Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അപ്പൻ
കഥ പാരന്റിങ്

അപ്പൻ

By Jees KaitharamJune 15, 2024Updated:June 27, 20246 Comments4 Mins Read160 Views
Bookmark Now
Please login to bookmark Close

No account yet? Register

“അമ്മുകുട്ടി എന്റെ അമ്മുകുട്ടി മോളൂസെ ” ജോണി നീട്ടി വിളിച്ചു.

“മോളല്ലങ്കിലോ?”, ലിസി ജോണിയെ കളിയാക്കി
“പിന്നേ ദേ ഞാൻ വിളിക്കുമ്പോൾ അവൾ അനങ്ങുന്നത് കണ്ടോ?” ജോണി വയർ ചൂണ്ടികാണിച്ചു.
കുറച്ചു നേരമായി ഈ കലാപരിപാടി തുടങ്ങിയിട്ട് ഗർഭിണിയായപ്പോൾ മുതൽ വൈകുന്നേരങ്ങളിൽ കുറച്ചുനേരം കൊച്ചിനോട് വർത്തമാനം പറഞ്ഞില്ലങ്കിൽ ജോണിക്ക് ഉറക്കം വരില്ല.
ഏതോ പുസ്തകത്തിൽ വായിച്ചുവത്രെ ഗർഭിണിയായിരിക്കുമ്പോൾ ശിശുവിനോട് സംസാരിക്കുന്നത് കുട്ടിയുടെ വളർച്ചക്കും നമ്മളോടുള്ള സ്നേഹത്തിനും നല്ലതാണന്ന്! ഇടക്ക് താരാട്ട് പാട്ടു പാടും അതും കിടക്ക പായയിൽ കിടന്നുകൊണ്ട് ! അവസാനം അമ്മ അപ്പുറത്ത്ന്ന് “ഉറക്കമൊന്നും ഇല്ലേടാ ” എന്ന് ചോദിച്ചാലെ നിർത്തൂ.

ഏഴാം മാസം വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയപ്പോൾ ലിസിയും വന്നവരും നിന്നവരും ഒക്കെ കൂട്ട കരച്ചിലായിരുന്നു. ചെറുതായി മിനുങ്ങി വന്ന അപ്പന്റെ പാപ്പന്റെ മോൻ കരഞ്ഞപ്പോൾ എല്ലാരും ജോണിയെ കളിയാക്കി.
” കെട്ട്യോന് കരച്ചിലൊന്നും ഇല്ലല്ലോ, കെട്ടോള് പോണ സന്തോഷമാണോടാ ” ന്ന്
അതിന് ജോണിയുടെ മറുപടി ഇങ്ങനെ ആയിരുന്നു
“കരയുന്നവൻ ആണല്ല. കരച്ചിലൊക്കൊ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ “

പ്രസവിച്ച് കൊച്ചിനെയും തള്ളയെയും പുറത്തേക്ക് കൊണ്ടു വന്നപ്പോൾ ജോണി കരഞ്ഞു, അത് താൻ പ്രതീക്ഷിച്ച പോലെ പെൺകുഞ്ഞാണന്ന് കണ്ടപ്പോഴായിരുന്നു.
മാമോദീസക്ക് കൊച്ചിന് ജോണി ആഗ്രഹിച്ച പോലെ തന്നെ അമ്മയുടെ പള്ളീലെ പേര് തന്നെ ഇട്ടു ‘റോസ്!

ജോലി കഴിഞ്ഞ് വന്നാൽ പിന്നെ ചാച്ചനും മോളും കൂടി കിന്നാരം പറച്ചില് തുടങ്ങിയാൽ പിന്നെ നിർത്തില്ല, രാത്രി കൊച്ച് പാലു കുടിച്ച് പകുതിയാവുമ്പോ ലിസി ഉറങ്ങി പോവും. പാതി ഉറക്കത്തിലായ മോളെ ജോണി പൊക്കി നെഞ്ചത്ത് കേറ്റി കിടത്തും. രാത്രി മുഴുവൻ അനങ്ങാതെ കിടക്കുന്ന അപ്പനെയും മോളെയും കണ്ട് ലിസിക്ക് കുശുമ്പു തോന്നിയിട്ടുണ്ട്. നീന്താൻ തുടങ്ങിയപ്പോൾ വീടിന്റെ ഏത് കോണിലാണെങ്കിലും ജോണിയുടെ ഒച്ച കേട്ടാൽ പിന്നെ കൊച്ചിന് ഒരു തുള്ളിച്ചാട്ടമാണ്. അവളുടേതായ ഭാഷയിൽ കലപില കൂട്ടി ജോണിയുടെ ശബ്ദം കേട്ടിടത്തേക്ക് നെഞ്ചുരച്ച് പായും! അത് കണ്ട് ജോണി വല്യ അഭിമാനത്തില് നിക്കേം ചെയ്യും.

ജോണിയുടെ അച്ചാച്ചന്റെ മോന്റെ കല്യാണം ! അമ്മ നേരത്തെ തന്നെ വയനാടിന് പോയി. ജോണിയും ലിസിയും കല്യാണത്തിന് രണ്ട് ദിവസം മുമ്പ് വരാമെന്നേറ്റു. കൊച്ചിന് 8 മാസം പ്രായം, ഒരു പനി കൂടെ വയറിളക്കവും. പനി രണ്ട് ദിവസം കൊണ്ട് മാറി, എന്നാൽ വയറിളക്കത്തിന് കുറവുണ്ടായില്ല. കൊച്ചിന്റെ അവസ്ഥ കണ്ട് ജോണി പോകുന്നില്ലന്ന് പറഞ്ഞെങ്കിലും ലിസിയുടെ അപ്പനും അമ്മയും വന്ന് നിക്കാമെന്ന് ഏറ്റപ്പോൾ കല്യാണ തലേ ദിവസം രാത്രി പോകാൻ തയ്യാറായി

കല്യാണ വീട്! ഉറക്കമൊഴിച്ച് യാത്ര ചെയ്ത് ക്ഷീണിച്ച് ആണ് എത്തിയതെങ്കിലും ജോണിയും അവരുടെ കൂടെ കൂടി. രാവിലെ കെട്ട് നടക്കുമ്പോൾ പള്ളിയിൽ നിന്ന ജോണിക്ക് ആകെ ഒരു പരവേശം. ആരുടെയോ വണ്ടിയിൽ കേറി കല്യാണവീട്ടിലേക്ക് പോന്നു. കല്യാണ വീട്ടിൽ നിന്ന് ഭക്ഷണമൊന്നും കഴിക്കാതെ ബാഗുമെടുത്ത് ഇറങ്ങിയ ജോണിയോട് എല്ലാരും ചോദിച്ചു “എന്താണന്ന് ”

‘കൊച്ചിന് വയ്യാ ഞാൻ പോണ്’ എന്നായി ജോണി
എന്നാൽ നീ ഭക്ഷണമെങ്കിലും കഴിച്ചിട്ട് പോടാ ന്ന് എല്ലാരും നിർബന്ധിച്ചു. ജോണി വിശപ്പില്ലന്ന് പറഞ്ഞ് യാത്ര പറഞ്ഞു.

ബസിലിരിക്കുമ്പോൾ ലിസിയെ വിളിച്ച ജോണി
“മോളെന്തെടുക്കുവാ? ” എന്ന് ചോദിച്ചു
“ഉറങ്ങുന്നു ഞാൻ കഞ്ഞി വെളളത്തിൽ ORS കലക്കി കൊടുത്തെന്ന ” മറുപടി ജോണിയെ തെല്ലു സമാധാനിപ്പിച്ചു.
കോഴിക്കോട് നിന്ന് കിട്ടിയ ട്രെയിനിൽ ഇടിച്ച് കയറി ബെർത്തിന്റെ മൂലക്കിരുന്ന ജോണി വീണ്ടും ലിസിയെ വിളിച്ചു അപ്പോഴും കൊച്ച് ഉറങ്ങുകയാണന്ന് കേട്ട് എന്തോ ജോണിയുടെ മനസ്സിൽ ആശങ്ക തോന്നിയെങ്കിലും ലിസിക്ക് പേടിയാവണ്ടന്ന് കരുതി സ്വയം സമധാനിപ്പിച്ചു.
ട്രെയിൻ തൃശൂർ എത്തിയപ്പോഴും കൊച്ച് ഉറങ്ങുകയാണന്ന് ഫോണിൽ കേട്ട ജോണിക്ക് തന്റെ തല പെരുക്കുന്ന പോലെ തോന്നി. വേഗം തന്നെ വീടിനടുത്തുള്ള ഓട്ടോ വിളിച്ച് കൊച്ചിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവാൻ പറഞ്ഞു.
“കൊച്ചിന് ക്ഷീണം കൊണ്ടാകും ഇച്ചായാ ” എന്ന ലിസിയുടെ വാക്കുകൾ ജോണി അവഗണിച്ചു..
എത്രയും പെട്ടെന്ന് ആശുപത്രിയിൽ പോകാൻ ആക്രോശിച്ചു

ആലുവയിൽ നിന്ന് വീടിനടുത്തുള്ള നഗരത്തിലെ ആശുപത്രിയിൽ എത്തിയ ജോണി കണ്ടത് ICU വിന്റെ വരാന്തയിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന ലിസിയെയും മാതാപിതാക്കളെയും ആണ്.
“എന്തായടീ” എന്ന് ചോദിക്കുമ്പോഴെക്കും ICU വിന്റെ വാതിൽ തുറന്ന് ഡോക്ടറും നഴ്സും പുറത്തേക്ക് വന്നു.

” ചേട്ടാ കൊച്ചിനെ ഇവിടെ കൊണ്ടുവരുമ്പോൾ ഉറക്കമായിരുന്നു… വിളിച്ചിട്ട് മിണ്ടുന്നില്ല. ഞങ്ങൾ സിറിഞ്ചു കൊണ്ടു വരെ കുത്തി നോക്കി, കൊച്ച് അറിയുന്നില്ല. “

ജോണി ഒരു ഭ്രാന്തനെ പോലെ ICU വിന്റെ വാതിൽ തുറന്ന് അകത്തേക്ക് കേറി, അവിടെ ബെഡിൽ അനക്കമില്ലാതെ തന്റെ റോസമ്മ !

“നിങ്ങൾ മരുന്ന് വല്ലതും കൊടുത്തോ?” ജോണി സിസ്റ്ററിനോട് ചോദിച്ചു.
” കൊച്ച് എഴുന്നേറ്റിട്ട് പരിശോധിച്ചിട്ട് വേണം മരുന്നു കൊടുക്കാൻ ” മറുപടി കേട്ട ജോണി അവരെ രൂക്ഷമായി നോക്കി.

മോളുടെ അടുത്തിരുന്ന ജോണി എന്തോ ഉൾവിളി പോലെ അവളുടെ കാൽ പാദം പിടിച്ച് നോക്കി. പിന്നെ നന്നായി തിരുമ്മാൻ തുടങ്ങി തിരുമ്മി ചൂടാക്കിയ കൈകൾ കൊണ്ട് കൊച്ചിന്റെ മുഖത്തും നെഞ്ചത്തും തടവി. പിന്നെ വിളിച്ചു റോസമ്മേ റോസ കുട്ടീ. ഞെട്ടിയുളള ഒരു കരച്ചിൽ. കൊച്ച് കണ്ണു തുറന്നു. ചുറ്റും കൂടി നിന്നവർ അത്ഭുതം കൊണ്ട് പരസ്പരം നോക്കി

ലിസിക്ക് ചിരിയും കരച്ചിലും ഒരുമിച്ച് വന്നു. ജോണി മോളെ വാരി നെഞ്ചോട് ചേർത്തു.
” ചേട്ടാ കൊച്ച് എണീറ്റില്ലെ ഇനി ഞങ്ങൾ നോക്കിക്കോളാം ” എന്ന് ഡോക്ടർ.
“നിങ്ങൾ നോക്കിയിടത്തോളം മതി ഞാൻ വേറെ വല്ല ആശുപത്രിയിലും കൊണ്ടുപോയ്ക്കോളാം എന്ന് ചീറി ജോണി ! കൊച്ചിനെയും വാരിയെടുത്ത് അയാൾ ആംബുലൻസ് വിളിച്ച് കൊച്ചിയിലെ വലിയ ആശുപത്രിയിലേക്ക് പോയി.

ICU വിൽ പ്രാഥമിക രക്ത പരിശോധന കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർമാർ പറഞ്ഞു ” രക്തത്തിൽ സോഡിയത്തിന്റെ അളവ് കൂടി പോയതാണ്, ഉറക്കം നീണ്ടു പോയിരുന്നെങ്കിൽ ഒരു പക്ഷെ, ഇപ്പോൾ മരുന്നു തുടങ്ങിയിട്ടുണ്ട് പേടിക്കണ്ട” ജോണി ആശ്വാസത്തോടെ ലിസിയെ ചേർത്തുപിടിച്ചു.

“ഈ കഥ മക്കൾക്ക് ഇഷ്ടമായോ?”, ഇങ്ങനെ അപ്പൻ വിളിച്ചപ്പോൾ തിരിച്ചു വന്ന ഒരു കൊച്ച് ഇന്ന് അപ്പൻ വിളിച്ചപ്പോ അപ്പനെ മൈൻഡ് ചെയ്തില്ല !
“ഒന്നു പോ അപ്പേ!”
14 കാരിയായ അമ്മു ചിണുങ്ങി അപ്പനെ നാണത്തിൽ നോക്കി അതു കണ്ട ഇളയവൾ കിങ്ങിണി അമ്മുവിനെ കളിയാക്കി “അയ്യേ അയ്യേ ! അപ്പന്റെ ഒരു പുന്നാര മോള്” അമ്മു എന്ന റോസ് അവളെ അടിക്കാനായി ഓടിച്ചു അവരുടെ കശപിശ കണ്ട് ജോണിയും ലിസിയും പുഞ്ചിരി തൂകി ഇരുന്നു.

ജീസ് കൈതാരം

#അച്ഛൻ

Post Views: 46
2
Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

6 Comments

  1. Breeza Nishad on June 16, 2024 3:39 AM

    മനോഹരം… അച്ഛനും മകളും…. ഹൃദയസ്പർശിയായി പറഞ്ഞു 🥰🥰👌👌👌

    Reply
    • Jees Kaitharam on June 16, 2024 7:20 AM

      Thank you

      Reply
  2. Suma Jayamohan on June 15, 2024 7:41 PM

    കലക്കി ട്ടോ.👌💐❤️

    Reply
    • Jees Kaitharam on June 15, 2024 7:43 PM

      ❣️

      Reply
  3. sabira latheefi on June 15, 2024 1:29 PM

    ❤️❤️

    Reply
    • Jees Kaitharam on June 15, 2024 7:43 PM

      ❣️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.