എഴുതിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയവൾ
ആടാനും പാടാനും കഴിവുള്ളവർ
ആരെയും വേദനിപ്പിക്കാൻ അറിയാത്തവൾ
വെക്കാനും വിളമ്പാനും അറിയുന്നവൾ
പരിചയപ്പെടുന്നവർക്കെല്ലാം പ്രിയങ്കരി
എന്നിട്ടും എന്തെ നിനക്ക് ഒന്നുമറിയില്ല
നീയൊരു വട്ടപ്പൂജ്യം എന്ന പല്ലവി
അനുദിനം കേൾക്കേണ്ടിവന്നു
അതും അവരിൽ നിന്ന് മാത്രം.