ഓടിയെത്തും സാഗരതിരകളെ
തീരത്തെ ഒന്ന് തൊട്ടുണർത്തി
നീ മടങ്ങുന്നത് എങ്ങോട്ട്
കവിഭാവനക്ക് എന്നും നീ
ഭ്രാന്തമായ പ്രണയമല്ലേ
എനിക്ക് നീ എത്ര കണ്ടാലും
മതിവരാത്ത വിസ്മയ കാഴ്ച
തിരമാലകളിൽ നൃത്തമാടി
വികാരാർദ്രഗീതം പാടി നീ
ഉല്ലസിക്കുന്നത് കാണാൻ
എനിക്കെന്തിഷ്ടമാണെന്നോ
പിനെയെന്തേ ചിലയിടങ്ങളിൽ നീ
ശാന്തയായി ഒരു കുഞ്ഞോളം
പോലും വിടർത്താതെ
സന്യാസിനിയെപോലെ
ചിലയിടങ്ങളിൽ കടലാഴങ്ങളിൽ
പ്രിയപ്പെട്ടവർക്ക് നൽകാനായി
മുത്തും പവിഴവും ഒളിച്ചു വച്ച കടലമ്മ
എവിടെ ആയാലും എങ്ങനെ ആയാലും
അറ്റം കാണാത്ത നിൻ്റെ അറ്റമായി
തീരുന്ന ചക്രവാളം നോക്കി ഞാൻ ഇരിക്കാം
കാലചക്രം ഉരുളുന്നതറിയാതെ
ഒടുവില്‍ ഒരു പിടിച്ചാരമായി ഞാൻ നിൻ്റെ
ആത്മാവിൽ ഞാൻ അലിഞ്ഞു ചേരും