Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രണ്ടു പേര് ഭാവിജീവിതത്തെക്കുറിച്ചും മറ്റുള്ളവര്‍ ഭക്ഷണത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്ന മുഹൂർത്തമേത്?
അനുഭവം വിവാഹം

രണ്ടു പേര് ഭാവിജീവിതത്തെക്കുറിച്ചും മറ്റുള്ളവര്‍ ഭക്ഷണത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്ന മുഹൂർത്തമേത്?

By Rita ManuelJune 14, 2024Updated:June 27, 20243 Comments4 Mins Read8,603 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ കല്യാണം കഴിഞ്ഞതില്‍ പിന്നെ ഭർത്താവിന്റെ കൂടെ ജോലിസ്ഥലത്തുള്ള താമസം അല്ലെങ്കില്‍ കുട്ടികളുടെ സ്കൂള്‍ പരീക്ഷയോ അവധിയില്‍ വരുന്ന വ്യാത്യാസം കാരണം കുടുംബത്തിലെ ആരുടെയും കല്യാണത്തില്‍ സംബന്ധിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. ഒരു അവധിക്കാലത്ത്, എന്റെ ഒരു ബന്ധുവിന്റെ മകളുടെ കല്യാണം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍‍ ഒരുപക്ഷെ ഞാനും അവളെപോലെ സന്തോഷവതി ആയി. കല്യാണപെണ്ണിനെ പോലെ ഞാനും ദിവസങ്ങള്‍‍ എണ്ണി ഇരുപ്പായി. ഒരു കല്യാണത്തോടെ, ബന്ധത്തിലും സ്വന്തത്തിലും പരിചയത്തിലും ഉള്ള എല്ലാവരേയും ഒരു കുടക്കീഴില്‍ കാണാ‍മെന്നുള്ളതാണ് ഒരു ഗുണം. എല്ലാവരും നല്ല സന്തോഷത്തിലുമായിരിക്കും.

കല്യാണപെണ്‍കുട്ടിയുടെ കാര്യം പറയുകയാണെങ്കില്‍ അവള്‍ എന്റെ മാമന്റെ മകളാണ്. അവളുടെ കുഞ്ഞുനാളില്‍ ഒരുപാട് എടുത്തും കൊഞ്ചിപ്പിച്ചും നടന്നിട്ടുണ്ട്. പിന്നീടുള്ള എന്റെ അവധിക്കാലങ്ങളില്‍ അവരുടെ വീട് സന്ദര്‍ശനത്തില്‍ അമ്മയുടെ മാക്സിയുടെയോ/ചുരിദാറിന്റെയൊ പുറകില്‍ ഒളിച്ച് ഒരു കണ്ണില്‍ കൂടി ഞങ്ങളെ വീക്ഷിക്കുന്നതാണ്, എനിക്ക് ഓർമ്മ. പത്ത്-പന്ത്രണ്ട് വയസ്സില്‍ അവള്‍ വിരുന്നുകാരായ ഞങ്ങള്‍ക്ക് ചായകൊണ്ടുതരുക, തിന്നാനുള്ള സാധനങ്ങള്‍ പ്ലേറ്റില്‍ ഇടുക… അങ്ങനെ ആകെ തിരക്കായിട്ട് വീട് മുഴുവന്‍ ഓടി നടക്കുന്നതു കാണാറുണ്ട്. എന്നാല്‍ കൂടുതല്‍ പരിചയവും അടുപ്പവും വന്നിട്ടുള്ളത് ഫേസ്ബുക്കിലൂടെയാണ്. അവള്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ഞാന്‍ കമന്റിടുമ്പോള്‍ തിരിച്ച് എന്റെ ഫോട്ടോകള്‍ക്ക് “ലൈക്ക് യും നൈസ് പിക്ക്/ബ്യൂട്ടിഫുള്‍ എന്നൊക്കെ കമന്റും ചെയ്യാറുണ്ട്(ഒരു പാലം പണിയുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന പോളീസി ആയിരിക്കും).

you=u, great=gr8… അങ്ങനത്തെ ചാറ്റ് & sms ഭാഷകള്‍ പറഞ്ഞു തന്നതും അവളാണ്.  ഇങ്ങനത്തെ ചില കാര്യങ്ങളിലൂടെയാണ് എനിക്ക് അവളോടുള്ള അടുപ്പവും കടപ്പാടും!

ബന്ധുക്കാർക്കുള്ള കല്യാണ ആഘോഷങ്ങളൊക്കെ തലേദിവസം വൈകുന്നേരം മുതല്‍ തുടങ്ങി.ആഘോഷങ്ങള്‍ക്ക് കൂടാനായിട്ട് “ഡ്രസ്സ് കോഡ്” അവള്‍‍ തന്നെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. പെണ്ണുങ്ങള്‍ക്ക് കേരളസാരിയും ആണുങ്ങള്‍ക്ക് മുണ്ടും ജുബ്ബയും” അതൊക്കെ ഫേസ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അത്തരം ഒരു സാരിയൊക്കെ സംഘടിപ്പിച്ച് ഞാനും നേരത്തെ തന്നെ അവരുടെ വീട്ടിലെത്തി. കല്യാണത്തിന്റെ സി.ഡി കാണുമ്പോള്‍ ആകർഷകമാകുന്നതിനുവേണ്ടി, കാലം പിന്നിലാക്കിയ ആചാരങ്ങളായ എണ്ണ തേപ്പിക്കല്‍‍, മധുരം കൊടുക്കല്‍‍… അങ്ങനെ എന്റൊയൊക്കെ സമയത്ത് “ഔട്ട് ഓഫ് ഫാഷന്‍” ആയ പലതും ക്യാമറകളില്‍ വന്ന വ്യാത്യാസം കാരണം പിന്നെയും മുന്നിലെത്തിയിട്ടുണ്ട്. ആ വക പരിപാടികള്‍ കഴിഞ്ഞപ്പോള്‍ അവളെ ഒരു കസേരയില്‍ ഇരുത്തി യുവതലമുറ സിനിമാന്റിക് ഡാന്‍സായിട്ട് ചുറ്റുമുണ്ട്, ഒപ്പനയെ ഓർമ്മപെടുത്തുന്നതു പോലെ തോന്നി. വീഡിയൊ/ക്യാമറകള്‍ ഉള്ള കാരണം എല്ലാ ജാതിമതങ്ങളുടെയും ആചാരങ്ങള്‍‍ കൂട്ടികലർത്തുകയാണ്. ഭക്ഷണത്തിനൊക്കെ ഓഡർ കൊടുത്തിട്ടുള്ള കാരണം സാരിയൊക്കെ ഉടയാതെ ഇരുന്ന് വര്‍ത്തമാനം പറയാമെന്നുള്ളത് ഒരു ഗുണമാണ്.

കല്യാണത്തിന്റെ അന്ന് ക്രിസ്ത്യന്‍ രീതിയിലുള്ള വെള്ള ഉടുപ്പും അതിന് യോജിച്ച മാലയും കമ്മലും തലക്കെട്ടുമെല്ലാം… അവള്‍‍ ശരിക്കും സുന്ദരി ആയിട്ടുണ്ടായിരുന്നു. എല്ലാവരും കൂടിയുള്ള കുടുംബപ്രാർത്ഥന കഴിഞ്ഞതോടെ, പിന്നീടുള്ള പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത് ക്യാമറക്കാരാണ്. ആര് എപ്പോള്‍ സ്തുതി കൊടുക്കണം, മുഖത്തെ ഭാവമാറ്റം എല്ലാം അവര്‍ പറയുന്നതുപോലെയാണ്, ഒരു ഓസ്കാർ അവാർഡ് മേടിക്കാനുള്ളത്രയും ഭാവങ്ങള്‍‍ നമ്മളില്‍ ഓരോത്തരിലും ഒളിഞ്ഞുകിടപ്പുണ്ടെന്ന്, അപ്പോഴാണ് മനസ്സിലാവുക. ക്യാമറക്കാരുടെകൈയ്യേറ്റം,  പള്ളിയിലെ മതപുരോഹിതന്‍ കർമ്മങ്ങള്‍ തുടങ്ങുന്നതു വരെ കാണാം. കർമ്മങ്ങളില്‍ വലിയ പുതുമയൊന്നും കണ്ടില്ല. ഞങ്ങളുടെ മതവിശ്വാസം അനുസരിച്ച് താലികെട്ടുന്നതോടെ, പെണ്ണ്- ചെറുക്കന്റെ കുടുബാംഗമാവുകയാണ്. അതോടെ അവളെ അവര്‍ക്ക് വിട്ടുകൊടുത്ത്, ഞങ്ങള്‍ വന്നിട്ടുള്ള പരിചയക്കാരെയും ബന്ധുക്കാരെയും തപ്പി പോയി. ഒരുപക്ഷെ ഒന്ന്-ഒന്നര മണിക്കൂർ പള്ളിയില്‍ മിണ്ടാതെ ഇരുന്നതിന്റെ ക്ഷീണം തീർക്കുകയായിരിക്കും ഓരോത്തരും.

ഒരു കല്യാണം എന്നു പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത്, സദ്യയോ ബിരിയാണിയോ ആയിരിക്കു അല്ലെ! ഭക്ഷണത്തിന് മുന്‍പായി, പെണ്‍കുട്ടി ഉടുപ്പില്‍ നിന്ന്, ചെറുക്കന്റെ വീട്ടുകാര്‍ വാങ്ങിച്ചു കൊടുക്കുന്ന സാരി -മന്ത്രകോടി – യിലേക്ക് മാറി. മന്ത്രക്കോടി, ചെറുക്കന്റെ വീട്ടുകാരുടെ “ഗമ” കാണിക്കാനും കൂടിയുള്ള സാരിയാണ്. സാരി കാണുന്നതോടെ, ഏത് കടയില്‍ നിന്ന് വാങ്ങി, അതിന്റെ വിലയെല്ലാം നിത്യവും കല്യാണം കൂടുന്നവർക്ക് മനസ്സിലാവും(ഈ പ്രത്യേക കഴിവ് ചിലപ്പോള്‍ പെണ്ണുങ്ങള്‍ക്ക് മാത്രമുള്ളതായിരിക്കും). ആ വിവരങ്ങള്‍ മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുത്ത് അവരുടെ ജി.കെ(general knowledge) ലെ മിടുക്ക് കാണിക്കും. മന്ത്രക്കോടി ചെറുക്കന്റെ “സ്റ്റാറ്റസ്സ്” കാണിക്കാനാണെങ്കില്‍  വാങ്ങിച്ചിട്ടുള്ള എല്ലാ സ്വര്‍ണ്ണവും ധരിച്ച് പെണ്ണ്  വീട്ടുകാരും അവരുടെ ഗമ കാണിക്കുന്നതായിരിക്കും.

പെണ്ണും ചെറുക്കനും സ്റ്റേജില്‍ കയറി കേക്ക് മുറിക്കുബോള്‍‍ അവരെ അനുഗ്രഹിക്കുന്നതുപോലെ പൂവ് മുകളില്‍ നിന്ന് വീഴുന്നുണ്ടായിരുന്നു. അതോടെ ബാക്കിയുള്ളവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു നിശബ്ദ ബെല്ലടിച്ചതു പോലെയാണ്. ഭാഗ്യത്തിന് ഭക്ഷണത്തിന്റെ അവിടെ ഉന്തും തള്ളും ഇല്ല. പകരം എല്ലാവരും നമ്മുടെ ബിവേറ്ജ്ജ് കടയുടെ മുന്‍പിലത്തെ പോലെ നീണ്ട ക്യൂ. ഭക്ഷണം എടുത്ത് തിരിച്ച് വരുമ്പോള്‍‍ ഇരുന്ന കസേരയില്‍‍ വേറെ ആരെങ്കിലും സ്ഥലം പിടിച്ചു കാണും. പിന്നെ ഒരു കസേരക്കളിയുടെ സ്പിരിറ്റില്‍ വേണം ഒരു കസേര സംഘടിപ്പിച്ചെടുക്കാന്‍. ഇതൊക്കെ അറിയാവുന്നവര്‍ മുന്‍‍ കൂട്ടി ഒരാളെ കസേരകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തുന്നുണ്ട്. മറ്റു ചിലവര്‍ ഭക്ഷണം വെച്ചിരിക്കുന്നതിന്റെ അടുത്ത് നിന്ന്  കഴിക്കുകയാണ്, പ്ലേറ്റില്‍ തീരുന്ന ഭക്ഷണം വേഗം നിറയ്ക്കാം കൂട്ടത്തില്‍ ക്യൂ വില്‍ നില്‍ക്കുന്ന പരിചയക്കാരോട് വര്‍ത്താമാനവും പറയാം. ”ഒരു വെടിക്ക് രണ്ടു പക്ഷി”

പെട്ടന്നാണ് വീഡിയോഗ്രാഫറ്ന്മാരെല്ലാം ക്യാമറയും കൊണ്ട് ഓടുന്നത് കണ്ടത്. എന്തുപറ്റി?എന്ന അന്വേഷണത്തിന്, ഏതോ സീരീയല്‍ നടന്‍ വന്നതാണ് കാര്യം. ഭാഗ്യം! അയാള്‍ നേരത്തെ വരാഞ്ഞത്, എങ്കില്‍ പെണ്ണും ചെറുക്കനും ക്യാമറയില്‍ നിന്നും പുറത്തായേനെ.😊ക്യാമറ പോയതോടെ, സമാധാനമായി ഭക്ഷണം കഴിക്കാമെന്ന മട്ടിലായി ഞങ്ങള്‍. കൂട്ടത്തില്‍ ആരെക്കുറിച്ച വേണമെങ്കിലും വർത്താമനവും പറയാമല്ലോ😉.

പലര്‍ക്കും ഞാന്‍ ഒരു പുതുമുഖം ആയിരുന്നു. ചിലരോട് പെണ്‍കുട്ടിയായുമുള്ള എന്റെ ബന്ധം ഞാന്‍ വിവരിച്ചു കൊടുത്തു. ബന്ധങ്ങള്‍ പറഞ്ഞു മടുത്തപ്പോള്‍ “guess who” എന്ന കളിക്കായി ഞാന്‍‍ എന്റെ മുഖം വിട്ടുകൊടുത്തു. എന്റമ്മ കല്യാണം കൂടാത്ത കാരണം വന്നിരിക്കുന്നവര്‍ ആരൊക്കെ, അതില്‍‍ എന്നോട് വര്‍ത്തമാനം പറഞ്ഞവർ അവരിലാരൊക്കെ എന്ന് ഞാന്‍ കൃത്യമായി അന്വേഷിച്ചു കൊണ്ടിരുന്നു. ഈ കല്യാണത്തിന്റെ  റിപ്പോറ്ട്ട് അമ്മക്ക് കൊടുക്കാനുള്ളതാണ്. രാവിലെ വീട്ടില്‍ പേപ്പര്‍ ഇടുന്ന ആള്‍ മുതല്‍ അവിടത്തെ പഞ്ചായത്ത് പ്രസിഡന്റ് വരെയുണ്ട്. പരിചയക്കാരുടെ കൂട്ടത്തില്‍ ബന്ധുക്കാര്‍ വേറെയും.

ഭക്ഷണവും വര്‍ത്തമാനവും കഴിഞ്ഞാല്‍ അടുത്തപടി സ്റ്റേജില്‍ കേറി പെണ്ണും ചെറുക്കനെയും പരിചയപ്പെടുകയെന്നതാണ്. കൂട്ടത്തില്‍ ഒരു ഫോട്ടൊയും എടുത്താല്‍ ഞാന്‍ കല്യാണം കൂടി എന്നതിന് തെളിവായി. പിറ്റേദിവസം ആ ഫോട്ടൊ ഫേസ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അതിന് എന്റെ കൂട്ടുകാര്‍ കമന്‍റസും ലൈക്കും കണ്ടാല്‍ ഒരു കല്യാണ ആഘോഷം എനിക്ക് വേണ്ടി അവസാനിച്ചുവെന്നു പറയാം.

ഈയിടെ ഫേസ്ബുക്കില്‍ കണ്ട വാചകമായ – ’രണ്ടേ രണ്ടു പേര് ഭാവിജീവിതത്തെക്കുറിച്ചും മറ്റുള്ളവര്‍ ഭക്ഷണത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ഒരു സുന്ദരമുഹൂർത്തമാണ് വിവാഹം.’ അതും ഒരു ‘പരിധി വരെ സത്യം അല്ലേ?😃

 

Post Views: 35
4
Rita Manuel
  • Website

Am from Kerala.

3 Comments

  1. Sunandha Mahesh on August 18, 2024 4:59 PM

    Super

    Reply
  2. Nishiba M on August 17, 2024 6:30 PM

    മനോഹരം. വ്യത്യസ്തമായ അവതരണം..

    Reply
  3. sabira latheefi on August 17, 2024 4:17 PM

    👍🏻👍🏻

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.