Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പൂച്ചേ പൂച്ചേ
അനുഭവം നര്‍മം

പൂച്ചേ പൂച്ചേ

By Aniill KrishnaaMay 1, 2024Updated:May 4, 2024No Comments3 Mins Read37 Views
Bookmark Now
Please login to bookmark Close

No account yet? Register

‘നിങ്ങളീ പെണ്ണുങ്ങളെ കുലസ്ത്രീ എന്നു വിളിക്കുന്നതുപോലെ ഞങ്ങൾ ആണുങ്ങളെ കുലപുരുഷൻ എന്നു വിളിച്ചാലെന്താ?’

 ‘അങ്ങനെ വിളിപ്പിക്കാൻ ആയിരിക്കും രാവിലെ ഈ കുട്ടിത്തോർത്തുമുടുത്തു മുറ്റത്തിറങ്ങി നിൽക്കുന്നത്, വെറുതെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.. ‘

 ഛെ.. വേണ്ടായിരുന്നു !

 മനസ്സിൽ കുറ്റബോധം തോന്നി ഒരു യന്ത്രമായി തിരികെ വരാന്തയുടെ നട കയറവേ ഓവർടേക്ക് ചെയ്തു കടന്നുപോയ ഭാര്യ പറഞ്ഞു.

‘ഗേറ്റ് കടന്നാരോ വരുന്നുണ്ട്, നിങ്ങളെ കാണാനാണെന്നു തോന്നുന്നു ‘

 തിരിഞ്ഞുനോക്കിയപ്പോൾ താടിയും മുടിയും നീട്ടി വളർത്തി, മുഷിഞ്ഞ ബനിയനും, ഒരു ഭാണ്‌ഡകെട്ടും, കൈയിലൊരു പാത്രവുമായി പട്ടണപ്രവേശത്തിലെ ശ്രീനിവാസന്റെ രൂപമുള്ള ഒരാൾ.. 

 ‘ഒരു മിനുട്ട്.. ‘

 

ഞാൻ ഹാളിലേക്കുകയറി നാണയത്തുട്ടുകൾ ഇട്ടുവെച്ചിരിക്കുന്ന പാത്രത്തിൽ ചില്ലറയ്ക്കായി പരതി.. 

 

‘അതൊക്കെ പണ്ട്,

ഭിക്ഷക്കാരൊക്കെ സ്വൈപിംഗ് മെഷീനുമായി നടക്കുന്ന കാലമാ, ഇതു കൊടുത്തേക്ക്.. ‘

ഭാര്യ ഒരു പത്തു രൂപാ നോട്ടെടുത്തു വീശി.

 അതും വാങ്ങി താണു വണങ്ങി കാവടിപോലെ നിന്നുകൊണ്ട് അയാൾ ചോദിച്ചു.. 

 ‘പുറത്താണല്ലേ?’

 എന്ത്.. 

 രണ്ടു കൈകളും കൂട്ടി ഞാൻ തോർത്തിനു മുന്നിൽ പൊത്തിപ്പിടിച്ചു.. 

 ‘അതല്ല, സാറിനു പുറത്തല്ലേ ജോലി എന്ന്?’

 ‘എങ്ങനെ അറിയാം.. തന്നെ ഇതിനുമുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ’

 ‘വേണു സാർ പറഞ്ഞതാ, കമ്പനിപ്പടിയിൽ താമസിക്കുന്ന.. ‘

 ‘ആര് കള്ളൻ വേണുവോ?’

 ‘സാറിന്റെ ക്ലാസ്സ്മേറ്റാ അല്ലേ?’

 ക്ലാസ്സ്മേറ്റോ?

ടെക്നിക്കലി കറക്ടാണ്.. ഏഴാം ക്ലാസ്സിലോ മറ്റോ കൂടെയുണ്ടായിരുന്നു. ആ വർഷം പത്തോ പതിനഞ്ചോ ദിവസമാണ് ആകെ അവൻ ക്ലാസ്സിൽ വന്നിട്ടുള്ളത്.. 

എന്റെ കൂടെ മാത്രമല്ല, എന്റെ കൊച്ചച്ഛന്റെ കൂടെയും ഇളയ അനിയന്റെ കൂടെയുമൊക്കെ അവൻ പഠിച്ചിട്ടുണ്ട്.. 

 ആലോചിച്ചുനിൽക്കുമ്പോൾ, അതാ മതിലിൽ വേണുവിന്റെ തല.. 

 ‘തല മാത്രമല്ല.. അപ്പുറത്തു ബോഡിയുമുണ്ട് സാർ.. ‘

ഒരു ഫ്രണ്ട് ഓഫ് ഫ്രണ്ടിന്റെ അവകാശത്തോടെ അയാൾ ഇതിനോടകം വരാന്തയിലേക്കു നുഴഞ്ഞുകയറി ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു… 

 ‘സാർ.. കൊണ്ടുവന്ന സാധനം വല്ലതും ഇരിപ്പുണ്ടെങ്കിൽ ഒരു രണ്ടെണ്ണം വീതം ഓരോ ഗ്ളാസ്സിലും ഒഴിച്ചേക്ക്.. ‘

അയാൾ ഭാണ്ഡത്തിൽനിന്നു രണ്ടു പ്ലാസ്റ്റിക് ഗ്ലാസ്സുകളെടുത്തു എന്റെ നേരെ നീട്ടി.. 

 പ്രഭാകരാ…. 

പരിസരബോധം പോയ ഞാൻ നീട്ടിവിളിച്ചതും മതിലിനു മുകളിലെ തല അപ്രത്യക്ഷമായി. 

 ഗേറ്റ് ക്രോസ്സ് ചെയ്തു ഏന്തി വലിച്ചു നടന്നുപോയ ആ പ്രച്ഛന്നവേഷം വേണുവാണെന്നു മനസ്സിലാക്കാൻ എനിക്കൊരുപാടു ബ്രില്ല്യൻസിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല.. 

 വേണു കടന്നുപോയ ആ ഗേറ്റിന്റെ അറ്റത്തുനിന്നു കണ്ണെടുക്കും മുമ്പു അതാ പുതിയൊരു കഥാപാത്രം കടന്നു വരുന്നു. ഏതാണ്ടു പത്തറുപതു വയസ്സു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.

 വണക്കം സാർ.. 

വണക്കം.. 

സാറിന്റെ ഭൂതം.. 

‘എടീ, നിന്നെ ഒരാൾ ഇവിടെ അന്വേഷിയ്ക്കുന്നു’, ഞാൻ അടുക്കള ഭാഗത്തേക്കു നോക്കി നീട്ടി വിളിച്ചു.. 

അതല്ല.. വർത്തമാനം.. 

കുറച്ചോവറാണ്.. നിങ്ങള് കൺട്രോൾ ചെയ്‌താൽ മതി

 അതല്ല സാർ.. സാറിന്റെ ഭൂതം ഭാവി വർത്തമാനം ഒക്കെ പറയാം.. 

 വർത്തമാനം വേണേൽ പറയാം.. ഭൂതം കഴിഞ്ഞുപോയില്ലേ?

ഭാവി ഇപ്പോഴേ അറിഞ്ഞാൽ പിന്നെ ജീവിക്കാൻ എന്താ ഒരു ത്രിൽ?

 ഒരു സ്ത്രീശബ്ദം കേട്ടതുകൊണ്ടാവണം ഭാര്യ റോക്കറ്റുപോലെ പുറത്തേക്കുവന്നു.. 

‘എന്താ ഐശ്വര്യം.. സാക്ഷാൽ ശ്രീരാമചന്ദ്രനും സീതാദേവിയും പോലെ.. “

ഒന്നു നിർത്തി അയാളെ നോക്കിയ ശേഷം

ആഹാ ഹനുമാനും കൂടെയുണ്ടല്ലോ… ‘

 ഹനുമാൻ നിന്റെ മറ്റവൻ.. 

അയാൾ ചാടിയെഴുന്നേറ്റു.. 

 ‘സാറേ, ഇവളെ വിശ്വസിക്കരുത്, ഇതുപോലെ കുറേയെണ്ണം കൈനോട്ടം എന്നും പറഞ്ഞു വെറുതെ നുണ പറഞ്ഞു മനുഷ്യരെ പറ്റിക്കാൻ ഇറങ്ങിയിരിക്കുകയാ,

 നുണച്ചി നിന്റെ മറ്റവള്.. 

മറ്റവനും മറ്റവളും കഴിഞ്ഞു ഭാഷാപ്രയോഗം അൽപ്പം കടുത്ത രീതിയിലേയ്ക്ക് മാറി.. 

‘എടീ…… @#&@#$@#$@ ‘

അയാൾ കയ്യിലിരുന്ന പ്ലാസ്റ്റിക് ഗ്ലാസ്സ് കശക്കി ദൂരെയെറിഞ്ഞു

 ഗ്ലാസ്സ് വലിച്ചെറിഞ്ഞതു കണ്ടപ്പോൾ എനിക്കല്പം സമാധാനം തോന്നിയെങ്കിലും അയാൾ അതാ അവളുടെ നേരെ പാഞ്ഞടുക്കുന്നു…. 

രംഗം കൂടുതൽ വഷളാകുന്നതിനു മുമ്പ് ഒന്നു പിടിച്ചു മാറ്റാമെന്നു വെച്ചാൽ ഒന്നു സ്ത്രീയാണ്.. 

 ഇടപെടാതിരിക്കുന്നതാണു നല്ലത്.. നാളെ മീ ടൂ എന്നും പറഞ്ഞൊരു പത്രസമ്മേളനം നടത്തില്ല എന്നാരുകണ്ടു?

ദൈവമേ.. എന്താണിനിയൊരു വഴി?

 അടുത്ത നിമിഷം ഒരു ദൈവദൂതനെപ്പോലെ മീൻകാരൻ തോമാച്ചൻ തന്റെ ലൂണയിൽ അവതരിച്ചു.. 

 എന്താ അവിടൊരു ബഹളം?

വണ്ടി സ്റ്റാൻഡിൽവെച്ചു കത്തിയുമായി തോമാച്ചൻ പാഞ്ഞടുത്തതും രണ്ടു പേരും ഗേറ്റ് കടന്നു പുറത്തേക്കോടി.. പിന്നാലെ തോമാച്ചനും.. 

 വിനീത അനിലിന്റെ  പുതിയ പുസ്തകമായ ‘സതി’ യുടെ ടീസർ റിലീസിനു വേണ്ടി രണ്ടേ രണ്ടു ദിവസത്തെ അവധിയ്ക്കു വന്നതാണ്.. ഇന്നലെ ഗാഥ വിമലിന്റെ  ന്റെ ഡ്രൈവിംഗ് പഠിത്തം പ്രമാണിച്ച റോഡ് ബ്ലോക്കിൽ പാതി ദിവസം അങ്ങനെ പോയി.. 

 എന്നാൽ ഇന്നു രാവിലെ കുറച്ചുനേരം വീട്ടിൽ തന്നെ സ്വസ്ഥമായി ഇരിക്കാമെന്നു വെച്ചപ്പോൾ അതു ദേ ഇങ്ങനേയും.. 

മുറിയിലേക്കു കയറി ബർത്തിൽ കെട്ടിവെച്ചിരുന്ന പത്രക്കെട്ടിൽനിന്നും ഒരു പഴയ വാരിക വലിച്ചൂരിയെടുത്തു നേരേ തുറന്നതു

പഴയ സുധാകരമന്ത്രിയുടെ അർത്ഥഗർഭമായ കവിതയിലേക്ക്… 

 പൂച്ചേ പൂച്ചേ

മണൽക്കാട്ടിൽ കഴിഞ്ഞ നീ

വീട്ടിൽ വന്നതെന്തേ… 

. 

. 

വീട്ടിൽ വന്നതെന്തേ?

Post Views: 31
3
Aniill Krishnaa

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.