അരികിൽ ഉണ്ടായിരുന്നിട്ടും തമ്മിൽ അറിയാത്തവരായിരുന്നു നമ്മൾ എത്രയോ കാലം.
പിന്നെ എന്നിൽ നീയും നിന്നിൽ ഞാനും
നിറയുന്ന ഇന്നുകളിൽ എങ്ങനെ
നമ്മൾ എത്തിച്ചേർന്നു
കാലത്തിൻ്റെ സമ്മാനം ആയിരിക്കാം
വിധിയോട് പട പൊരുതി തോറ്റുകൊടുക്കുമ്പോഴും
ആരെയും കുറ്റപ്പെടുത്താതെ
നൊമ്പരങ്ങളുടെ മാറാപ്പും പേറി നടന്ന എനിക്ക് കാലം
സമ്മാനിച്ച നിധി
അതാണ് നീ
ഇന്ന് അകലെ എവിടെയോ ആയിരുന്നിട്ടും
എൻ്റെ അരികിൽ തൊട്ടരികിൽ
പുഞ്ചിരി തൂകി നീ സദാ
എൻ്റെ സങ്കടങ്ങൾ ഒരു നോക്കിൽ
പുഞ്ചിരി ആക്കി നീ ഇന്നെന്നിൽ
എൻ്റെ ജീവൻ്റെ ജീവനായി
എന്റെ പ്രണയത്തിന്റെ പൂർണ്ണതയായ്