Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മപൂക്കൾ
കഥ ജീവിതം മാനസികാരോഗ്യം സൗഹൃദം

ഓർമ്മപൂക്കൾ

By Anju AjishAugust 11, 2024Updated:September 5, 20249 Comments4 Mins Read186 Views
Bookmark Now
Please login to bookmark Close

No account yet? Register

ശാന്തമായ് ഒഴുകുന്ന പുഴയുടെ തീരത്ത് കിടന്ന്, കണ്ണൻ പ്രശാന്തസുന്ദരമായ ആകാശത്തേയ്ക്ക് തന്റെ മിഴിയമ്പുകൾ എയ്ത്കൊണ്ടിരുന്നു. പക്ഷേ, ഒന്നിനെയും മുറിവേൽപ്പിക്കാതെ അവ തിരികെ അവന്റെ ഹൃദയത്തിലെ ആവനാഴിയിൽ തന്നെ വന്ന് നിറഞ്ഞു. ആകാശവും ഭൂമിയും എത്ര ഭാഗ്യമുള്ളവരാണ്! ലോകമുള്ളിടത്തോളം അവർക്ക് കണ്ണിൽ നോക്കി കഥകൾ പറയാം. ഭൂമി വരണ്ട് ദാഹിക്കുമ്പോൾ ആകാശം, ഉറവ അയച്ച് അവളുടെ ദാഹം തീർക്കുന്നു. തന്റെ ആശ്രിതരുടെ കൊള്ളരുതായ്മകൾ കണ്ട് ഹൃദയം പുകഞ്ഞു പൊന്തുമ്പോൾ അത്‌ ഏറ്റെടുത്ത് ഭൂമിയ്ക്ക് ആശ്വാസം നൽകുന്നത് ആകാശമാണ്. ആ പുക വലിച്ച് ആകാശത്തിന്റെ ഹൃദയ വാൽവുകളിൽ വിള്ളൽ ഉണ്ടായിട്ടും, ആ ഹൃദയം ഭൂമിക്കായ് നിലയ്ക്കാതെ നിലാവ് തൂകുന്നു. പെട്ടെന്നൊരു ശബ്ദം…

പിടഞ്ഞെഴുന്നേറ്റ് നോക്കിയപ്പോൾ ഒരു വഞ്ചിക്കാരൻ ആഞ്ഞു തുഴയുന്നതിനൊപ്പം
നാവും തുഴഞ്ഞ് പാട്ട് പാടുന്നു. തന്റെ വീട്ടിലെ മൺചട്ടിയിൽ വെന്ത് പൊള്ളാൻ ഒരുങ്ങി ശ്വാസം നിലച്ച് കിടക്കുന്ന വരാലുകളെ നോക്കി അയാൾ പാടുകയാണ്.

*****
അപ്പുവുമായ് ഈ പുഴയിൽ മീൻ പിടിച്ചിരുന്ന ഒരു കാലം കണ്ണനുണ്ടായിരുന്നു.
അച്ഛന്റെ വെളുത്ത തോർത്ത് മുണ്ടിന്റെ രണ്ടറ്റത്തും പിടുത്തമിടുമ്പോൾ അതിൽ പെടുന്ന മീൻകുഞ്ഞുങ്ങൾ വളരെ വിരളമായിരുന്നു. അവസാനം തുള്ളിച്ചാടുന്ന മീൻകുഞ്ഞുങ്ങളെ കുപ്പിയിലെ വെള്ളത്തിൽ അടച്ച് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ അപ്പു കണ്ണനെ മുറുകെ പിടിക്കും.

ഓരോ വർഷവും കടന്ന് പോകുമ്പോൾ സൗഹൃദത്തിന്റെ വേരുകൾ മണ്ണിലുറച്ചു കൊണ്ടിരുന്നു.പിണക്കങ്ങളും പരിഭവങ്ങളും വളക്കൂറാക്കിയ മണ്ണിൽ അത് പന്തലിച്ചു. ഈ പുഴയും ഇതിൽ ഒഴുകിയകലുന്ന വെള്ളവും ആണ് അവരുടെ സൗഹൃദത്തിന്റെ സാക്ഷികൾ. പരസ്പരം തുറന്ന് സംസാരിക്കാത്തതായ് അവരുടെ ഇടയിൽ ഒന്നും തന്നെയില്ലായിരുന്നു.

കൗമാരം പിന്നിട്ട് യൗവ്വനത്തെ വരവേൽക്കാൻ അപ്പുവും കണ്ണനും ഒരുപോലെ താലപൊലിയേന്തുന്ന സമയം. അപ്പുവിന് മാറ്റങ്ങൾ സംഭവിക്കുന്നത് കണ്ണന് വേഗം തിരിച്ചറിയാൻ സാധിച്ചു. ഇടയ്ക്കൊക്കെ അപ്പു പൂവിലേയ്ക്കും പൂമ്പാറ്റകളിലേയ്ക്കും മണ്ണിലേയ്ക്കും മാനത്തേയ്ക്കും ഒക്കെ തുറിച്ച് നോക്കുമായിരുന്നു. എന്തെങ്കിലും ചോദിച്ചാൽ ഏതോ മായാലോകത്തിൽ നിന്നും തിരികെ വരാൻ മടിച്ച് അപ്പു കണ്ണന്റെ മുഖത്തേയ്ക്ക് ഒന്ന് പാളി നോക്കും. ചിലപ്പോൾ യാന്ത്രികമായ് അർദ്ധ മറുപടി നൽകും.പരീക്ഷകളിൽ അവന് തുടരെ പരാജയമായതിനാൽ കോളേജിൽ പോകാൻ അവന് മടി ആയിരുന്നു . അപ്പുവിന്റെ, സംസാരിക്കുമ്പോൾ ഉള്ള വിക്ക് എന്ന തടസ്സവും അവനെ ഏറെ വിഷമിപ്പിച്ചിരുന്നു.

ഒരുദിവസം അപ്പു കോളേജിൽ പോകാത്തതിനാൽ അമ്മയുടെ നിർബന്ധപ്രകാരം കൂട്ടുകാരന്റെ നോട്ട്ബുക് പകർത്തിയെഴുതാൻ വാങ്ങിച്ചിരുന്നു. അത് തിരികെ കൊടുക്കാൻ അപ്പു കണ്ണന്റെ വീട്ടിൽ എത്തി. മുറ്റത്തെ റോസാപൂവിൽ നോക്കിയശേഷം അത് പറിച്ച് കൈവിരലോടിച്ചുകൊണ്ട് ബുക് തിരികെ നൽകി. പിന്നെ ഒന്നും സംസാരിക്കാതെ ആ പൂവിൽ നിന്നും ഓരോ ഇതളുകൾ അടർത്തി ഓരോ കാൽചുവടിനും സമ്മാനിച്ചു കൊണ്ട് അപ്പു നടന്നകന്നു.എന്താണ് കൂട്ടുകാരന് സംഭവിക്കുന്നതെന്നറിയാതെ കണ്ണൻ വിഷമിച്ചു.

കണ്ണൻ ആ ബുക് തുറന്നപ്പോൾ അതിൽ കുത്തിക്കുറിച്ചിരിക്കുന്നു.

പ്രണയം

“മുള്ളുകൾ തീർത്ത വേലികൾക്കപ്പുറം
വെന്തുരുകുന്നൊരു വെൺനഭസ്സ്,
വെയിലേറ്റ് വാടുന്ന വെള്ളാരംകുന്നുമായ്
വെറുതെ കുശലം പറയുന്നുവോ?!
നിൻ പ്രണയമഴയേറ്റു ഈറൻ തൂകും
സാനുവിൽ വിരിയും
കാട്ടുപൂവും, കാറ്റിന്റെ കൊഞ്ചലും
മുളയുടെ മൂളലും മായ്ച്ചീടും
സീമന്തിനിയാം സന്ധ്യതൻ
മൗനനൊമ്പരം”.

അത് വായിച്ച് ഒന്നും മനസ്സിലായില്ലെങ്കിലും അപ്പു ഏതോ കാമുകിയുടെ പിടിയിലാണെന്ന് കണ്ണന് തോന്നി. അവളുമായി പിണങ്ങികാണുമായിരിക്കും. എങ്കിലും തന്നോട് പറയാത്ത, താൻ അറിയാത്ത ആരാണവളെന്ന ചോദ്യം അവനിൽ അവശേഷിച്ചു. പിന്നീട് അപ്പുവിനെ കണ്ടപ്പോൾ കണ്ണൻ കാമുകിയുടെ കാര്യം ആരായുകയും അവളുമായുള്ള പിണക്കത്തിന്റെ കാരണം ചോദിക്കുകയും ചെയ്തെങ്കിലും അപ്പുവിന്റെ ചിന്തയെങ്ങോ കുരുങ്ങി അതിൽനിന്നും രക്ഷപ്പെടാനാകാതെ അവൻ നടന്നു.

കണ്ണൻ അത് കാര്യമാക്കിയില്ല,കോളേജിലുള്ള ഏതെങ്കിലും പെൺകുട്ടിയുമായുള്ള ബന്ധത്തിൽ ചേർച്ചക്കുറവുണ്ടാവുകയോ, പിണക്കത്തിലോ അതല്ലെങ്കിൽ പ്രണയനഷ്ടമോ ആയിരിക്കാം… അത് കുറച്ച് കഴിഞ്ഞ് മറക്കും .” നഷ്ടപ്രണയത്തിന്റെ കാലടികൾ മായാതെ മണ്ണിൽ എത്ര നാൾ അവശേഷിക്കും? അതിൽ പുതുമഴയുടെ പൂന്തേൻ പൊഴിയും വരെ മാത്രം!” അവൻ മനസ്സിൽ വിചാരിച്ചു.

അടുത്ത ദിവസം അപ്പു ഒരു മുഴം കയറിൽ തൂങ്ങിയാടിയപ്പോൾ കണ്ണൻ ആ കാമുകിയെ തേടി കുറേ അലഞ്ഞെങ്കിലും അവന് ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പുവിന്റെ ശരീരം കത്തിയമർന്നപ്പോൾ കണ്ണൻ, ദേഷ്യം കൊണ്ട് വിറച്ചു. ആ കാമുകിയെ കണ്ട് അവളെ നശിപ്പിക്കാൻ തന്നെ അവൻ തീരുമാനിച്ചു. അപ്പുവിന്റെ മുറിയിൽ കയറി പരിശോധിച്ചപ്പോൾ ആരുടെയും പേരോ, ചിത്രമോ അവന് കാണാൻ സാധിച്ചില്ല. കണ്ണൻ എല്ലാ പുസ്തകങ്ങളും നിലത്തിട്ടപ്പോൾ ഒരു മാസികയുടെ പത്താം പേജിൽ അപ്പുവിന്റെ ചിത്രം കണ്ട് കണ്ണൻ അതിന്റെ തലക്കെട്ട് വായിച്ചു.

” വിഷാദരോഗം ”

അപ്പുവിന്റെ രചന തന്നെയാണ്, അവനെ ബാധിച്ച വിഷാദമെന്ന രോഗവും അതിനെ അവൻ അതിജീവിച്ചതിന്റെയും വിവരണമാണ് . രചയിതാവിന്റെ പേരും ചിത്രവും അപ്പുവിന്റേത് തന്നെ. പിന്നെയെവിടെയാണ് അവന് പിഴച്ചതെന്നറിയില്ല! കണ്ണന്റെ കണ്ണുകളിൽ താഴെ വീഴാൻ ശങ്കിച്ച് ഓരോ കണ്ണുനീർതുള്ളികളും കണ്ണിനെ പുണർന്ന് നിന്നു. പല തവണ ചോദിച്ചിട്ടും പറയാത്ത ആ കാമുകിയെ കണ്ടെത്തിയപ്പോൾ വൈകിപ്പോയല്ലോയെന്ന ചിന്ത ആ കണ്ണുനീർതുള്ളികളെ കണ്ണിൽനിന്നും അടർത്തി മാറ്റാൻ ശക്തിയുള്ളവയായിരുന്നു.

അപ്പുവിന്റെ ഓർമ്മകൾ കണ്ണനെ വിടാതെ പിന്തുടർന്നപ്പോൾ അവന്റെ കാമുകി കണ്ണനെയും പ്രണയിച്ചു തുടങ്ങിയിരുന്നു. കൂട്ടുകാരനെ അവന്റെ വഴിക്ക് വിടാതെ, ഗൗരവപൂർവ്വം ഇടപെട്ടിരുന്നെങ്കിൽ അവനെ രക്ഷിക്കാമായിരുന്നെന്ന് ഒരു കുറ്റബോധം കണ്ണന്റെ മനസ്സിൽ രൂപപ്പെട്ടു. പിന്നീടുള്ള ദിവസങ്ങളിൽ കണ്ണൻ കോളേജിൽ പോകാതെ വീടിനകത്ത് തന്നെയിരുന്നു. വെളിച്ചത്തെ ഭയപ്പെട്ട് ഇരുട്ടിൽ തന്നെ സമയം ചിലവഴിച്ചു. ഭക്ഷണമവനിൽ അറപ്പുളവാക്കി. വെള്ളത്തെ കണ്ണൻ ശത്രുവിനെപ്പോലെ കരുതിയതിനാൽ കുളിക്കാൻ അവന് പേടിയായിരുന്നു.ഇരുട്ടിനെ ഇഷ്ട്ടപ്പെട്ട അവന്റെ കണ്ണുകൾ ഉറക്കത്തെ ക്ഷണിക്കാതെ ഇരുട്ടുമായ് സംഭാഷണത്തിൽ ഏർപ്പെട്ടു. പകലുകൾ കണ്ണടച്ച് അവന്റെ ഉള്ളിൽ സ്വയം ഇരുട്ടിനെ സൃഷ്ടിച്ചു. കണ്ണന്റെ തുടുത്ത കവിളുകൾ പല്ലുകളോട് ചേർന്ന് തുടങ്ങി.

ആ പത്താം പേജ് ആവർത്തിച്ചാവർത്തിച്ച് വായിച്ചിട്ടും അവളിൽ നിന്ന് അകലാൻ കണ്ണന് സാധിച്ചില്ല. കാമുകി പ്രണയദാഹാർത്തയായ് അവന്റെ ഉറവ വറ്റാത്ത മനസ്സിൽ നിന്ന് ദാഹമകറ്റാൻ അവനെ ചുറ്റി കൊണ്ടിരുന്നു. രക്ഷപ്പെടാൻ അവൻ മുറ്റത്തിറങ്ങി കൈ നിറയെ റോസാപൂക്കൾ പറിച്ച്, മനസ്സ് നിറയെ അവന്റെ ഓർമ്മയുമായ് നിലാവെളിച്ചത്തിൽ ആ പുഴയുടെ തീരത്തെത്തി ആകാശം നോക്കി കിടന്നു.

*******

വഞ്ചിക്കാരന്റെ പാട്ടിന്റെ ശ്രുതി തെറ്റി, അരോചകമായ് തോന്നിയ അവൻ പൂക്കൾ നിലത്ത് വച്ച് എഴുന്നേറ്റ് പുഴയിലെ ഒഴുക്കിലേയ്ക്ക് നോക്കിയപ്പോൾ അവിടെ അവന്റെ മുഖത്തിന്റെ പ്രതിബിംബം അവനെ നോക്കി കുലുങ്ങി ചിരിച്ചു. അതിനൊപ്പം നിന്ന അപ്പുവിന്റെ പ്രതിബിബം അവനെ നോക്കി കവിത മൂളി.

” ഓർമ്മകളുടെ ഓരത്തെ നിലാവെളിച്ചത്തിൽ ഓർത്തിരിക്കാൻ ഒരായിരം ഓർമ്മപൂക്കളുമായ് നീയെത്തിയോ? ബാല്യകാലത്തിന്റെ മുറ്റത്ത് ഓമനകളായ് ഓടികളിക്കുവാൻ, എന്റെ അരികിൽ ഓടി വാ കൂട്ടുകാരാ . ”

വിക്കിന്റെ യാതൊരു തടസ്സവും ഇല്ലാതെ ഉന്മേഷവാനായ അപ്പു പാടി .പതുക്കെ അവരുടെ പ്രതിബിംബങ്ങൾ ഒന്നായ് വെള്ളത്തിൽ ഓളങ്ങൾ തീർത്തപ്പോൾ ഇരുവരുടെയും കാമുകി പുഴയുടെ അടിത്തട്ടിൽ ജലദേവതയുടെ കൊട്ടാരത്തിൽ ഇരുവരെയും പുണർന്ന് ഓളങ്ങളെ നിശ്ചലമാക്കി. ഓർമ്മ പൂക്കൾ നിലാവ് നോക്കി ആ പുഴകരയിൽ ഇളം കാറ്റ് കൊണ്ട് കിടന്നപ്പോൾ കാമുകി തന്റെ അടുത്ത കാമുകനെ തേടിയുള്ള തിരച്ചിലും തുടർന്നു.

#എന്റെരചന #കൂട്ട്

Post Views: 23
3
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

9 Comments

  1. Jasna Basheer on August 20, 2024 8:08 PM

    നല്ല എഴുത്ത് 👍👍

    Reply
    • Anju Ajish on August 20, 2024 9:34 PM

      Thank you

      Reply
      • Joyce on August 22, 2024 9:19 AM

        നല്ല എഴുത്ത്. 👏

        Reply
  2. Suma Jayamohan on August 19, 2024 8:52 PM

    അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളിതാ❤️💐💐💐💐

    Reply
    • Anju Ajish on August 19, 2024 10:01 PM

      Thank you

      Reply
  3. Nishiba M on August 13, 2024 5:08 PM

    നോവുകൾ

    Reply
    • Anju Abraham on August 13, 2024 5:25 PM

      😍

      Reply
  4. Sunandha Mahesh on August 13, 2024 2:49 PM

    Nice 😍👍

    Reply
    • Anju Abraham on August 13, 2024 4:25 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.