കത്തിയമരുന്ന വേനലിന്റെ കൊടും താപമേറ്റു വിണ്ടുകീറിയ ഭൂവിന്റെ വിരിമാറിലേക്കു ആശ്വാസത്തിന്റെ നനുത്ത തലോടലായ് വാനം തെളിനീർ പൊഴിച്ചിടുമ്പോൾ
അവളുടെ ഹൃദയം നനഞ്ഞുതിർന്നു .
പുതുമഴ നനഞ്ഞ മണ്ണിന്റെ മാസ്മരിക ഗന്ധം അവിടമാകേ പരന്നു.
മഴക്കായ് കരഞ്ഞു തളർന്ന വേഴാമ്പൽ മനംനിറയെ ദാഹം തീർത്തു.
വേനൽമഴയുടെ ആദ്യസ്പർശനത്താൽ തളിരണിഞ്ഞു മുല്ലവള്ളിയും ചെമ്പകവും
സൂര്യതാപമേറ്റു കരിഞ്ഞുണങ്ങിയ മണ്ണിനും മനസ്സിനും
പ്രതീക്ഷകളുടെ പുതുജീവൻ നൽകുന്നു ഓരോ വേനൽമഴയും.
റംസീന നാസർ