പിന്തിരിഞ്ഞു നോക്കുമ്പോൾ
ഞാൻ സന്തോഷവതി അയിരുന്നു
എന്ന് പറയാതെ പറയാൻ ഫോട്ടോ
പിന്നിട്ട് കാലത്തിലേക്ക് എളുപ്പം
എത്താൻ ഒരിടവഴിയാണത്.
നഷ്ടങ്ങളുടെ വ്യാപ്തിയും
നേട്ടങ്ങളുടെ ശോഭയും ഒളി
മങ്ങാതെ തെളിയുന്നു നിന്നിൽ.
ഇന്ന് നമ്മുടെ ആരുമല്ലാത്ത
ചിലർ പണ്ട് നമ്മുടെ ആരൊക്കെയോ
ആയിരുന്നു എന്ന് പറയാറുണ്ട് നീ.
വാർധക്യത്തിൽ ചുളിവുകളിൽ
തലോടി പണ്ട് നീ ഒരുപാട് സുന്ദരി
ആയിരുന്നു എന്ന് കാതിൽ
മന്ത്രിക്കും പ്രണയവും നീ.
പിന്നെയും താളുകൾ മറിയുമ്പോൾ
നിഷ്കളങ്ക ബാല്യത്തിൻ്റെ പുഞ്ചിരി
വീണ്ടും ഒരു കുഞ്ഞാവാൻ വെറുതെ
ഉള്ളിൽ മോഹമുണർത്തിടും.
മറവിയിൽ മറഞ്ഞുപോയ ഒരുപാട്
മുഖങ്ങൾ വീണ്ടുമോർക്കാനും നീ.
അങ്ങനെ അങ്ങനെ ഒരായിരം
കഥകൾ നിറയും എൻ്റെ സ്വന്തം
എണ്ണിയാലൊടുങ്ങാഫോട്ടോസ്…