അവൾ മരിച്ചിരുന്നു.
താലിയണിഞ്ഞതിൻ്റെ ഏഴാം നാൾ
അപമാനത്തിൻ്റെ കൂർത്ത
വാൾമുന നെഞ്ചിൽ ആഞ്ഞു പതിച്ചപ്പോൾ
ഒന്ന് ശ്വാസം വിടാൻ പോലും ആവാതെ
പിടഞ്ഞു പിടഞ്ഞവൾ മരിച്ചു
പക്ഷേ ഒരാളും അത് അറിഞ്ഞില്ല
ഒരു വ്യാഴവട്ടത്തിനിപ്പുറവും,
താലി കെട്ടിയ പുരുഷൻ പോലും.
എല്ലാവരും കാത്തിരിക്കുന്നത്
വെള്ളപുതപ്പിച്ച മൃതശരീരം
കാണാൻ ആയിരുന്നല്ലോ
ഇല്ല അങ്ങനെ ഒരു കാഴ്ച
കണ്ടു നിങ്ങൾ സന്തോഷിക്കില്ല
മരിച്ചവളുടെ അവസാന ശപഥം ആണത്..