അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് എന്ന വാക്കിന്റെ അർത്ഥം ജന്മദിനം എന്നാണ്, മീലാദുനബി/ മീലാദ് ശരീഫ്/ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകന്റെ ജന്മനാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്.
നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തിൽ അറിയപ്പെടുന്നത്. ക്രിസ്തുവർഷം 571 ഏപ്രിൽ 21 ആം തിയതിയാണ് മുഹമ്മദ് നബി ജനിച്ചത്.
മുഹമ്മദ് നബി മരണപ്പെട്ടതും ഇതേ ദിവസമാണ്. തന്റെ അറുപത്തിമൂന്നാം വയസ്സിൽ.
കരുണ, അനുകമ്പ, ദയ, ആർദ്രത എന്നൊക്കെയുള്ള വാക്കുകൾ കേട്ടുകേൾവിയായി മാറിടുന്ന ഇക്കാലത്ത് പരസ്പര സഹകരണ സഹവർത്തിത്വത്തിന്റെ സ്നേഹമസൃണമായ ജീവിത രീതി നമുക്ക് അന്യം വന്നു പോകുന്നു.
മുഹമ്മദ് നബി ഒരിക്കൽ പറഞ്ഞു “കരുണ ചെയ്യാതെ നിങ്ങള്‍ വിശ്വാസിയാവില്ല തന്നെ.”
ഇത് കേട്ട സ്വഹാബത് പറഞ്ഞു: “നബിയെ, ഞങ്ങളെല്ലാം പരസ്പരം കരുണ ചെയ്യുന്നവരാണ്.”
അപ്പോൾ നബി പറഞ്ഞു ”നിങ്ങള്‍ നിങ്ങളുടെ വേണ്ടപ്പെട്ടവരോട് കാണിക്കുന്ന കാരുണ്യമല്ല ഈ പറഞ്ഞത്. മറിച്ച്, മുഴുവന്‍ മനുഷ്യരോടും പൊതുവായും ഉണ്ടാവേണ്ട കാരുണ്യവും സഹാനുഭൂതിയുമാണ്.”
ഇത്രയും വ്യക്തമായ രീതിയിൽ പാരസ്പര്യത്തിന്റെ ഉത്തമ അധ്യാപനങ്ങൾ നമുക്ക് പകർന്നു നൽകിയ നബിയേയും ഇസ്ലാമിക രീതികളേയും വർഗീയ/ഭീകര പ്രസ്ഥാനമായി ചിത്രീകരിക്കപ്പെടുന്നത് എത്രത്തോളം വിരോധാഭാസമാണ്!.
ഏവർക്കും നല്ലൊരു നബിദിനം ആശംസിക്കുന്നു….. ❤️