മധുരിക്കും മാമ്പഴക്കാലമൊക്കെ ഒരുപാട് കാതം അകലെയായി.
വേനലവധിയുടെ ചുട്ടുപൊള്ളുന്ന ചൂടിനെ വകവെക്കാതെ മുറ്റത്തും തൊടിയിലും അയൽവീട്ടിലെ മാഞ്ചോട്ടിലും മാമ്പഴം പെറുക്കി നടന്നതും
പാതി കൊത്തിയ മാമ്പഴം കഴുകാൻ പോലും കാത്തുനിൽക്കാതെ കടിച്ചു പറിച്ചു നടന്ന കുട്ടിക്കാലമൊക്കെ ഇന്നലകളിലെ ഓർമ്മകളിൽ മാത്രം ബാക്കിയായി.
റംസീന നാസർ