മനം മയക്കുന്ന ഓർമ്മകളുടെ ചില്ലുകൂട്ടിൽ എന്നും നിറഞ്ഞു നിൽപ്പുണ്ട് മധുരം നിറഞ്ഞ മാമ്പഴങ്ങളും അവ നുണഞ്ഞു നടന്നൊരു മാമ്പഴക്കാലവും.
വീട്ടുമുറ്റത്തെ വെളുത്തമൂവാണ്ടൻ മാവിലെ മാമ്പഴങ്ങൾ കാറ്റിന്റെ അകമ്പടിയിൽ പൊഴിഞ്ഞു വീഴുമ്പോൾ പെറുക്കാൻ ആരാദ്യം ഓടിയെത്തുമെന്നു പറഞ്ഞു മത്സരിച്ചിരുന്ന ഒരു ബാല്യം മാമ്പഴത്തെക്കാൾ മധുരം നിറഞ്ഞ ഓർമ്മകളാണ്.
റംസീന നാസർ