ഏതൊരു പരിണാമത്തിനും ആധാരം ചുറ്റുപാടുകൾ ആണല്ലോ.
നിലനിൽപ്പിന് വേണ്ടി പൊരുതി
ചിലത് പാതിവഴിയിൽ മരിച്ചു വീഴും
മറ്റുചിലത് പരിണാമത്തിന് വിധേയമായി വിജയം നേടും.
സ്വന്തം സ്വത്വത്തിൽ അടിയുറച്ച് നിൽക്കുമ്പോഴും
ചുറ്റുപാടുകൾ ആവശ്വപ്പെടുന്നുണ്ടെങ്കിൽ
നമ്മൾ പരിണാമത്തിന് വിധേയമായേ പറ്റൂ.
പക്ഷേ ഈ പരിണാമം നമ്മുടെ നല്ലതിന് വേണ്ടി ആയിരിക്കണം.
മറ്റുള്ളവർ ആരെയും പ്രീതിപ്പെടുത്താൻ വേണ്ടി നമ്മൾ സ്വയം മാറേണ്ട ആവശ്യം ഇല്ല
നമ്മുടെ സന്തോഷം നഷ്ടപ്പെടുത്തി നമ്മൾ ആരെയാണ് സന്തോഷിപ്പിക്കേണ്ടത്?
മാറ്റങ്ങൾ എല്ലാം നല്ലതിന് വേണ്ടിയാവട്ടെ!