Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കണ്ണീരോണം
കഥ ജീവിതം

കണ്ണീരോണം

By Sumesh ManakulamAugust 28, 20243 Comments2 Mins Read60 Views
Bookmark Now
Please login to bookmark Close

No account yet? Register

അടുത്താഴ്ച ഓണായി

മ്മ്…

ഓണാക്കോടി എടുക്കണ്ടേ?

ആ… എടുക്കാം…

ഇക്കുറി എല്ലാർക്കും ഓണക്കോടി  എടുക്കണം.

 എല്ലാ കൊല്ലവും നിനക്കും മക്കൾക്കുമെല്ലാം എടുക്കാറില്ല്യേ.

 ഞങ്ങടെ കാര്യല്ല്യ നിങ്ങൾക്കും ഇക്കൊല്ലം ഒരു പുതിയ  ഷർട്ടും മുണ്ടും എടുക്കണം.  നിങ്ങടെ ഷർട്ട്‌ എല്ലാം നേരച്ചു.

 ആ.. നോക്കാം

 ഓണം  കഴിഞ്ഞ് അടുത്ത ആഴ്‌ച  തെക്കേലെ രാമഷ്ണേട്ടന്റെ മോന്റെ കല്ല്യാണല്ലേ, അതിന് ഇടാലോ.

 നോക്കാന്ന് പറഞ്ഞില്ല്യേ

 ടൗണിൽ  പുതിയതായി  തുറന്ന  തുണിക്കടയിൽനിന്നാവാം  ഇക്കൊല്ലം ഓണാക്കോടി.  നിറയെ സെലെക്ഷൻ  ഉണ്ടെന്നാ കേട്ടത്.

 ആ, അങ്ങോട്ട് തന്നെ  പോവാം.  പക്ഷെ  അവിടെ നല്ല തിരക്കാവും.

 മ്മക്ക് രാവിലെ  നേരത്തെ പോകാം, അപ്പൊ ഉച്ചയാകുമ്പോളേക്കും തുണിയൊക്കെ എടുത്ത്, ഹോട്ടലിന്ന് ഭക്ഷണം കഴിച്ചു വരാം.

 ഭക്ഷണം ഇവിടെ വന്നട്ട് കഴിച്ചാൽ പോരേ?

 വല്ലപ്പോഴുമെങ്കിലും മ്മക്കും പുറത്ത് നിന്ന് കഴിക്കണ്ടേ?  പിള്ളേർക്കും ആഗ്രഹണ്ട്.

 ശരി… ശരി… അങ്ങിനെ ആവാം

 ****

 

ഇനി എന്തെങ്കിലും  നോക്കുന്നുണ്ടോ സർ…

 ഇല്ല്യാ… ബില്ല് ആക്കിക്കോളൂ…

 അയ്യോ നിങ്ങക്ക് ഷർട്ടും  മുണ്ടും വാങ്ങണ്ടേ…

 ഏയ്… എനിക്ക് പുതിയത് ഒന്നും വേണ്ടാ…

 അപ്പൊ കല്ല്യാണത്തിന്

 എനിക്ക് അന്ന് ലീവ് കിട്ടില്ല്യ… നീയും  പിള്ളാരും പോയാ മതി…

 മ്മടെ തൊട്ടയലക്കായിട്ട് എങ്ങനാ…

 ഞാൻ തലേദിവസം  പോവുമ്പോ പറയാം… നാളെ  നീയും പിള്ളാരും വരും എനിക്ക് ലീവില്ല്യാന്ന്.

 

****

അച്ഛാ ഈ  ഹോട്ടലിൽ കേറാം.

 എനിക്ക് ബിരിയാണി  വേണം.

 ആ  വാ… വാങ്ങിച്ചു തരാം…

 സർ, ഓർഡർ..

 മൂന്ന് ചിക്കൻ  ബിരിയാണി

 അപ്പൊ നിങ്ങൾക്ക് ബിരിയാണി വേണ്ടേ?

 വേണ്ടാ… വയർ  എന്തോ പോലെ… കുറെ നേരം നിന്നാട്ടാവും, ഗ്യാസ് കേറി, എനിക്ക് ഒരു കട്ടൻ ചായ  മതി.

 ******

 

നല്ല  സാരിയാട്ടാ എനിക്ക് നല്ല ഇഷ്ടായി…

 മ്മ്…

 പക്ഷെ  വലിയ വിലയായല്ലേ…

 അത് സാരല്ല്യ.. നിനക്ക് നല്ല  ചേർച്ചയുണ്ട്.

 നിങ്ങൾക്ക് ഒരു ഷർട്ടും  മുണ്ടും കൂടി  വാങ്ങായിരുന്നു.

 അതൊന്നും വേണ്ടാ… എനിക്ക് എങ്ങട് പൂവാനാ… ജോലിക്ക്  പോകുമ്പോ യൂണിഫോം ഉണ്ടല്ലോ.

 ന്നാലും… ഓണായിട്ട്…

 നീ  പോയി കുറച്ചു വെള്ളമെടുത്ത് അടുക്കള   അടച്ചു വാ… കിടക്കാം നാളെ  ജോലിക്ക് പോണം.

 പേഴ്സ് എടുത്ത് നോക്കി. ഓണം  കഴിഞ്ഞുകിട്ടാൻ  ആരോടെങ്കിലും ഇത്തിരി കാശ് കടം വാങ്ങാം.

 അടുക്കള വാതിൽ അടക്കുന്ന ശബ്ദം കേട്ടപ്പോൾ വേഗം പേഴ്സ് എടുത്തു വെച്ചു.  അവൾ കാണണ്ട,  ഓണാക്കോടി എടുക്കണ്ടായിരുന്നു എന്ന് പറഞ്ഞു കരയാൻ തുടങ്ങും.  അവളും പിള്ളാരും സന്തോഷായിരിക്കണം. അതിനല്ലേ നമ്മൾ കഷ്ടപ്പെടുന്നത്

 കിടക്കയിൽ കിടന്ന് മൊബൈൽ എടുത്ത് വെറുതെ ഫേസ് ബുക്ക്‌ തുറന്ന് സാഹിത്യ ഗ്രൂപ്പുകളിൽ കയറി നോക്കി. 

രചനകളെല്ലാം ഓണത്തെ  കുറിച്ചുള്ളത് മാത്രം. നിറയെ കഥകളും കവിതകളും.

 കഥകൾ ഒക്കെ വിവരിക്കുന്നത് വീട്ടമ്മമ്മാരുടെ കണ്ണീരോണങ്ങൾ.  പുരുഷ എഴുത്തുകാരും  എഴുതിയിട്ടുള്ളത്  വീട്ടമ്മമാരുടെ  കണ്ണീരോണം തന്നെ.

 അതിനാണല്ലോ  ലൈക്കും കമന്റും  കിട്ടുന്നത്.  കുറെ തിരഞ്ഞെങ്കിലും മരുന്നിനു പോലും ഒരെണ്ണം പോലും ഒരാൾ പോലും എഴുതിട്ടില്യ  കുടുംബനാഥന്റെ  ഞെരുങ്ങിയ ഓണത്തെ  കുറിച്ച്.  എന്തിനാ  വെറുതെ അതെഴുതി  വിരൽ ഉളുക്കുന്നത്, ആരും  വായിക്കാൻ തന്നെ മെനക്കെടില്ല്യ എന്ന് കരുതിയിട്ടുണ്ടാകും.

 അല്ലെങ്കിലും  നവമാധ്യമ സാഹിത്യ കൂട്ടായ്മകളിൽ  സ്ത്രീകൾക്കാണല്ലോ എന്നും പച്ച വേഷം  പുരുഷന്മാർക്ക്  എന്നും അവിടെ വേഷം  കത്തിയും  കരിയും  ആണല്ലോ

Post Views: 25
2
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

3 Comments

  1. Sreeja Ajith on August 31, 2024 3:35 PM

    👌👌

    Reply
  2. Suma Jayamohan on August 30, 2024 8:59 PM

    സാധാരണക്കാരൻ്റെ ഓണം ഇങ്ങനെയൊക്കെത്തനെയായിരുന്നു🙏❤️🌷

    Reply
  3. Nishiba M on August 30, 2024 3:21 PM

    ആരുമറിയാതെ പോവുന്ന നേരുകൾ..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.