Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആന്റി
പ്രണയം സൗന്ദര്യസംരക്ഷണം

ആന്റി

By Nisha PillaiAugust 31, 20244 Comments5 Mins Read123 Views
Bookmark Now
Please login to bookmark Close

No account yet? Register

” ലക്ഷ്മി ആൻ്റീ, ആ സുപാലിൻ്റെ ലോൺ ഫയൽ ഒന്ന് അപ്രൂവ് ചെയ്യാമോ? മാനേജരുടെ കയ്യിൽ ഉടനെ കൊണ്ട് കൊടുക്കാൻ പറഞ്ഞു. “

 

ലക്ഷ്മി തലയുയർത്തി നോക്കി. റിയയാണ്, ആ കുട്ടി ബാങ്കിലെ പുതിയ നിയമനമാണ്. ലക്ഷ്മി ഒരു ഞെട്ടലോടെ തലയാട്ടി. റിയ അവളുടെ സീറ്റിലേക്ക് മടങ്ങി. 

 

ആന്റിയോ? ഇത് വരെ ആരും ലക്ഷ്മിയെ ഓഫീസിൽ ആൻ്റിയെന്ന് വിളിച്ചിട്ടില്ല. അവളിവിടെ എല്ലാവരുടെയും ലക്ഷ്മി ചേച്ചിയാണ്. ആദ്യമായിട്ടാണ്, അതും ഒരു കിളുന്ത് പെണ്ണ്. പറയാതെ വയ്യ ആ പെൺകൊച്ച് ഇത്തിരി ഓവറാണ്. 

 

എന്നാലും എന്തിനാ അവൾ ആന്റിയെന്ന് വിളിച്ചത്? വയസ്സ് നാല്പത്തിയഞ്ചല്ലേ ആയുള്ളൂ, അവൾക്കുമുണ്ടാകും പത്തിരുപത്തഞ്ചു വയസ്സ്. വേറെയാർക്കും അങ്ങനെയൊന്നും വിളിയ്ക്കാൻ ഇതുവരെ തോന്നാഞ്ഞത് എന്താകും. ആകെ ടെൻഷനായല്ലോ. 

 

ലക്ഷ്മി ബാഗിൽ നിന്നും ഫോണെടുത്ത് സെൽഫി ക്യാം ഓണാക്കി. മുഖത്ത് മെല്ലെ തടവി, ചെറിയ ചുളിവുകൾ വന്നിട്ടുണ്ടോ? കവിളുകളിൽ തുടിപ്പ് മാറി, കവിളുകൾ ഒട്ടി തുടങ്ങിയിട്ടുണ്ട്. മുടിയിഴകൾ തടവി നോക്കി, അങ്ങുമിങ്ങും നരകൾ വീണു തുടങ്ങി. ഇതുവരെ മുടി കറുപ്പിച്ചിട്ടില്ല. 

 

മനസ്സിന് എന്തോ ഒരു വിങ്ങൽ പോലെ, കുറെ നേരം മുൻപിലെ കമ്പ്യൂട്ടറിൽ നോക്കിയിരുന്നിട്ടും എന്ത് ചെയ്യാനാണ് താനിവിടെ ഇരുന്നതെന്ന് അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. എന്തായിരുന്നു റിയ വരുന്നതിനു മുൻപ് ചെയ്തു കൊണ്ട് ഇരുന്നത്. ഓർമ്മകളും കുറഞ്ഞ് വരുന്നുണ്ടോ?

 

എത്രനേരം അങ്ങനെ ഇരുന്നുവെന്ന് ലക്ഷ്മിയ്ക്ക് ഓർമ്മയില്ല. മാഡം വിളി കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്. 

 

“മാഡം, ചോറ് കഴിക്കുന്നില്ലേ. “

 

മുൻപിൽ അജിത്ത് ആണ്, ബാങ്ക് മാനേജർ, ലക്ഷ്മിയുടെ സുഹൃത്ത്. അവൾ ചുറ്റിലും നോക്കി. എല്ലാവരും അവരവരുടെ സീറ്റുകളിൽ നിന്നും എഴുന്നേറ്റിരിക്കുന്നു. ഭക്ഷണത്തിനുള്ള ഇടവേളയാണ്. 

 

“ഞാൻ എന്തോ ഓർത്തിരുന്നു പോയി. “

 

“അതെയതേ, ഞാൻ വന്നപ്പോൾ മാഡം ഈ ലോകത്തേ ഇല്ലായിരുന്നു. മാഡത്തിൻ്റെ സ്വപ്നലോകത്തായിരുന്നു. “

 

“ഞാൻ ഫുഡ് ഒന്നും കൊണ്ട് വന്നിട്ടില്ല. ഉണർന്നപ്പോൾ ലേറ്റ് ആയി പോയി. ചെക്കന് കുറച്ചു കാഷ് കൊടുത്തു, അവൻ കോളേജ് ക്യാന്റീനിൽ നിന്ന് എന്തെങ്കിലും കഴിച്ചോളും, പിന്നെ എൻ്റെ ആര്യപുത്രനോട് മെസ്സിൽ നിന്നും കഴിക്കണേയെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. “

 

“ഞാനും ഫുഡ് കൊണ്ട് വന്നിട്ടില്ല. വേണമെങ്കിൽ ഞാൻ പുറത്തു നിന്നും ഊണ് വാങ്ങിക്കൊണ്ടു വരാം. “

 

“ഏയ് വേണ്ട. അത് അത്ര നന്നാവില്ല. ക്വാണ്ടിറ്റി കൂടുതലുണ്ടാകും. പക്ഷെ ക്വാളിറ്റി കുറവായിരിക്കും. നമുക്ക് പുറത്തു പോയി കഴിച്ചാലോ? ഹൈവേ റസ്റ്റോറന്റിൽ പോയി, ക്വാണ്ടിറ്റി ഇത്തിരി കുറഞ്ഞാലും നല്ല ഫുഡ് ആണ്. ലേശം റേറ്റ് കൂടും, എന്നാലും സാരമില്ല. ഇന്നെന്റെ വക ചെലവ് ആയിക്കോട്ടെ. “

 

“ആഹാ ആയിക്കോട്ടെ. ഞാൻ റെഡി. തന്നെ വല്ലപ്പോഴുമല്ലേ കൂടെ കിട്ടൂ. “

 

റസ്റ്റോറന്റിൽ ലക്ഷ്മിയുടെ എതിർവശത്തായി അജിത്തിരുന്നു. അയാളവളെ നിരീക്ഷിക്കുകയായിരുന്നു. ചുറ്റും നോക്കിയിട്ടു സ്വരം താഴ്ത്തി അവളോട് ചോദിച്ചു. 

 

“സത്യം പറ, എന്താണ് നിനക്ക് പറ്റിയത്? എന്തായിരുന്നു ഇത്ര ആലോചന. “

 

ലക്ഷ്മിയുടെ മുഖത്തൊരു ചമ്മൽ. 

 

“പറഞ്ഞാൽ നീ ചിരിക്കും. ഞാൻ ആ സമയത്തു ഷോക്കടിച്ചത് പോലെ ഇരുന്നു പോയതാ. ആദ്യമായിട്ടായതു കൊണ്ടാണ്, ഇനിയിപ്പോൾ ശീലമായി കൊള്ളും. എന്നെ സങ്കടപെടുത്തിയത്, എന്നേക്കാൾ രണ്ടു വയസ്സ് മൂത്ത നിന്നെ, അവൾ ചേട്ടൻ എന്ന് വിളിക്കുന്നത് കേട്ടിട്ടാണ്. “

 

“ഒന്നും മനസിലാകുന്നില്ല. നീ ആരുടെ കാര്യമാണ് പറയുന്നത്. “

 

“നമ്മുടെ പുതിയ കൊച്ചില്ലേ, ആ റിയ, അവളെന്നെ ആന്റി എന്ന് വിളിച്ചു, ആദ്യമെനിക്ക് സങ്കടം വന്നു. “

 

മറുപടിയായി അജിത്തിന് പൊട്ടിച്ചിരിയായിരുന്നു. ലക്ഷ്മിയുടെ ദേഷ്യപ്പെട്ട മുഖം കണ്ടിട്ടും അവനു തന്റെ ചിരി അടക്കാൻ കഴിഞ്ഞില്ല. 

 

“ആ കുട്ടിയെ കുറ്റം പറയാൻ പറ്റില്ലെടീ. നീ ഇടയ്ക്കു കണ്ണാടിയിൽ ഒന്ന് നോക്കണം. എന്ത് കോലമാടി ഇത്. നല്ല പോലെ ഡ്രസ്സ് ചെയ്താൽ മാത്രം പോരാ. ഇടയ്ക്കു ആ മുടിയൊക്കെ ഒന്ന് കറുപ്പിക്കണം. എന്നെ പോലെ, കണ്ടില്ലേ, നോ ബെല്ലി ഫാറ്റ്, ഡെയിലി ജിം, രണ്ടാഴ്ച കൂടുമ്പോൾ ബ്യൂട്ടിപാർലർ. അങ്ങനെയങ്ങനെ… “

 

“അപ്പോൾ ഞാൻ ഇങ്ങനെ നടക്കുന്നത് നിനക്കിഷ്ടമല്ലേ. ഇതല്ലേ ഞാൻ, റിയൽ ലക്ഷ്മി. പ്രായത്തിന്റെ മാറ്റങ്ങളല്ലേ എന്റെ മുടിയിലും മുഖത്തും. അനിവാര്യമായ മാറ്റം. “

 

“എടി നീ ഇങ്ങനെ ഒരുങ്ങാതൊക്കെ നടക്കുമ്പോൾ എന്റെ ഹൃദയം പൊടിയുന്നു. കോളേജിൽ വച്ചു എത്ര ആൺപിള്ളേരുടെ ഹാർട്ട് ബീറ്റ് കൂട്ടിയവളാ നീ, ഇപ്പോളിങ്ങനെ നടക്കുന്നത് കാണുമ്പോൾ… “

 

“നീ ഒന്ന് പോയേ ഞാൻ മാറാൻ ഒന്നും പോകുന്നില്ല. എനിക്കെന്റെ ഗ്രേ ഹെയർ ആണിഷ്ടം. ആ കുട്ടി എന്നെ എന്തെങ്കിലും വിളിച്ചു കൊള്ളട്ടെ. ഞാൻ ഇപ്പോൾ ഓക്കേ ആയല്ലോ. പിന്നെ നീ, നിനക്ക് എന്നെ മടുപ്പായോ, അതെനിയ്ക്ക് ഇപ്പോൾ അറിയണം. “

 

“ഏയ് അതല്ലെടീ, നീ പഴയ പോലെ ഒരുങ്ങി സുന്ദരിയായി വരുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടാണ്. “

 

അജിത്ത് ദേഷ്യം കൊണ്ട് സ്വന്തം കൈ ഞെരിച്ചു. 

 

“അല്ലെങ്കിലും ചേരേണ്ടത് ഒന്നിച്ചു ചേരില്ലല്ലോ. അന്ന് നിന്നോട് ഇഷ്ടമാണെന്നു തുറന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായതുമില്ല. “

 

“ഇങ്ങനെ ഈഗോയും കൊണ്ട് നടന്നാൽ അടുത്ത ജന്മത്തിലും നമ്മൾ ഒന്നാകില്ല. “

 

“ഹേ ഹേ അടുത്ത ജന്മമോ. “

 

അപ്പോഴേക്കും ആവി പറക്കുന്ന ഫ്രൈഡ് റൈസും ചില്ലി ചിക്കനും അവരുടെ മുൻപിലെത്തിയിരുന്നു. ലക്ഷ്മി അത് രണ്ടു പ്ലേറ്റുകളിലായി വിളമ്പുന്നത് അജിത്ത് ക്ഷമയോടെ നോക്കിയിരുന്നു. 

 

“നീ പറഞ്ഞത് ശരിയാ ക്വാണ്ടിറ്റിയിലല്ല കാര്യം ക്വാളിറ്റിയിലാണ്. നീ തരുന്ന സ്നേഹമായാലും കെയറിങ് ആയാലും അത്ര അമൂല്യമാണ്. കുറച്ചു സമയം കൊണ്ട് നീ കൂടുതൽ സ്നേഹിച്ചു കളയും. ഞാൻ എന്റെ ജീവിതത്തിൽ പലരേയും കണ്ടിട്ടുണ്ട്. അടുത്തിടപഴകിയിട്ടുണ്ട്. 

നിന്നെ പോലെ ഇത്ര ആത്മാർഥമായി, ആഴത്തിൽ എന്നെ ആരും സ്നേഹിച്ചിട്ടില്ല. ഇനി ആരും സ്‌നേഹിക്കാനും പോകുന്നില്ല. “

 

അത്രയും പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു. രണ്ടു പേരും ഒന്നും മിണ്ടാതെ ആഹാരം കഴിച്ചു. ഒടുവിൽ ലക്ഷ്മി തന്നെ മൗനം ഭഞ്ജിച്ചു. 

 

“നമുക്ക് ഒരു ഐസ്ക്രീം കൂടെ കഴിച്ചാലോ. “

 

അവൻ എതിരൊന്നും പറഞ്ഞില്ല. അവൾ അവൾക്കേറ്റവും ഇഷ്ടമുള്ള വാനില ഐസ്ക്രീം തന്നെ രണ്ടു പേർക്കും ഓർഡർ ചെയ്തു. അപ്പോഴും അവൻ നിശ്ശബ്ദനായിരുന്നു. 

 

“അജിത്ത്, ഞാൻ ഒരു കഥ പറയട്ടെ. “

 

“മ്മ് “

 

“ഒരിടത്തും ഒരു ആണും പെണ്ണും ഉണ്ടായിരുന്നു. രണ്ടു പേരെയും ദൈവം ഒന്നിച്ചു ഭൂമിയിലേയ്ക്ക് വിട്ടു. അവര് തമ്മിൽ പ്രണയിച്ചു ഒന്നാകട്ടെ എന്ന് ദൈവം കരുതി. രണ്ടിനും മുടിഞ്ഞ ഈഗോ ആയിരുന്നു. രണ്ടാൾക്കും തോന്നി അവര് മാത്രമാണ് ശരിയെന്ന്. രണ്ടും അടിച്ചു പിരിഞ്ഞു. മരിച്ചങ്ങു ചെന്നപ്പോൾ ഒന്നായില്ലല്ലോയെന്നോർത്ത് രണ്ടാൾക്കും വിഷമമായി. സങ്കടം തോന്നിയ ദൈവം ഒരു ജന്മം കൂടി രണ്ടിനേം ഒന്നിച്ചു വിട്ടു. രണ്ടാൾക്കും പെരുത്തിഷ്ടമായിരുന്നു. പക്ഷെ വിഷയം ആരാദ്യം തുറന്നു പറയും എന്നായിരുന്നു. രണ്ടാളും പറഞ്ഞില്ല. ആ ജന്മവും പകുതി കഴിഞ്ഞു. എന്നിട്ടും ഈഗോ രണ്ടാളെയും വിട്ടു പോയതുമില്ല. ഇനിയിപ്പോൾ ഒരു വരവ് കൂടി ഒന്നിച്ചു വരുമായിരിക്കും. അപ്പോഴെങ്കിലും ഈഗോ മാറുമോ എന്തോ.”

 

“നീ ആരുടെ കഥയാണ് ഈ പറയുന്നത്. “

 

“ഒരു കിളവന്റെയും കിളവിയുടെയും. “

 

“കിളവൻ നിന്റെ കെട്ടിയോൻ.., എനിക്കത്ര വയസൊന്നുമായില്ല. എനിക്ക് ഈഗോയുമില്ല. അന്നും ഇന്നും നിനക്കറിയാം എനിക്ക് നിന്നെ ഇഷ്ടമാണെന്ന്. ഇനിയെന്നും അങ്ങനെ ആയിരിക്കും. അതോണ്ടാണല്ലോ ഞാൻ സംഘടനക്കാരെയൊക്കെ ചാക്കിട്ടു ഈ ബ്രാഞ്ചിലേയ്ക്ക് ട്രാൻസ്ഫർ വാങ്ങി വന്നത്. “

 

“എന്നാലും ഞാനല്ലേ ആദ്യം നിന്നെ പ്രണയിച്ചത്. ഓർമയില്ലേ കോളേജിൽ വച്ച് ഞാൻ നിന്നെ നാടകത്തിലെ, എന്റെ പാർട്ട്ണറായി വിളിച്ചത്. അപ്പോൾ ഞാനല്ലേ ആദ്യം നിന്നെ തിരിച്ചറിഞ്ഞത്. “

 

“ഓ തന്നെ തന്നെ. “

 

“അപ്പോൾ മാനേജർ സാറെ, ഒരു കാര്യം പറയാം. ഞാൻ ഈഗോ കൊണ്ടൊന്നുമല്ല ഇങ്ങനെ നടക്കുന്നത്. സാറിനല്ലേ പെരുത്ത ഈഗോ. ഇത്തിരി കോംപ്ലക്സും. “

 

അവൾ ബില്ലിന്റെ ക്യാഷ് പേയ്മെന്റ് നടത്തുമ്പോൾ അവൻ നിർന്നിമേഷനായി അവളെ നോക്കി നിൽക്കുകയായിരുന്നു. 

 

“അതേ നീ മുടിയൊന്നും കറുപ്പിയ്ക്കണ്ട കേട്ടോ, നിനക്കിതാ ഭംഗി, ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ പറഞ്ഞോട്ടെ, നീ അങ്ങനെ മാറണ്ട, ഈ നിന്നെയാണെനിക്കിഷ്ടം. “

 

അവൾ പുഞ്ചിരിച്ചു. അവൾക്കാരെയും പ്രായം ബോധ്യപെടുത്താനില്ല. ആന്റിയെന്നോ അമ്മായിയെന്നോ അവർ വിളിച്ചോട്ടെ. അവൾ തന്റെ നരച്ച മുടിയിഴകളെ തഴുകി കൊണ്ട് കംപ്യൂട്ടറിന്റെ മുന്നിലിരുന്നു. 

 

“മാഡം ആ ഫയൽ കൊണ്ട് വരാൻ സാർ പറഞ്ഞു. “

 

പുഞ്ചിരിച്ചു കൊണ്ട് അവൾക്കു ഫയൽ എടുത്തു കൊടുക്കുമ്പോൾ തന്റെ ആത്മവിശ്വാസം ഒന്നും കൂടെ കൂടിയതായി അവൾക്കു തോന്നി. അവൾ മാനേജരുടെ കാബിനിലേയ്ക്ക് എത്തി നോക്കി. അവളെ തന്നെ നോക്കിയിരിക്കുന്ന അജിത്ത്. 

 

“അതെ ക്വാണ്ടിറ്റിയിലല്ല ക്വാളിറ്റിയിലാണ് കാര്യം. “

 

അവൾ റിയയെ നോക്കി പുഞ്ചിരിച്ചു. 

 

✍️✍️നിഷ പിള്ള

Post Views: 32
3
Nisha Pillai

4 Comments

  1. Saswath on September 2, 2024 10:13 AM

    ❤️

    Reply
    • Nishapillai on September 3, 2024 11:41 AM

      ❤️❤️

      Reply
  2. Neethu V. R on August 31, 2024 8:33 PM

    കിടിലൻ 👌👌

    Reply
    • Nishapillai on August 31, 2024 9:50 PM

      ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.