അവളുടെ മാറിടത്തെ ഇടിച്ചു നിരപ്പാക്കി കൂറ്റൻ കൊട്ടാരങ്ങൾ പണിതവർ.
അവളെ താങ്ങിനിർത്തിയ താഴ്വേരു വരേ മാന്തിയെടുത്തു കണ്ണഞ്ചിപ്പിക്കും സപ്രമഞ്ചക്കട്ടിൽ പണിതവർ.
അവളുടെ വായിലേക്ക് മാലിന്യങ്ങൾ കൊണ്ടുതള്ളി ശ്വാസംമുട്ടിച്ചു ജലസംഭരണികളെ കൊന്നൊടുക്കിയവർ.
അവളുടെ മണ്ണിൽ രാസവളങ്ങൾ കലർത്തി ജൈവ വ്യവസ്ഥയെ തകർത്തവർ.
പ്രകൃതി നീ എത്ര മനോഹരി എന്നു പാടിപ്പറഞ്ഞവർ തന്നെ അവളെ പീഡനത്തിനിരയാക്കി.
അവളിൽ നിന്നും കവർന്നെടുത്തതൊന്നും തിരിച്ചു കൊടുക്കാനാകില്ലയെങ്കിലും.
അമ്മയെപോൽ സ്നേഹിക്കുക
വരുംതലമുറക്കായ് അവളെ കാത്തുകൊൾക
ഇനിയും ദുരന്തങ്ങൾ അവളെതേടി എത്താതിരിക്കട്ടെ .
റംസീന നാസർ