എനിക്കൊരു കാര്യം പറയാനുണ്ട്. ഇതിനിടയിൽ പറയാമോ എന്നറിയില്ല. ഒരുപാട് സങ്കടം വന്ന കാര്യമായത് കൊണ്ട് എഴുതുവാ.
Discount, അല്ലെങ്കിൽ free എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും സന്തോഷമാണ് അല്ലേ? എനിക്ക് സംശയമാണ് എന്തായിരിക്കും അങ്ങനെ free കൊടുക്കുന്നത്. എന്തേലും കുഴപ്പമുള്ളതാണോ എന്നൊക്കെയാ മനസ്സിൽ വരുക. ചിലർക്ക് എന്ത് വാങ്ങുമ്പോഴും discount ഉണ്ടോ എന്നൊരു ചോദ്യം ഉണ്ട്. പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ ട്യൂഷൻ ക്ലാസ്സിന്റെ വിശദവിവരങ്ങൾ ചോദിക്കുമ്പോൾ പോലും ചിലർക്കെങ്കിലും ഈ ഡിസ്കൗണ്ട് ചോദ്യം ഉണ്ട്. അപ്പോൾ ആ ചിലവ് ഈ ചിലവിന്റെ കൂടെ ഇത്ര ട്യൂഷൻ ഫീസ് താങ്ങാൻ പറ്റില്ല എന്ന് പറയും. അപ്പോൾ ഈ ടീച്ചറിന്റെ അവസ്ഥ എന്താ. വീട്ടിൽ ഉള്ള അത്യാവശ്യങ്ങൾ കൊണ്ടല്ലേ എല്ലാവരും ഓരോ പണിക്ക് ഇറങ്ങുന്നത്. അവർക്കും ഉണ്ടാവില്ലേ കുഞ്ഞുങ്ങൾ. അവരെ പഠിപ്പിക്കേണ്ടേ. ആരെങ്കിലും ആലോചിക്കുന്നോ? എല്ലാം കേട്ടു. ശരി. 400/- ഡിസ്കൗണ്ട് കൊടുത്തു. ഒരു മാസം കഴിഞ്ഞു. ഇന്നാണ് ക്ലാസ്സ് ന് പിന്നെ ചോദിക്കുന്നത്.
അപ്പോൾ അടുത്ത ചോദ്യം ഒരു ക്ലാസ്സ് നടന്നില്ലെങ്കിൽ അതിന് ഡിസ്കൗണ്ട് ഉണ്ടോ എന്ന്. ഞാൻ അപ്പോൾ തന്നെ പറഞ്ഞു എനിക്ക് ക്ലാസ്സ് എടുക്കാൻ താല്പര്യം ഇല്ല എന്ന്. നമ്മളെ കൊണ്ട് പറ്റാത്ത ഒരു പണി വേറെ ഒരാളെ ഏൽപ്പിച്ചിട്ടു പിന്നെ അതിനിരുന്നു വില പേശുന്നു. അതും മക്കളുടെ പഠിത്തത്തിന്റെ കാര്യങ്ങൾക്ക് ഇങ്ങനെ വില പേശാമോ. അതിന്റെ വില കെടുത്തുവല്ലേ. എന്റെ മക്കൾക്ക് ഉടുപ്പു മേടിക്കുമ്പോൾ പോലും ഞാൻ ഡിസ്കൗണ്ട് ചോദിക്കാറില്ല. പൈസ അധികമുണ്ടായിട്ടല്ല. അവരെനിക്ക് ഏറ്റവും പ്രിയപ്പെട്ടതായത് കൊണ്ട്. നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും ചെയ്യുമ്പോൾ നമ്മൾ കണക്ക് നോക്കുമോ.
എനിക്കിന്ന് ഒരുപാട് സങ്കടം വന്നു. അതാ എഴുതണം എന്നോർത്തത്.
1 Comment
🫂🫂. മനുഷ്യർ പല തരക്കാരല്ലേ.. സ്കൂളിൽ പോയി ഫീസിന് ഡിസ്കൗണ്ട് ചോദിക്കാൻ പറ്റില്ലാലോ. പിന്നെ പറ്റുക ഹോം ട്യൂഷൻ ഒക്കെ നടത്തുന്നവരാണ്. അത് മുതലാക്കുന്ന ആളുകൾ. നമ്മൾ പറയുന്ന പണത്തിനു പകരം കൊടുക്കാൻ ഉള്ളത് നമ്മിലുണ്ടെങ്കിൽ ഡിസ്കൗണ്ട് ചോദിക്കുമ്പോൾ തന്നെ പറ്റില്ലെന്ന് പറയണം.