പൂമുഖത്തെ തറയിൽ നിർജ്ജീവമായ അയാളുടെ ശരീരത്തിനു ചുറ്റും നിൽക്കുന്നർവക്കു പോലും ആ കാഴ്ച്ച കണ്ടുനിൽക്കാനായില്ല.
കരഞ്ഞു കരഞ്ഞു തളർന്ന അവളുടെ ഏങ്ങലുകൾ മാത്രം ഇടക്കു പുറത്തേക്കു വന്നു കൊണ്ടിരുന്നു.
“ആ കുട്ടിയെ അവിടെന്നു പിടിച്ചെഴുനേൽപിച്ചു അകത്തു കൊണ്ടുപോയി കിടത്തു ”
കൂട്ടത്തിൽ നിന്നും കാരണവരെ പോൽ തോന്നിക്കുന്ന വൃദ്ധൻ വിളിച്ചു പറഞ്ഞു.
“ഇനിയെങ്ങിനെ എന്റെ മോൾ ജീവിക്കും അവനില്ലാതെ ”
നെഞ്ചുപൊട്ടി പറഞ്ഞു കരയുന്ന അവളുടെ അമ്മക്കറിയില്ലല്ലോ അവനോടൊപ്പം അവളും മരിച്ചിവെന്ന്.
ജീവനുള്ള ജഡം മാത്രമാണു തന്റെ മകളെന്ന് .
റംസീന നാസർ