പ്രകൃതിയെ മറന്ന മനുഷ്യർ
എന്തിന് വെറുതെ പരിസ്ഥിതി ദിനം കൊണ്ടാടുന്നു.
വെട്ടിമാറ്റുന്ന ഓരോ മരവും ചോദിക്കുന്നുണ്ട്.,
ഒപ്പം ഇടിച്ചുനിരത്തുന്ന കുന്നുകളും മണ്ണിട്ട് മൂടിയ വയലുകളും. കുളങ്ങളും
പകരം മറ്റൊന്ന് നടുവാൻ കഴിയാത്തവർ എന്തിന് വെട്ടി മാറ്റുന്നു
കത്തിയെരിയുന്ന ചൂടിൽ കരിഞ്ഞുപോയ കൈകൾക്ക് ഇനിയൊരു തൈ നടാൻ ശക്തിയില്ല.
പ്രകൃതിയെ ഉപദ്രവിക്കുന്നവർ അറിയുന്നില്ല തങ്ങൾ ചെയ്യുന്ന പാതകത്തിൻ്റെ പരിണിത പലം അനുഭവിക്കുന്നത് ഈ ഭൂമിയിലെ ജീവജാലങ്ങൾ ഒന്നാകെ ആണെന്നത്.
സൂര്യൻ്റെ ചൂടിനെ തടുക്കാൻ ശേഷിയുള്ളത് വൃക്ഷലതാദികൾക്ക് മാത്രം.