Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുസ്തക പരിചയം – ഭാരതപഥം – സുമേഷ് കെ മനക്കുളം
പുസ്‌തകം

പുസ്തക പരിചയം – ഭാരതപഥം – സുമേഷ് കെ മനക്കുളം

By remya bharathyJuly 5, 2024Updated:August 8, 20242 Comments2 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കഥകളും ഐതിഹ്യങ്ങളും കൊണ്ട് എത്ര സമ്പന്നമായിരുന്നു നമ്മുടെ ഒക്കെ കുട്ടിക്കാലം? പറഞ്ഞു കേട്ട കഥകളായിട്ടും കഥാപുസ്തകത്തിൽ വായിച്ച കഥകളായിട്ടും പിന്നീട് റേഡിയോയിലും ടിവിയിലും എല്ലാമായി എത്ര കഥകൾ കേട്ടും കണ്ടും പോയിട്ടുണ്ടാവും നമ്മൾ?

 

നമ്മുടെ തലമുറയ്ക്ക് ഒരിക്കലും മുഖം തിരിച്ചു നില്ക്കാൻ സാധിച്ചിട്ടില്ലാത്തവയാണ് പുരാണ കഥകൾ. ചിത്രകഥകളായും, ചെറുകഥകളായും, ഗുണപാഠകഥകളായും നോവലുകളായും, പാഠപുസ്തകത്തിലെ അധ്യായങ്ങളായും ഭക്തി സീരിയലുകളും സിനിമകളും ആയുമൊക്കെ പുരാണകഥകൾ നമ്മുടെ മുന്നിലേക്ക് നാം വിളിച്ചു കയറ്റാതെ തന്നെ വന്നു കയറിയിട്ടുണ്ട്. ഈ കഥകൾ പലതും പൂർണ്ണ രൂപത്തിൽ വായിച്ചിട്ടുള്ളവർ നന്നേ കുറവായിരിക്കുമെങ്കിലും പുരാണ കഥകളിലെ മുഖ്യ കഥാപാത്രങ്ങളെ നമുക്ക് എല്ലാവര്ക്കും അറിയാം.

 

ഒത്തിരി കഥാപാത്രങ്ങൾ നിരന്നു നിൽക്കുന്ന കഥകളിൽ നമ്മുടെ ശ്രദ്ധ ഇപ്പോഴും നായകനിലും പ്രതിനായകനിലും ആയിരിക്കും. ചുറ്റിനും ഉണ്ടെന്ന് അറിയാമെങ്കിലും ഒരു തരത്തിൽ അവർ അദൃശ്യരാണ്. നമ്മൾ അവരെ പറ്റി ഓർക്കാറില്ല. അങ്ങനെ കണ്ടിട്ടും കാണാതെ പോയത് പോലെ തോന്നിയ ചില പുരാണ കഥാപാത്രങ്ങളും അവരുടെ ജീവിതവും ചിന്താ സരണികളും കോർത്തെടുത്തു Sumesh K Manakulam എഴുതി, H & C പ്രസിദ്ധീകരിച്ച 15 കഥകൾ അടങ്ങിയ പുസ്തകമാണ് ‘ഭാരത പഥം’. പതിനഞ്ചു കഥകളിലായി നമ്മളാരും കാണാത്ത മഹാഭാരതത്തെ വരച്ചു കാട്ടിയിരിക്കുകയാണ് കഥാകാരൻ ഇതിൽ. പുസ്തകം ഒന്നാം പതിപ്പ് കടന്നു രണ്ടാം പതിപ്പിലേക്ക് എത്തി നിൽക്കുന്നു.

 

ഏത് ഗ്രന്ഥത്തിൽ നിന്നെടുത്തു എന്നോ, ഇത് ഭാവനയാണോ ആധികാരികമാണോ എന്നൊക്കെ സംശയങ്ങൾ തോന്നിയേക്കാം. അതിനേക്കാൾ ഏറെ മുകളിൽ ആണ് ഈ സൃഷ്ടി എന്നാണ് എന്റെ അഭിപ്രായം. നമ്മളിൽ എത്ര പേർ പുരാണ കഥകളെ പറ്റി ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും? ഇതുപോലെ അറിയാൻ ശ്രമിച്ചിട്ടുണ്ടാവും? കുറവായിരിക്കും.

 

കർണ്ണൻറെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. കർണ്ണൻ ദ്രോപതി സ്വയംവരത്തിനു പോയതും, സൂതപുത്രനെ ഭർത്താവായി സ്വീകരിക്കില്ല എന്ന് പാഞ്ചാലി പ്രഖ്യാപിച്ചതും, പിന്നീട് അർജ്ജുനൻ വന്നു അമ്പെയ്തു പാഞ്ചാലിയെ വിവാഹം ചെയ്തതും പാണ്ഡവർ അവളെ പകുത്തെടുത്തതും നമുക്കറിയാം. കർണ്ണന്റെ ഉള്ളിൽ പാഞ്ചാലിയോട് തോന്നിയ പ്രണയത്തിന്റെ കഥയോ? അപമാനത്തിന്റെ, നിരാശയുടെ, വിദ്വേഷത്തിന്റെ കഥയോ?

 

ചരിത്രം വിജയിച്ചവരുടെ കഥയാണ് എന്നല്ലേ പറയപ്പെടുന്നത്. മഹാഭാരത യുദ്ധത്തിൽ ദുര്യോധനൻ ജയിച്ചിരുന്നു എങ്കിൽ? എങ്കിൽ പുരാണം എഴുതപ്പെടുന്നത് ആ വീരന്റെ ഭാഗത്തു നിന്നാവുമായിരുന്നു. എല്ലാ മനുഷ്യരിലും നന്മ തിന്മകളുടെ ഏറ്റകുറച്ചിലുകൾ ഉണ്ടല്ലോ. അങ്ങനെ നോക്കിയാൽ ദുര്യോധനനും ഉണ്ട് ആവേശം കൊള്ളിക്കുന്ന കഥകൾ പറയാൻ.

 

മുഴുവൻ പറയുന്നില്ല. അങ്ങനെ ഈ പുസ്തകത്തിലെ ഓരോ കഥയിലും ഉണ്ട്‌ ചിന്തിക്കാനുള്ള ഇടങ്ങൾ. പുരാണകഥകളിൽ പലയിടങ്ങളിൽ വന്നു പോകുന്ന ചില കഥാപാത്രങ്ങൾക്കിടയിൽ, അവരുടെ രംഗ പ്രവേശനങ്ങൾക്കിടയിൽ വിട്ടുപോയ കണ്ണികൾ ഭാവനയും ചേർത്ത് കൂട്ടിയിണക്കി മനോഹരമായ കഥകളാക്കി നമ്മുടെ മുന്നിലേക്ക് വെച്ച് തന്നിരിക്കുകയാണ് കഥാകാരൻ. പുസ്തകം വാങ്ങി വായിക്കൂ. ആദ്യമേ വായിച്ചവർ അഭിപ്രായങ്ങൾ പറയൂ. ബാക്കി ഉള്ളവർ വായിച്ചിട്ട് അഭിപ്രായം പറയൂ.

Post Views: 48
3
remya bharathy

ഇടയ്ക്കിടെ മഷി നിന്ന് പോകുന്ന പഴയ പേനയില്ലേ. കോറി വരച്ചു വരച്ചു തെളിയിക്കുന്ന പേന. അതാണ്‌ ഞാന്‍. ഉള്ളില്‍ മഷിയുണ്ട്. ഇടക്കൊന്നു ചൂടാക്കിയാല്‍ തെളിയും.

2 Comments

  1. Joyce on July 28, 2025 5:38 PM

    നന്നായി എഴുതി. വായിക്കണമെന്ന് തോന്നും വിധമുള്ള എഴുത്ത്.👍👏

    Reply
  2. Suma Jayamohan on August 8, 2024 5:56 PM

    പുസ്തകം വായിച്ചിട്ടില്ലല്ലോ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.