ഇനി ഞാൻ അടക്കെട്ടെ ഹൃദയമേ
നിൻ്റെ മുന്നിലെ ജാലകവാതിലിനി
നോവ് കാറ്റ് വീശി എന്നെ ആകവെ തളർത്തുമീ
വടക്കേ ജാലകമിന്നടച്ചിടട്ടെ
തീ തുപ്പും സർപ്പങ്ങൾ ഭയപ്പെടുത്തും
ഉഷ്ണ കാറ്റിടക്കിടെ ചീറിയെത്തും
ഭീതി പടർത്തും നിഴൽ നാടകം
ഇടവേള വിട്ടരങ്ങിലെത്തും
ഇനി വയ്യ തുടരുവാൻ ഈ കാഴ്ചകൾ
ഇനി ഞാൻ അടച്ചിടാം ഈ ജാലകം
ഒരിക്കലും തുറക്കാത്ത താഴിട്ടു
പൂട്ടിടാം ഇനിയൊരു വേള
തുറക്കാതിരിക്കുവാൻ