വഴി മറന്ന പുഴ പോലെ ഞാൻ
ദിശയറിയാതെ നിൽക്കെ
ചന്ദന മണമൂറും തെക്കൻ കാറ്റ്
പോലെ നീ എൻ അരികിൽ വന്നു
എനിക്കും ചുറ്റും സുഗന്ധം പരത്തി
നീ എൻ്റെ മുടിയിഴകളിൽ തലോടി
എൻ്റെ മുന്നിൽ നീ മന്ദം നടന്നു
നിന്നെ പിന്തുടരാൻ ഞാൻ
വല്ലാതെ കൊതിച്ചു
എൻ്റെ മനം അറിഞ്ഞത് പോലെ നീ
ഒന്ന് പിൻതിരിഞ്ഞു എൻ്റെ കരം ഗ്രഹിച്ചു
ഇന്ന് നിന്നിലേക്ക് ഒഴുകി നിറയുന്ന
പുഴയാണ് ഞാൻ
നിന്നിലേക്ക് മാത്രം
നീയെന്ന സ്നേഹ കടലിലേക്ക്
ഒരുമിച്ചിരുന്ന്
വാത്സല്യ തിരമാലകൾ കോർക്കാൻ