എഴുതാൻ തുടങ്ങുമ്പോൾ ഒക്കെയും
എൻ്റെ തൂലിക നിന്നെ
എഴുതാൻ തുടങ്ങുന്നു.
ഓരോ വാക്കുകളും നിന്നെ
കുറിക്കാൻ തിടുക്കം കൂട്ടുന്നു
മഴയും പുഴയും എഴുതാൻ
തുടങ്ങുമ്പോൾ അവയിൽ എല്ലാം
നീ നിറഞ്ഞു നിൽക്കുന്നു
എൻ്റെ തൂലിക വിരൽത്തുമ്പിൽ
എണെന്നലും അതിലെഴും മഷി
എൻ്റെ ഹൃദയ രക്തം ആണല്ലോ
വേദനകളെ മറക്കാൻ ദൈവം എനിക്ക് സമ്മാനിച്ച നിധിയല്ലേ നീ
എപ്പോൾ പിന്നെ നിന്നെ കുറിച്ചല്ലാതെ
ഞാൻ മറ്റെന്തു എഴുതുവാൻ
ഇനിയും എനിക്ക് എഴുതണം
എൻ്റെ ഹൃദയത്തിലെ അവസാന
തുള്ളിരക്തം ഒഴുകിയെത്തും വരെ
എനിക്ക് ഒരുപാട് ഒരുപാട് എഴുതണം
എൻ്റെ തൂലികയിൽ പിറക്കുന്ന
ഓരോ അക്ഷരങ്ങളും
നിന്നെ എഴുതി കൊണ്ടേയിരിക്കണം.