നടക്കാത്ത മോഹങ്ങൾ , പാതി കണ്ട് ഉണർന്ന സ്വപ്നങ്ങൾ പിന്നെ
എൻ്റെ കൊച്ചു കൊച്ചു ദുഃഖങ്ങൾ
ഒക്കെയും ഞാൻ എന്നിലെ
എന്നോട് പറയുന്നത്
എനിക്കെൻ്റെ തൂലിക
സമൂഹത്തിലേക്ക് തൊടുത്ത്
വിടുന്ന വിഷം പുരട്ടിയ
വാക്ശരങ്ങളെ ചെറുക്കാൻ
എനിക്കെൻ്റെ തൂലിക
നാളെയുടെ പ്രത്യാശയെ നിറഞ്ഞ
മനസ്സോടെ എതിരേൽക്കാൻ
എനിക്കെൻ്റെ തൂലിക
ശബ്ദമില്ലാതെ കരയാനും
ആരും കേൾക്കാതെ ഉറക്കെ
ഉറക്കെ പൊട്ടിച്ചിരിക്കാനും
അരികിൽ ഇല്ലാത്ത പ്രണയത്തെ
ഗാഢമായി ചുംബിക്കാനും
ആരുമില്ലാത്ത നൊമ്പരം
മറക്കാനും
എന്നും കൂട്ടായി എനിക്കെൻ്റെ തൂലിക