മറക്കാൻ കഴിയാത്ത
അനുഭവങ്ങൾ സമ്മാനിച്ചു
കടന്നു വന്ന പുതിയ പേര് മാതാവ്.
ഈ മഹനീയ സ്ഥാനത്ത് എത്തിയാൽ
പിന്നെ ദേഷ്യം പാടില്ല വാശി പാടില്ല
ആഗ്രഹങ്ങൾ പാടില്ല
എന്തിന് വിശപ്പ് പോലും പാടില്ലത്രേ!
അതൊക്കെ പിന്നെ പിറന്നു വീണ
കുഞ്ഞിന് മാത്രം അവകാശപ്പെട്ടതാണെന്ന്.
രണ്ട് കയ്യും വീശി നടന്ന ഒരുവൾക്ക്
കയ്യിൽ ഒരു കുഞ്ഞു വന്ന് കഴിയുമ്പോൾ
അതുവരെ ഉള്ള സുഖവും സൗകരൃവും
കൂടുകയല്ലെന്നു മനസ്സിലാക്കാൻ
ഒരു പിഞ്ചു കുഞ്ഞിനെ പരിപാലിക്കുന്ന
ഭാരിച്ച ഉത്തരവാദിത്തം അവൾക്ക്
സമ്മാനിക്കുന്നവർ ശ്രമിക്കുന്നുണ്ടോ?
അവളുടെ ജീവിതം പിന്നെ എങ്ങനെ വേണം
എന്ന് തീരുമാനിക്കുന്നത് മറ്റുള്ളവരാണോ?
ചേർത്ത് പിടിക്കേണ്ട ഇടങ്ങളിൽ ചേർത്ത്
നിർത്താൻ കഴിയാത്തവർ
വിമർശനങ്ങളുടെ വാൾമുനകൾ കൊണ്ട്
തലങ്ങും വിലങ്ങും വെട്ടുന്നത് എന്തിനാണ്?
അവൾ ഒരു മനുഷ്യ സ്ത്രീ ആണ്..
ഒരു യന്ത്രമല്ല..
എല്ലാ അമ്മമാർക്കും മാതൃ ദിനാശംസകൾ💗