ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ തെല്ലും പാലിച്ചിടാതെ വൃത്തിഹീനമായ അന്തരീക്ഷവും മലിനജലവും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും ചത്തതും ചീഞ്ഞതും പുഴുവരിച്ചതുമായ ഇറച്ചിയും മറ്റു രാസപതാർത്ഥങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണങ്ങൾ വർണ്ണശബളങ്ങളായ പാത്രങ്ങളിൽ അലങ്കരിച്ചു തീൻമേശയിൽ എത്തിക്കുന്ന ധാരാളം ഹോട്ടൽ ശൃങ്കലകൾ സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും മുളച്ചു വരുന്നത് ഇപ്പോൾ സർവ്വസാധാരണമായിരിക്കുന്നു.
മഞ്ഞപ്പിത്തം പോലുള്ള പകർച്ച വ്യാധികളും കാൻസർ പോലുള്ള മാരക രോഗങ്ങൾക്കും ഭക്ഷ്യവിഷബാധക്കും വളരാൻ വളക്കൂറു നൽകുന്നവയാണ് ഭക്ഷ്യസുരക്ഷക്ക് യാതൊരു പ്രാധാന്യവും നൽകാതെ കൂൺ പോലെ വളരുന്ന ഇത്തരം സ്ഥാപനങ്ങൾ .
റംസീന നാസർ