നിന്റെ തലമുടിയിലാണ് പെണ്ണെ എന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത്. അരക്കൊപ്പം നീളമുള്ള മുടി.
കുളിപ്പിന്നൽ കെട്ടി തുളസിക്കതിർചൂടി മന്ദം നടന്നു പോകുന്ന അവളുടെ മുടിയിൽ ഭ്രമം തോന്നി അവളെ സ്വന്തമാക്കിയെങ്കിലും, വിവാഹശേഷം കുടിച്ചു ലെക്കുകെട്ട അയാൾ ബോധമില്ലാതെ അവളെ തൊഴിക്കാൻ പിടിച്ചതും അവളുടെ തലമുടിക്കെട്ടിലായിരുന്നു .
റംസീന നാസർ