നീ വേദനിപ്പിച്ചപ്പോൾ മാത്രം
ആണ് ഞാൻ നിരാശപ്പെട്ടത്.
നീ കോപിച്ചപ്പോൾ മാത്രമാണ്
എൻ്റ നീൾമിഴികൾ
തുളുമ്പിപോയത്.
നീ അകന്നപ്പോൾ മാത്രം ആണ്
ഞാൻ നിലയില്ലാക്കയത്തിൽ
ആണ്ടുപോയത്.
നീ ഇല്ല എന്ന തോന്നലിൽ നിന്നാണ്
ഞാൻ നിഷ്ക്രിയ ആയത്.
നിന്നെ കുറിച്ചുള്ള ഓർമ്മകളിൽ
മാത്രമാണ് നീലാമ്പൽ പൂവ് പോൽ
ഞാൻ നിത്യവും വിടരുന്നത്.