Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മണിമാല
കഥ പാരന്റിങ് ബന്ധങ്ങൾ

മണിമാല

By Sumesh ManakulamMay 10, 2024Updated:May 13, 20241 Comment2 Mins Read109 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് കിടന്നതായിരുന്നു സാവിത്രി.  അപ്പോളാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്.

ആരാന്ന് നോക്ക് സാവിത്ര്യേ.  തൊട്ടടുത്ത് കിടക്കുന്നുണ്ടായിരുന്ന ദിവകരൻ ഇതും പറഞ്ഞു പുതപ്പെടുത്ത് തലവഴി മൂടി.

എണീറ്റ് പോയി വാതിൽ തുറന്നപ്പോൾ ചന്ദ്രനാണ്.  ദിവകരേട്ടന്റെ മൂത്ത ചേച്ചിയുടെ താഴേള്ള മോൻ.  ഗൾഫിലാണ് അവൻ.  അവന്റെ അമ്മ മരിച്ചപ്പോൾ വന്നതാണ്.  അധികമാണ് പെട്ടന്ന് വരാൻ വിളിച്ചു പറഞ്ഞപ്പോൾ ഇപ്പോ വന്നട്ട് ഒന്നും ആയില്ലെങ്കിൽ എന്തിനാ അതു കൊണ്ട് മരിച്ചിട്ട് പറയു അപ്പൊ വരാം, വെറുതെ ഇപ്പോളും പിന്നെ മരിച്ചാലും ഫ്ലൈറ്റ് ടിക്കറ്റിന് കാശ് കളയണ്ടല്ലോ എന്ന് പറഞ്ഞവനാ.

ചന്ദ്രനാ… കേറി ഇരിക്കടാ.

ഉറങ്ങുകയായിരുന്നോ അമ്മായി?

അല്ലടാ, കിടന്നു… അല്ലാണ്ടെ എന്ത് ചെയ്യാനാ?

ദിവാകരമാമ എവിടെ?

ദിവകരേട്ടൻ കിടക്കാ, നീ ഇരിക്ക് ഞാൻ വിളിക്കാം.

ആ…..

നീ ഉണ്ടോ?

ഉവ്വ്,

ചോറെടുക്കാടാ ചെക്കാ

വേണ്ടമ്മായി, ഞാൻ ഉണ്ടട്ടാ ഇറങ്യെ.  കുറച്ചു വെള്ളം എടുത്തോളു.

എത്ര ദിവസം ലീവ്ണ്ടാർന്നു നിനക്ക്.

രണ്ട് ആഴ്ച, അമ്മയുടെ കർമ്മങ്ങൾ കഴിയാൻ നിന്നതാ.

ഞാൻ മാമയെ വിളിക്കാം

ദിവകരേട്ടനോട്‌ ചന്ദ്രൻ വന്ന കാര്യം പറഞ്ഞ് അടുക്കളയിലേക്ക് നടന്നു.

അമ്മയെ നോക്കാം എന്ന് പറഞ്ഞു അമ്മയുടെ പേരിൽ അച്ഛൻ എഴുതി വെച്ച സ്വത്തും  എഴുതി വാങ്ങിയ ശേഷം, അമ്മയെ ചേട്ടന്റെ വീട്ടിലാക്കി കെട്ട്യോളെയും ദുബായ്ക്ക് കൊണ്ട്‌ പോയോനാണ് അവൻ. ഇവിടത്തെ സ്കൂളിൽ പഠിക്കുന്നുണ്ടായിരുന്ന പിള്ളാരെ ടിസി വാങ്ങി അവന്റെ കെട്യോൾടെ വീടിന്റവിടിള്ള സ്കൂളിലും ചേർത്തു.

ഗ്ലാസ്സിലെ വെള്ളം വാങ്ങുമ്പോൾ ചന്ദ്രൻ പറഞ്ഞു.

ഞാൻ നാളെ തിരിച്ചു പോവാ.

അവളെ കൊണ്ട് പോവുന്നുണ്ടോ?

ഇല്ല്യാ, വീട്ടിൽ ആരെങ്കിലും വേണ്ടേ? അടച്ചു പൂട്ടിയിടാൻ പറ്റോ???

അപ്പൊ ഇത്ര നാളും പുട്ടിയിട്ടതോ എന്ന് ചോദിക്കാൻ വന്നതാ, പിന്നെ ചോദിച്ചില്ല്യാ.

ആ… ശരിയാ. എന്ന് മാത്രം പറഞ്ഞു.

അപ്പൊ ഞാൻ ഇറങ്ങാ മാമേ… അമ്മായി ഇറങ്ങാ. ഇനി അടുത്ത വരവിനു കാണാം.

ആ… ശരിടാ….

വാതിൽക്കൽ വരെ ചെന്ന് ചന്ദ്രൻ നിന്ന് തിരിഞ്ഞു നോക്കി.  അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

എത്രയായാലും അമ്മയല്ലേ, അവന് വിഷമമുണ്ടാകുമല്ലോ.

എന്താണ്ടാ ചന്ദ്രാ? ദിവകരേട്ടൻ ചോദിച്ചു.

ന്നാലും മാമേ… അമ്മടെ കഴുത്തിൽ കിടക്കുന്നുണ്ടായിരുന്ന  ആ അഞ്ചു പവന്റെ മണിമാല അമ്മ എന്റെ മോൾക്ക് കൊടുക്കാൻ പറയും എന്ന് ഞാൻ വിചാരിച്ചു.  അച്ഛമ്മേടെ ഓർമ്മക്ക് അവൾക്ക്….

ദിവകരേട്ടന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നത് കണ്ടപ്പോൾ, അയ്യോ വേണ്ടാ എന്ന് കണ്ണുകൾ കൊണ്ട് അപേക്ഷിച്ചിട്ട് സാവിത്രി ചന്ദ്രനോട് പറഞ്ഞു.

മഴ വരുന്നുണ്ടെന്ന് തോനുന്നു. നീ ഇറങ്ങിക്കോ നാളെ തിരിച്ചു പോകേണ്ടതല്ലേ നിനക്ക്….

Post Views: 25
2
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

1 Comment

  1. Shreeja R on May 11, 2024 2:02 PM

    🤓

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.