ഞാൻ കണ്ട ഏറ്റവും വലിയ സ്നേഹസാഗരം നീയല്ലേ
സ്നേഹത്തിനു ഇങ്ങനെയും. ഒരു മുഖമുണ്ടെന്ന് എന്നെ പഠിപ്പിച്ചത് നീയല്ലേ. തീരത്തെ കവരാതെ ചുംബിച്ചു മടങ്ങുന്ന തിരപോലെ നീ. ഉള്ളിലെ ചുഴികളെ ഓളങ്ങൾകൊണ്ട്
മറച്ച് തിരമാലകൾ നീട്ടി എന്നും
സ്നേഹിക്കുന്നവർക്ക്
നീ മനോഹർഷമേകുന്നു
എന്നുമെന്നും നിനക്ക്
ശാന്തമായൊഴുകാൻ കഴിയട്ടെ
വർഷമേഘമായി നിന്നിലേക്ക് പെയ്യുന്നത്
ഒക്കെയും നീ പകർന്ന സ്നേഹം തന്നെയല്ലേ
മലകും പുഴകളും താണ്ടി നിന്നില്ലേക്ക് ഓടിയെത്തുന്ന തണ്ണീരെല്ലാം നിനക്ക് കൂടുതൽ ശക്തി പകരട്ടെ
നീ എന്ന മഹാസാഗരത്തിലേക്ക്
ഒഴുകിയെത്തുന്ന ഒരു കുഞ്ഞു നീർച്ചോലയാണിന്നു ഞാൻ
ആരുമറിയാത്ത അടയാളങ്ങൾ ഇല്ലാത്ത പേരില്ലാത്ത ഒരു സ്നേഹപൂഞ്ചോല
ഇനി എന്നുമെന്നും ഉറവ വറ്റാതെ നിന്നിലേക്ക് ഒഴുകി എത്തുവാൻ
മാത്രമെൻ പ്രാർത്ഥന