കുറച്ചു ദിവസം ഉമ്മ ഇക്കാന്റെ വീട്ടിൽ നിക്കട്ടെ, കുറച്ചു ദിവസം ഇത്താന്റെ വീട്ടിൽ.. ഉമ്മാക്ക് നാല് മക്കൾ ഉണ്ടല്ലോ, മാറി മാറി താമസിക്കാലോ, ഒരാൾക്ക് മാത്രമായി ഉമ്മ ഒരു തലവേദന ആകില്ലല്ലോ..
ഇളയ മകൻ പറയുന്നത് കേട്ട് ആയിഷുമ്മ മനസ്സിൽ ഓർക്കുകയായിരുന്നു.. എന്റെ നാലാമത്തെ മോൻ ഷുക്കൂർ ജനിച്ചു, അവന് ഒരു വയസ്സായപ്പോൾ, എന്റെ കെട്ട്യോൻ ദുനിയാവ് വിട്ട് പോയതാണ്.. അന്ന് മുതൽ വീട്ടു വേല ചെയ്ത്, നാല് മക്കളെയും പോറ്റി വളർത്താൻ എനിക്ക് ഒരു തലവേദനയും ഇല്ലായിരുന്നു.. ഇപ്പോൾ ഞാൻ മക്കൾക്ക് ഒരു തലവേദന.. പടച്ചോനെ എന്നെ എത്രയും പെട്ടെന്ന് അങ്ങോട്ട് കൂട്ടണേ, എന്റെ മക്കൾക്ക് എന്നെ ഒരു തലവേദന ആക്കല്ലേ റബ്ബേ.. അങ്ങിനെ മനസ്സിൽ പ്രാർത്ഥിക്കുമ്പോഴും ആയിഷുമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..
✍️
ജിനാസ്.വി..
#കൂട്ടക്ഷരങ്ങൾ
#കുഞ്ഞുകാര്യങ്ങൾ