Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ക്ലാര
കഥ ജീവിതം ബന്ധങ്ങൾ സിനിമ

ക്ലാര

By Sumesh ManakulamMay 13, 2024Updated:May 22, 20243 Comments3 Mins Read51 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴ പെയ്യുന്നു… ജനവാതിൽ  അടക്കണോ?

വേണ്ട, മഴ  കൊള്ളാൻ പറ്റിയില്ലെങ്കിലും കാണുകയെങ്കിലും  ചെയ്യാമല്ലോ.

എന്താ  മഴ, അതും  ഈ  കുംഭ  മാസത്തിൽ.

മഴ  പെയ്യട്ടെ രാധേ, പെയ്തൊഴിയട്ടെ…

മറ്റന്നാൾ  ഡോക്ടറെ കാണാൻ പോകേണ്ട ദിവസമാണ്, ഇങ്ങനെ  മഴപെയ്‌താൽ…

പോണ്ടാന്ന് വെക്കണം അത്രയല്ലേ ഉള്ളു.

എന്താ  അങ്ങിനെ പറയണേ, ഡോക്ടറെ കാണാതിരുന്നാൽ എങ്ങനാ?

എത്ര കൊല്ലമായെടോ ഈ  കിടപ്പ്, ഒന്നെണീറ്റ് നില്ക്കാൻപോലുമാകാതെ, സ്വന്തം ആവശ്യങ്ങൾ പോലും നിറവേറ്റാൻ പറ്റാതെ.

അതൊന്നും ആലോചിക്കേണ്ട, മിണ്ടാതെ  കിടന്നോളു.

പടി തുറക്കുന്ന ശബ്ദം കേൾക്കുന്നല്ലോ, ആരാണെന്ന് നോക്കു

മ്മ്മ്മ്……

ആരായിരുന്നു….

പോസ്റ്റ്‌ മാൻ ആയിരുന്നു , ഒരു കത്തുണ്ട്…

ഋഷിയാകും, അയാൾ  അല്ലാതെ ആരാ  എനിക്ക് കത്തെഴുതാൻ.

അല്ല, വിദേശത്ത് നിന്നല്ല, സീൽ നോക്കിയിട്ട് മുംബയിൽ നിന്നാണ്

മുംബൈയിൽ നിന്നോ?  ആരാ അവിടന്ന്???  എന്തായാലും  പൊട്ടിച്ചു വായിക്കു

“തടി  കോൺട്രാക്റ്ററെ….

ഞാൻ  വരുന്നു.  റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകണം.  (തിയതിയും, സമയവും എഴുതിയിട്ടുണ്ട്)

എന്ന്

ക്‌ളാര”

കത്ത് വായിച്ചു മുഖം  തരാതെ  രാധ  കത്ത് മടക്കി  തലയിണ കീഴിൽ  വെക്കുമ്പോൾ ചോദിച്ചു

ഊണ് കഴിക്കാറായോ??

ഇല്ല്യ കുറച്ചു കഴിയട്ടെ

മരുന്ന് കഴിക്കാനുള്ളതാ

മ്മ്മ്മ്…..

രാധ  പുറത്തേക്ക് പോയപ്പോൾ കണ്ണ് വീണ്ടും ജനലിലേക്ക് നീണ്ടു.

അപ്പൊ വെറുതെ  അല്ല ഈ കാലം  തെറ്റിയ  മഴ.  ആദ്യം  ഞാൻ  അവൾക്ക് കത്തെഴുതുമ്പോളും  ആദ്യം  തമ്മിൽ  കണ്ടപ്പോഴും മഴയുണ്ടായിരുന്നല്ലോ.

പക്ഷെ  എങ്ങിനെ പോകാൻ? ഈ കട്ടിലിൽ നിന്ന് എണീറ്റിട്ടു തന്നെ വർഷം  എത്രയായി?   മാസത്തിൽ  ഡോക്ടറെ കാണാൻ  പോകുന്നത് പോലും ആംബുലൻസ്  വിളിച്ചിട്ടാണ്.  എന്നെ കാണാതെ  അവൾ  തിരിച്ചുപോട്ടെ, ഇത്ര  നാളുകൾ ഒരു എഴുത്ത് പോലും ഇല്ലാതെ ഇപ്പോൾ…  റെയിൽവേ സ്റ്റേഷനിൽ കാണാതാകുമ്പോൾ  ജയകൃഷ്ണൻ  മരിച്ചു പോയി എന്ന് കരുതി  തിരിച്ചു പൊയ്ക്കോളും   ഒരു കണക്കിന്  ആ പഴയ ജയകൃഷ്ണൻ  മരിച്ചു പോയല്ലോ,

മേൽവിലാസം  ഉണ്ടെങ്കിൽ തിരിച്ചു ഒരെഴുത്ത് എഴുതമായിരുന്നു.  രാധയുടെ പേരിൽ, വരണ്ട, ജയകൃഷ്ണൻ  മരിച്ചു പോയെന്ന് പറഞ്ഞ്

രാധേ… രാധേ…

എന്തെ വേണ്ടേ…  ഞാൻ  തുണി  അലക്കുകയായിരുന്നു

ആ കത്തിൽ  മേൽവിലാസം  ഉണ്ടോ… അയച്ച ആളിന്റെ?

ഇല്ല്യ….

മ്മ്മ്മ്മ്…..

ഇന്ന് എന്താ  ആഴ്ച???

ശനിയാഴ്ച….

അപ്പോൾ കത്തിൽ എഴുതിയ തിയതി അനുസരിച്ച് മറ്റന്നാൾ… മറുപടി  എഴുതിയാലും  കാര്യമില്ല്യ

ഭക്ഷണം  എടുക്കട്ടെ, സമയം  ആയി…

മ്മ്മ്മ്മ്……

ഇന്ന് വലിയ  തിരക്കില്ലാത്ത  കാരണം  നേരത്തെ  ഡോക്ടറെ കാണാൻ  പറ്റി അല്ലെ?

മ്മ്മ്… വേഗം  വീട്ടിൽ പൊകാം…

ഇന്ന് തിങ്കളാഴ്ചയാണ്…

മ്മ്മ്…..

ഇന്നല്ലേ ക്ലാര വരുന്നത്?  പോണ്ടേ റെയിൽവേ സ്റ്റേഷനിൽ?

വേണ്ട എന്നോ വേണം  എന്നോ പറഞ്ഞില്ല.  വെറുതെ പുറത്തേക്ക് നോക്കി കിടന്നു.

സുകു…. നമുക്കൊന്ന് റെയിൽവേ സ്റ്റേഷനിൽ പോയിട്ട് വീട്ടിൽ പൊകാം.

വീടിനടുത്തുള്ള  പയ്യനാണ്  ആംബുലൻസ് ഡ്രൈവർ, സ്ഥിരമായി  അവൻ  ആണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്

അതിനെന്താ  രാധേച്ചി, ആരേലും  വരുന്നുണ്ടോ?

മ്മ്മ്മ്……

റെയിൽവേ സ്റ്റേഷന്റെ മുന്നിൽ ആംബുലൻസ്  നിർത്തി രാധ  ഇറങ്ങി.

ഞാൻ  പോയി അവരെ  ഇങ്ങോട്ട് വിളിച്ചോണ്ട് വരാം  എന്ന് കണ്ണുകൾ  കൊണ്ട് പറഞ്ഞു.

അന്ന് ആദ്യമായും അവസാനമായും കണ്ടതും  ഈ  റെയിൽവേ സ്റ്റേറ്റിയിനിൽ വെച്ചാണ്. ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളു എങ്കിലും ഇന്നും മനസ്സിൽ ആ മുഖമുണ്ട്, മായാതെ.  അധികം  ആൾക്കാർ ഇറങ്ങാൻ ഇല്ലാത്ത റെയിൽവേ സ്റ്റേഷൻ ആയത് കൊണ്ട് കണ്ടു പിടിക്കാൻ വിഷമമുണ്ടാകില്ല.

ട്രെയിൻ അന്നൗൻസ് ചെയ്തു.  അല്പനിമിഷങ്ങൾക്കുള്ളിൽ ട്രെയിൻ വന്നു, ആളുകൾ  ഇറങ്ങുകയും  കയറുകയും  ചെയ്തു.  പക്ഷെ  അന്ന് കണ്ട ആ  മുഖം  ഇല്ല, അവർ  ഈ  വണ്ടിയിൽ ഇവിടെ ഇറങ്ങിയില്ലേ?

പ്ലാറ്റഫോം ഒഴിഞ്ഞു.  ഒരാൾ  മാത്രം, ഒരു എഴുപത്  എൻപത്  വയസ്സ് തോന്നും.  അവിടെ ആരെയോ  പ്രതീക്ഷിച്ചു  നിൽക്കുന്നുണ്ട്.

ആരെയും  കാണാതെ  തിരിച്ചു പോകാൻ  തുടങ്ങിയപ്പോളാണ്  കേട്ടത്

ഒന്ന് നിൽക്കു

തിരിഞ്ഞു നോക്കി നേരത്തെ  കണ്ട ആളാണ്, വോക്കിങ് സ്റ്റിക്ക് ഊന്നി തന്റെ അടുത്തേക്ക് നടന്ന് വരുന്നു.

ജയകൃഷ്ണന്റെ ആരേലും  ആണോ? മണ്ണാർത്തൊടിയിലെ

അത്, ഭാര്യയാണ്….

മ്മ്….  ഈ  ട്രെയിനിൽ വരുന്ന ആരെയോ   കാത്ത് നിൽക്കുകയാണെന്ന് കണ്ടപ്പോൾ തോന്നിയിരുന്നു.  ജയകൃഷ്ണൻ?

പുറത്തുണ്ട്,  നടക്കാൻ പറ്റില്ല,

ഞാൻ  മോനി ജോസഫ്.  ക്ലാരയുടെ ഹസ്ബൻഡ് ആണ്.

ക്ലാര…….??

പോയി,

അപ്പോൾ… ആ….

എഴുത്തല്ലേ… ഞാൻ  പോസ്റ്റ്‌ ചെയ്തതാണ്. ആശുപത്രി കിടക്കയിൽ  വെച്ച് അവൾ എഴുതി  തന്നതാണ്, അവൾ  പോയാൽ തിയതിയും സമയവും എഴുതി ജയകൃഷ്ണന്  അയക്കാൻ.

രാധയുടെ  കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ  ഒഴുകി.

ഞങളുടെ  വിശ്വാസം അനുസരിച്ച് ബോഡി കുഴിച്ചിടുകയാണ്   പതിവ്.  പക്ഷെ  ക്ലാരക്ക് നിർബന്ധം.  അവൾക്ക് ഇവിടെ ജയകൃഷ്ണൻ ഉള്ളിടത്തു ഉറങ്ങിയാൽ  മതിയെന്ന്.  അതുകൊണ്ട് ബോഡി ദഹിപ്പിച്ചു, ഈ  കുടത്തിൽ,  ഇത് അവളുടെ  അസ്ഥിയാണ്.   ഇത്  മണ്ണാർത്തൊടിയിൽ…   അവളുടെ  അവസാന  ആഗ്രഹമായിരുന്നു.

കുടം  വാങ്ങുമ്പോൾ പറഞ്ഞു. വീട്ടിലേക്ക് വന്നീട്ട്…

ഇല്ല്യ….  ഞാൻ  കാർ പറഞ്ഞിട്ടുണ്ട്, അവർ  പുറത്ത് കാത്തു  നിൽക്കുന്നുണ്ടാകും.  ഞാൻ  ഇന്ന്   രാത്രിയിലെ ഫ്‌ളൈറ്റിൽ തിരിച്ചു പോകും.

അദ്ദേഹത്തെ കാണുന്നില്ലേ?

ഇല്ല്യ..  ഞാനും  ഒരു ഭർത്താവല്ലേ…  ഭാര്യയുടെ  കാമുകനോട്‌ എനിക്കും ഉള്ളിൽ ഒരു നീരസം  ഇല്ലാതിരിക്കില്ലല്ലോ.  ഒരു ഭർത്താവിന്റെ സ്വാർത്ഥത…   വെറുതെ  പറഞ്ഞതാണ്. അസ്ഥാനത്ത്  ഒരു തമാശ…

തിരിച്ചു ആംബുലൻസിൽ  കയറുമ്പോൾ  കയ്യിലെ ചുമന്ന പട്ടു കൊണ്ട് വായ് കെട്ടിയ കുടം കണ്ടപ്പോൾ തന്നെ  ജയകൃഷ്ണൻ  ഒന്നും ചോദിക്കാതെ  കണ്ണുകൾ  അടച്ചു കിടന്നു.  അതുവരെ  ഒരു മഴക്കാറ് പോലും  ഇല്ലാതിരുന്നീട്ടും അപ്പോൾ മഴ  പെയ്തു.

ഓഹ്…. ഇത്ര പെട്ടന്ന് ഈ മഴയിപ്പോൾ എവിടന്ന് വന്നു??  വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ ആരോടെന്നില്ലാതെ സുകു പറഞ്ഞു.

മഴക്ക് പെയ്യാതിരിക്കാനാവില്ലല്ലോ… അവൾ എന്റെ അരികിൽ എത്തിയ സമയമല്ലേ…

മനസ്സിൽ പറഞ്ഞു.

Post Views: 20
4
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

3 Comments

  1. sabira latheefi on May 26, 2024 4:24 PM

    ഇങ്ങനെ കിടന്നാലും രാധക്ക് സമാധാനം കൊടുക്കരുത് 🤣

    Reply
  2. Manasi on May 25, 2024 2:35 PM

    ❤️

    Reply
  3. Shreeja R on May 25, 2024 2:31 PM

    Super 👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.