ങിയതിൽ പിന്നെ ഇതൊന്നും അങ്ങനെ കഴിക്കാറേ ഇല്ല.   ഇല്ലേ സതിയേട്ടാ?”, സതീശന്‍റെ ഉത്തരത്തിനു പോലും പ്രസക്തി ഇല്ലെന്നമട്ടിൽ നായികയുടെ ഡയലോഗ് ഡെലിവറി.

“ഏയ്.. അതിനെന്താ ഇവിടെത്തന്നെ ആവശ്യക്കാരുണ്ടല്ലോ. നമ്മുടെ വാസന്തി വൈകിട്ട് പോകുമ്പോൾ കൊടുത്തു വിടാം.വെറുതെ വേസ്റ്റ് ആക്കണ്ടല്ലോ.”, ഗൃഹനാഥന് വേലക്കാരിയോടുള്ള അനുകമ്പ.

സതീശൻ തന്നെ ആ സാധനങ്ങൾ എടുത്ത് വേലക്കാരിയുടെ സാധനങ്ങൾ ഇരിക്കുന്ന മുറിയിലോട്ട് വച്ചു. തങ്ങളുടെ സ്നേഹോപഹാരം കുട്ടികൾക്ക്‌ ഒരു ഭാരമായി തോന്നിയതിൽ ചെറിയൊരു മ്ലാനത ദമ്പതികളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു.
ഇത് പറയുമ്പോളും സതീശൻ എന്തോ എടുത്ത് കിലുക്കുണ്ടായിരുന്നു. അപ്പോഴാണ് കൌതുകം ഉർണർത്തികൊണ്ടു ഒരു നായക്കുട്ടി അവന്‍റെ അടുത്തേക്ക് ഓടിയണഞ്ഞത്. അത് അവൾക്കുള്ള റെഡിമേഡ് ഭക്ഷണം ആയിരുന്നു.

“റൂബി മോളെ…. ഇപ്പോ എങ്ങനെയുണ്ട് നിനക്ക്” തന്‍റെ മടിയിൽ ചാടി കേറിയ നായക്കുട്ടിയോട് സതീശൻ.

റൂബി ഒരു നായക്കുട്ടിയാണെന്ന യാഥാർഥ്യം മനസിലാക്കിയപ്പോഴേ തങ്ങളുടെ മനസിലുള്ള റൂബി എന്ന ആ പെൺകുട്ടിയുടെ രൂപം ചില്ലുകൊട്ടാരംപോലെ തകരുന്നതായി നായർക്കും ഭാര്യയ്ക്കും തോന്നി,  കൂടാതെ ആ കുടുംബത്ത് തങ്ങൾക്കുള്ള സ്ഥാനവും.

“കേട്ടോ വല്യച്ഛ… രണ്ടാഴ്ച ആയി ഇവൾ നാട്ടുകാരുടെ ഉറക്കം കെടുത്തി. ഭയങ്കര കുര. ഡോഗിനെ ഫ്ലാറ്റിൽ റീടൈൻ ചെയ്യാനുള്ള പെർമിഷൻ കിട്ടിയത് തന്നെ പണി പെട്ടിട്ടാണ്. എന്നെ ഈ ഫ്ലാറ്റിലെ മിക്കവർക്കും പരിചയമാണ്. അത് കൊണ്ട് മമ്മിയും ഡാഡിയും വന്നു സ്റ്റേ ചെയ്തപ്പോളും അവർ അധികം ഒബ്ജക്റ്റ് ചെയ്തില്ല. അതാ തിക്കിത്തിരക്കേണ്ടെന്നു വിചാരിച്ചു നിങ്ങളെ കാര്യവട്ടത്തു വീട്ടിൽ ഫ്രഷ് ആക്കാൻ ഇടപാട് ചെയ്തത്. അവിടാകുമ്പോൾ നിങ്ങൾക്ക് ഫ്രഷ് ആക്കാനും സ്റ്റേ ചെയ്യാനും സൗകര്യം ആകുമല്ലോ. ഒരു കൂട്ടിനു ഔസേപ്പേട്ടനും”, സതീശൻ പറഞ്ഞു.

അപ്പോഴേക്കും വാസന്തി ചായയുമായി എത്തി. രണ്ടുപേർക്കും വച്ചു നീട്ടി. സത്യം പറയണമല്ലോ,  വീട്ടുകാരേക്കാളും അവരുടെ മുഖത്തു ഒരു പ്രസന്നത ദൃശ്യമായിരുന്നു. ചക്കയും കപ്പയും കിട്ടിയത് കൊണ്ടുമാകാം. ഗോപികയുടെ ക്ലയന്റ് കാൾ അപ്പോഴേക്കും കഴിഞ്ഞു. ചായക്കപ്പുമായി അവൾ അതിഥികളുടെ അടുത്തെത്തി കുശലന്വേഷണം തുടർന്നു.

“നിങ്ങൾക്ക് നാട്ടിൽ കുറെ കാര്യങ്ങൾ ഉണ്ട്,  പ്ലാനൊന്നുമില്ലാതെ ആണ് വന്നേന്നൊക്കെ പറയുമെന്ന് ഞങ്ങൾക്കറിയാം. പക്ഷെ ഇന്ന് പോവുമെന്നൊന്നും വിചാരിക്കണ്ട കേട്ടോ. കാര്യവട്ടത്താണെങ്കിലും നമ്മോടൊത്തു ഒരു പകൽ നിന്ന് ഊണൊക്കെ കഴിപ്പിച്ചിട്ടേ വിടൂ” സതീശൻ തന്‍റെ സ്വതസിദ്ധമായ പ്ലാൻ ശൈലിയിൽ അവതരിപ്പിച്ചു.

തങ്ങളുടെ മനസ്സിലിരിപ്പ് സതീശൻ അറിഞ്ഞു പ്രവർത്തിച്ചൂ എന്നത് മറ്റുള്ളവരുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഗോമതിയമ്മയുടെ പാതി നിറഞ്ഞ കണ്ണുകൾ സ്കൂൾ മാഷിന് കാണാം. തന്‍റെ പ്രിയപ്പെട്ടവന്‍റെ ആഗ്രഹം സഫലീകരിച്ചില്ലലോ എന്ന ദുഃഖമായിരിക്കാം അത്.  തങ്ങൾ ആ വീട്ടിൽ ഒരു ബാധ്യത ആണെന്ന ബോധം നായരേ ഒരു നിമിഷത്തേക്ക് സ്തബ്ദനാക്കി. പക്ഷെ ആ പഴയ മാഷിന്‍റെ അഭിമാനം കൈവിടാൻ അയാൾ തയ്യാറല്ലായിരുന്നു.

“അയ്യോ.. മോനെ അതോന്നുംപറ്റില്ല. അവിടെ ഒരു കൂട്ടം പണികളുള്ളതാണ്. പിന്നെ നിങ്ങളെ കാണാൻ വേണ്ടിമാത്രമാണ് ഒരു അരദിവസം ഇങ്ങോട്ട് വന്നേ. ഉച്ചക്കുള്ള വണ്ടി പിടിച്ചാലേ നേരം ഇരുട്ടുന്നതിനുമുന്നേ അങ്ങ് എത്തൂ. ഗോമതീ.. ചായ കുടിച്ചെങ്കിൽ നമ്മുക്ക് പതുക്കെ അങ്ങ് ഇറങ്ങാം. ഒന്നരക്കുള്ള ട്രെയിൻ പോയാപ്പിന്നെ  തീരെ വൈകിപ്പോകും എന്താ.. പോവല്ലേ?” നായർ അപ്പോഴേക്കും പോകാനുള്ള പകുതി തയ്യാറെടുപ്പു കഴിഞ്ഞു.

“അയ്യോ.. വലിയച്ഛ, ഊണു കഴിച്ചിട്ടു ഞാൻസ്റ്റേഷനിൽക്കൊണ്ടാകാം.” സതീശൻ
ഇതൊന്നും അയാളുടെ ചെവിയിൽ പതിയുന്നില്ലായിരുന്നു.

സ്വഭാവം അറിയാവുന്നതു  കൊണ്ട് ഗോമതി അവരുടെ ചെറിയ ബാഗും എടുത്ത് എല്ലാവരോടും യാത്ര പറഞ്ഞു അയാളോടൊപ്പം ഇറങ്ങി.

“ഗോമതി… നമ്മുടെ കുട്ടി ആകെ മാറി….. അല്ലെ” അയാൾ പുലമ്പുന്നുണ്ടായിരുന്നു. അയാൾക്കു വേണ്ട ഉത്തരം ഇല്ലാത്തതുകൊണ്ടാകാം അവർ അയാളുടെ കൈപിടിച്ച് പടിയിറങ്ങി റോഡ് ലക്ഷ്യമാക്കി നടന്നു.

— ഉണ്ണികൃഷ്ണ.എസ്.ആർ

Post Views: 23
3
Unnikrishna S R

ഞാൻ ഉണ്ണികൃഷ്ണ. കല അടിസ്ഥാനപരമായി രക്തത്തിൽ ഉണ്ടെന്ന് വിശ്വാസക്കുന്നു എങ്കിലും മുഴുവൻ സമയം ശാസ്‌ശാസ്ത്രലോകവുമായി ബന്ധമുള്ളജിനാൽ മസാമാസം കഴിഞ്ഞുകൂടാൻ ഉള്ള വക അവിടെന്നിന്നും തരപ്പെടുത്തുന്നു ❤️A SCIENTIST AT ISRO,TRIVANDRUM AND FORMER FORMER SCIENTIST AT BHABHA ATOMIC REAEARCH CENTRE MUMBAI. എഴുത്തിലേക്ക്‌ ഈഴഞ്ഞു കേറുന്ന ഒരു പാവം മനുഷ്യൻ. കുറച്ചു ഫോട്ടോഗ്രഫി,ലേശം കുക്കറി, ആണ് വേറെ ഭ്രാന്തുകൾ.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.