Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മയിലെ ഓണം
ഓണം2024 രചനാമത്സരം ഓർമ്മകൾ

ഓർമ്മയിലെ ഓണം

By Hemalatha c.k.September 6, 2024No Comments2 Mins Read61 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴതൂങ്ങി നിൽക്കുന്ന മാനം…

ദൂരെയെങ്ങോ ഒരു അത്തപ്പുവിളി മുഴങ്ങുന്നു.

ഏട്ടനും കൂട്ടരുമാണ്…

ഇറയത്ത് തൂക്കിയിട്ടിരുന്ന പൂവട്ടികളുമെടുത്ത് കിഴക്ക് വെള്ളകീറുമ്പോഴേക്കും കൂട്ടർ കുന്നിൻ ചെരിവിലെത്തിയിരിക്കുന്നു…😍

കുനുകുനെ വിടർന്നു നിൽക്കുന്ന വെളുത്ത തുമ്പപ്പൂക്കൾ മത്സരിച്ച് നുള്ളുകയാണ് ഏവരും!

പൂവിറുത്ത് കൊച്ചു പൂവട്ടികളിലാക്കി കഴിഞ്ഞാൽ “പൂവട്ടിയുടെ വള്ളിപിടിച്ച് ഒരു മൂന്നാലു വട്ടം ചുഴറ്റണം. “

എന്നാൽ പൂക്കൾ അട്ടിയായി കിടന്ന് കൂടുതൽ സ്ഥലം കിട്ടുമത്രെ പൂ നുള്ളിയിടാൻ…

അതികാലത്ത് പൂവിറുക്കാൻ പോകുന്ന ഡ്യൂട്ടി അധികവും ആൺകുട്ടികൾക്കാണ്.

അതുകൊണ്ടു തന്നെ ഏട്ടൻമാരുടെ പൂനുള്ളലിൻ്റെ വീരേതിഹാസങ്ങൾ കേട്ട് വായും പൊളിച്ച് നിൽക്കാനാണ് ഞങ്ങൾക്കൊക്കെ യോഗം…😀

എന്തായാലും അവർ പൂവിറുത്ത് തിരിച്ചെത്തി ചാണകം മെഴുകിയ മുറ്റത്ത് വെച്ച നാക്കിലയിലേക്ക് പൂവട്ടി ചൊരിയുമ്പോൾ ഞങ്ങൾ പെൺകുട്ടികൾ അന്തംവിട്ടിരിക്കും…

” ഇത്രയും പൂക്കളോ!”

ഒരു കളം നിറയാനുള്ളത്രയും
ശുഭ്ര വർണ്ണമുള്ള തുമ്പപ്പൂക്കൾ😍’

അത്തം തുടങ്ങി ഓണം വരെ ഉത്സവനാളുകൾ…♥️

ഉത്രാട നാളിൽ മുറ്റത്ത് കയ്യാലക്കരികിലിരുന്ന് ചെമ്മണ്ണു കുഴച്ച് തൃക്കാക്കരയപ്പനെ ഉണ്ടാക്കി വെയിലത്ത് വെച്ച് ഉണക്കിയെടുക്കാനുള്ള തിരക്കിലാണ് കാര്യസ്ഥൻ വേലായുധേട്ടൻ.

ഒരു വലിയ അപ്പൻ നടുക്കും ഇരുവശത്തും രണ്ട് ചെറിയ അപ്പൻമാരും…😀

ഉച്ചതിരിയുന്നതോടെ അരച്ചു വെച്ച അരിമാവു കൊണ്ട് മുറ്റത്ത് കളം വരക്കുന്നതും നോക്കി ചവിട്ടുപടിയിൽ ഇരിക്കെ തുമ്പികൾ താഴ്ന്നു പറന്ന് ഓണത്തപ്പനെ വരവേൽക്കാനെത്തും.🌹♥️

തൃക്കാക്കരയനെ കുടിവെച്ച് നെറുകിൽ കൃഷ്ണകിരീടവും തുളസിപ്പൂവും ചൂടിച്ച്
ഒരു ‘കാലൻകുടയും വെച്ച് പൂജിക്കും…

ഇനി നാല് ദിവസം ഓണത്തപ്പൻ കുട ചൂടി മുറ്റത്തുണ്ടാകും…🥰

ഇരുട്ടുമൂടി വരുന്നു…

അകത്തേക്ക് കയറാനൊരു ങ്ങവേ…
മൂക്കിലേക്ക് ഒരു കൊതിയൂറും ഗന്ധം അരിച്ചു കയറി…🙂

പതുങ്ങിപ്പതുങ്ങിച്ചെന്ന് അടുക്കളയിലേക്കെത്തി നോക്കി.

“ഹായ്!
വായിൽ വെള്ളമൂറുന്നു “

(“ഇപ്പോഴും..” )

കനലെരിയുന്ന അടുപ്പിൽ വെച്ച ഉരുളിയിൽ ശർക്കര ഉപ്പേരി വരട്ടുന്ന തിരക്കിലാണ് അച്ഛമ്മ…😍

അച്ഛനും കൂട്ടിനുണ്ട്..❤️

കറിവേപ്പിലയും ഉണക്ക മുളകും ഉലുവയും കടുകും കൂടി കുറുക്കുകാളനിൽ വറവിടുകയാണ് അമ്മ..🥰

രസഗ്രന്ഥികൾ കൺഫ്യൂഷനിലാണ്!😀

ഏതു ഗന്ധത്തിനോട് നീതി പുലർത്തണം എന്നറിയാതെ…

ജോലിയെല്ലാം തീർത്ത് ഏവരും അച്ഛൻ്റെ ചുറ്റും കൂടി…

കുന്നംകുളം തെക്കേക്കര ടെക്സ്റ്റൈൽസിൽ നിന്നും വാങ്ങിയ, എല്ലാവർക്കുമുള്ള ‘ഓണക്കോടിയുടെ പല പല കവറുകൾ തുറക്കലായി പിന്നെ…😍

“ഇത് വേലായുധന്”

“ഇത് മണിക്ക് “

” ഇത് സീതക്ക്… “

“ഇത് ലക്ഷ്മിക്ക്…”

ഓരോരുത്തർക്കുമുള്ളത് വെവ്വേറെ കവറുകളിലാക്കി വെച്ചു!

കുളിർമ്മയോലും ഓണനിലാവിൽ ആകാശത്തേക്ക് ചന്ദ്രനെയും നോക്കിയിരിക്കലും മനസ്സിന് കുളിർമ്മയേകി…😍

നാലുനാൾ മുൻപേ മച്ചിൽ തൂക്കിയിട്ടിരുന്ന നേന്ത്രക്കായക്കുലകൾ പഴുത്ത് പാകം വന്ന് വേവിച്ച് പപ്പടം കൂട്ടിക്കുഴച്ച് ബ്രേക്ക് ഫാസ്റ്റിന് അകത്താക്കും…😀

കൂടെ അമ്മയുണ്ടാക്കിയവെച്ച കറുമുറു വറുത്തുപ്പേരിയും!

ഓണനാളിൽ ഓരോരുത്തർക്കായി ഓണക്കോടി വിതരണം…🥰

ഇലയിൽ നിറഞ്ഞ ഓണവിഭവങ്ങൾ

” പഴപ്രഥമൻ!”

” നിക്ക് വേണ്ട..
നിക്ക് പാൽപ്പായസം മതി…”😍

മനസ്സു നിറയെ ഓണമുണ്ണാൻ വീണ്ടുമൊരോണം വന്ന നാളിൽ!
ഓർമ്മകളിലൂടെ മനം ഇന്നൊരോണമുണ്ടു പോൽ!🥰🥰♥️


✍️ഡോ: ഹേമലത സി.കെ

Post Views: 27
3
Hemalatha c.k.
  • Website

കൊച്ചു കൊച്ചു എഴുത്തുകൾ കഥയായും കവിതയായും …. ചെറിയെ ചെറിയ അംഗീകാരങ്ങളും ഇടയ്ക്കിടെ ആസ്വദിക്കാനാകാറുണ്ട്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.