മേടമാസച്ചൂടിലും വാടാതെ മങ്ങാതെ സ്വർണ്ണനിറം ചാലിച്ചു പുഞ്ചിരിച്ചു തലയാട്ടി എന്നോടു കിന്നാരം പറഞ്ഞിരുന്ന എന്റെ മുറ്റത്തെ കണിക്കൊന്നയെ കൺകുളിർക്കെ കണികണ്ടുണർന്നിരുന്ന ആ ബാല്യമിന്നും.
മനസ്സിന്റെ വാൽക്കണ്ണാടിയിൽ ഓർമ്മകളുടെ പച്ചത്തുരുത്തിൽ പൊന്നിൻ കണിയായ് പുൽകിയുണർത്തീടുന്നു.
റംസീന നാസർ