Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹം മതിയോ?
ജോലി പ്രണയം സിനിമ സ്ത്രീ

സ്നേഹം മതിയോ?

By Nisha PillaiAugust 23, 2024Updated:September 20, 202410 Comments2 Mins Read240 Views
Bookmark Now
Please login to bookmark Close

No account yet? Register

Is Love Enough? Sir

ഈ സിനിമയിലെ പ്രധാന കഥാപാത്രമായ രത്നയെ അവതരിപ്പിക്കുന്നത് തിലോത്തമ ഷോം എന്ന നടിയാണ്. ആത്മാഭിമാനമുള്ള ഒരു വ്യക്തിയാണ്, വിധവയായ ജോലിക്കാരി രത്ന. അവളൊരു സ്വതന്ത്ര വ്യക്തിയാണെങ്കിലും അവൾക്കുള്ളത് വളരെ പരിമിതമായ വരുമാനവും പ്രതീക്ഷകളുമാണ്. സ്വയം പര്യാപ്തത നേടാനും സഹോദരിയെ പഠിപ്പിക്കാനുമായി അവൾ ഗ്രാമത്തിൽ നിന്നും മുംബൈ എന്ന മഹാനഗരത്തിലെത്തി ജോലി ചെയ്യുന്നു. 

വിവാഹം മൂലം പഠനം പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞില്ല, പഠനം അവളുടെ സ്വപ്നമായിരുന്നു. ഫാഷൻ ഡിസൈനർ ആകുക എന്നതായിരുന്നു അവളുടെ ആഗ്രഹം.  

പത്തൊൻപതാം വയസ്സിലായിരുന്നു രത്നയുടെ വിവാഹം. രോഗിയായ ഭർത്താവിന്റെ മരണത്തോടെ അവൾ വിധവയാകുന്നു. വെറും നാലുമാസത്തെ ദാമ്പത്യം മാത്രമാണ് അവൾക്കു ലഭിച്ചത്. നിരാശയിൽ നിന്നും കരകയറിയ രത്ന കുടുംബത്തെ പോറ്റാൻ ജോലിക്കു പോകുന്നു.  

ഒരു പുരുഷനോടൊപ്പം ഒറ്റയ്ക്കൊരു ഫ്ലാറ്റിൽ കഴിയുകയെന്ന റിസ്ക്ക് ഏറ്റെടുത്ത്, അവൾ അശ്വിന് വേണ്ടി ജോലി ചെയ്യുന്നു. 

 വിവേക് ഗോംമ്പർ അവതരിപ്പിക്കുന്ന അശ്വിനെന്ന നായക കഥാപാത്രം പക്വതയാർന്ന അഭിനയം കാഴ്ച വയ്ക്കുന്നു. സിനിമയുടെ തുടക്കത്തിൽ സഹോദരന് സുഖമില്ലെന്നറിഞ്ഞ് അശ്വിൻ ന്യൂയോർക്കിൽ നിന്നും മുബൈയിലേക്കു മടങ്ങിയെത്തുകയാണ്. സഹോദരന്റെ മരണശേഷം എഴുത്തുകാരനാകുക എന്ന ആഗ്രഹം അവൻ ഉപേക്ഷിച്ച് അവൻ മുംബൈയിൽ സ്ഥിര താമസമാക്കുന്നു. 

 തന്റെ ഭാര്യ സബീനയെ ഉപേക്ഷിച്ചാണ് അശ്വിൻ മടങ്ങിയെത്തുന്നത്. അശ്വിൻ സബീനയുമായി യഥാർത്ഥ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ അവളവനെ വഞ്ചിക്കുകയായിരുന്നുവെന്നും രത്ന മനസിലാക്കുന്നു. 

 “ജീവിതം ഒരിയ്ക്കലും നിലയ്ക്കുന്നില്ലായെന്നും എന്ത് വന്നാലും ജീവിതവുമായി മുന്നോട്ടു പോകണമെന്നും” രത്ന അശ്വിനോട് പറയുന്നുണ്ട്. 

 അവളെ ഒരു വേലക്കാരിയെ പോലെ മാറ്റി നിർത്താതെ രത്നയെയും മറ്റൊരു സഹജീവിയെ പോലെ പരിഗണിക്കുന്ന അശ്വിൻ വളരെ മാന്യനായ ഒരു വ്യക്തിയാണ്. തയ്യൽ ക്ലാസ്സിൽ ചേരാൻ രത്ന അശ്വിനോട് അനുവാദം ചോദിക്കുന്നു. ഒരു ഫാഷൻ ഡിസൈനർ ആകാനുള്ള രത്നയുടെ ആഗ്രഹം അവൻ മനസിലാക്കുന്നു. “എല്ലാവർക്കും സ്വപ്നം കാണാൻ അവകാശമുണ്ടെന്ന് ” അവൻ അവളിലൂടെ മനസിലാക്കുന്നു.  

അശ്വിൻ്റെ എഴുത്തുകാരനാകാനുള്ള മോഹം കുടുംബത്തിന് വേണ്ടി മാറ്റി വയ്ക്കുന്നു. ഒരു ഫാഷൻ ഡിസൈനർ ആകാനുള്ള രത്നയുടെ മോഹം സഫലീകരിക്കുന്നില്ല. അവരുടെ ഇടയിൽ ഒരു വൈകാരികമായ ഐക്യം ഉടലെടുക്കുന്നു. 

 “നിങ്ങൾക്ക് നിങ്ങളുടെ വേലക്കാരിയെ ഡേറ്റ് ചെയ്യാൻ കഴിയില്ല”, എന്ന് അശ്വിൻ്റെ സുഹൃത്ത് പറയുന്നുണ്ട്. തൻ്റെ തൊഴിലുടമയുമായി തനിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലർത്താൻ കഴിയുമെന്ന് രത്നയും വിശ്വസിക്കുന്നില്ല. 

 സഹോദരിയുടെ വിവാഹത്തിന് മൂന്ന് ദിവസത്തെ അവധിക്ക് പോയ രത്നയെ അശ്വിൻ വിളിക്കുന്നു. 

“സർ, കുച്ച് കാം ഥാ ക്യാ?” എന്ന് അവൾ ചോദിയ്ക്കുമ്പോൾ, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, “നഹി, ഐസേ ഹീ  ഫോൺ കിയാ” എന്ന് അശ്വിൻ മറുപടി നൽകുന്നു. അവർ തമ്മിൽ അധികം സംസാരിക്കുന്നില്ല, പക്ഷേ ആ ഫോൺ കാളിൻ്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. 

 യഥാർത്ഥത്തിൽ പുരുഷന് വേണ്ടത് തന്നെ മനസ്സിലാക്കുന്ന, വിശ്വസിക്കാനാകുന്ന ഒരാളിനെയാണ്. സൗന്ദര്യം, പദവി തുടങ്ങിയ കാര്യങ്ങൾ രണ്ടാമതേ പരിഗണിയ്ക്കുന്നുള്ളൂ. 

 അശ്വിൻ ഒരുമിച്ചു ജീവിയ്ക്കാൻ രത്നയെ നിർബന്ധിച്ചപ്പോൾ, അവൾ ആ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവളെ ഓർത്ത് വിഷമിക്കരുതെന്നും അവളെ ബന്ധപ്പെടരുതെന്നും അവൾ അവനോട് പറയുന്നു. രത്‌ന തൻ്റെ സഹോദരിയുടെ വീട്ടിലേക്ക് മാറുന്നു. 

 അശ്വിൻ തൻ്റെ പിതാവിനോട് താൻ രത്‌നയുമായി പ്രണയത്തിലാണെന്നും അതിനാൽ ന്യൂയോർക്കിലേക്ക് മടങ്ങുകയാണെന്നും പറയുന്നു. രത്ന പോയെങ്കിലും അവളെ ഏതെങ്കിലും വിധത്തിൽ സഹായിക്കണമെന്ന് അശ്വിൻ തീരുമാനിച്ചു. 

 ഫാഷൻ ഡിസൈനറായ അശ്വിൻ്റെ സുഹൃത്ത് അവൻ്റെ ശുപാർശയിൽ രത്‌നയെ ഫാഷൻ ഡിസൈനറായി നിയമിക്കുന്നു. അവനെ കാണാൻ രത്‌ന അശ്വിൻ്റെ ഫ്ലാറ്റിലേക്ക് ഓടി, പക്ഷേ വാതിൽ കുറ്റിയിട്ടിരിക്കുന്നു, ഫ്ലാറ്റ് ശൂന്യവുമാണ്. നിരാശയോടെ അവൾ ടെറസ്സിലേയ്ക്ക് പോകുന്നു, അവിടെ വച്ച് അപ്രതീക്ഷിതമായി അശ്വിൻ്റെ ഒരു കോൾ അവൾക്ക് വരുന്നു. ഒടുവിൽ, അവളെ തുല്യയായി കാണാനുള്ള അവൻ്റെ ആഗ്രഹം മനസ്സിലാക്കിയ അവൾ, “സർ” എന്ന വിളി ഉപേക്ഷിച്ച്, “അശ്വിൻ” എന്ന് അഭിസംബോധന ചെയ്തു കൊണ്ട് അവൻ്റെ കോളിനോട് പ്രതികരിക്കുകയും ചെയ്യുന്നു. 

 സാമൂഹികമായ വ്യത്യാസങ്ങൾക്കിടയിലും പ്രണയമുണ്ടാകുമെന്നും ഇത് സൂചിപ്പിക്കുന്നു. 

 ✍️നിഷ പിള്ള

Post Views: 42
12
Nisha Pillai

10 Comments

  1. മിനി സുന്ദരേശൻ on October 1, 2025 9:15 PM

    👍🌹

    Reply
    • Joyce Varghese on October 2, 2025 1:58 AM

      👍👏

      Reply
  2. Shreeja R on October 1, 2025 2:04 PM

    Nice review 👍

    Reply
  3. Babitha on August 23, 2024 5:32 PM

    ❤️

    Reply
    • Nishapillai on August 23, 2024 5:53 PM

      😊😊

      Reply
    • Shreeja R on October 1, 2025 2:03 PM

      👌👌

      Reply
  4. Sinoey on August 23, 2024 10:17 AM

    👍👍

    Reply
    • Nisha Pillai on August 23, 2024 1:14 PM

      😊😊

      Reply
    • Sreeja Ajith on August 29, 2024 4:51 AM

      👍👍

      Reply
      • Nishapillai on August 29, 2024 8:00 AM

        🙂🙂

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.