എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത പ്രിയപ്പെട്ട ഗുരുക്കന്മാർക്ക് ഹൃദയപൂർവ്വം വന്ദനം, ഒപ്പം മൺമറഞ്ഞുപോയവർക്ക്
കണ്ണീർ പൂക്കളും.
ഇന്ന് ദേശീയ അധ്യാപക ദിനം 🙏
പാഠപുസ്തകങ്ങളിലെ അറിവ്പകരുന്നതിനുമപ്പുറം വിദ്യാർത്ഥിയായി തന്റെ മുന്നിൽ എത്തുന്ന ഒരോ കുട്ടിയുടെയും ഉള്ളിലുള്ള കഴിവുകൾ കണ്ടെത്തി അവയെ പരിപോഷിപ്പിക്കാൻ ശ്രമിക്കുന്നവരാകണം അധ്യാപകർ.
അവരിലെ തിന്മകളെ വേരോടെ പിഴുതുകളയാൻ ശ്രമിക്കുന്നവരാകണം.
നന്മകളെ മനസ്സറിഞ്ഞ് അഭിനന്ദിക്കുന്നവർ ആകണം. വെറുമൊരു തൊഴിൽ എന്നതിനപ്പുറം അധ്യാപനം എന്നത് ആത്മസമർപ്പണം കൂടിയാവണം.
എന്നാലേ ഗുരു എന്ന വാക്കിന് അർത്ഥമുണ്ടാകുകയുള്ളൂ. അധ്യാപനവഴിയിലെ എല്ലാവർക്കും സ്നേഹം നിറഞ്ഞ അധ്യാപക ദിനാശംസകൾ.💐