ഞാൻ ടോവിനോയുടെ ഒരു പടം കാണുവായിരുന്നു.
എനിക്കൊത്തിരി ഇഷ്ടമാണ് ടോവിനോ.
എന്നിട്ടും പടം കാണുമ്പോൾ ഞാനാലോചിച്ചത്…
“എന്നാലും ടോവിനോയ്ക്ക് അവന്റത്ര ഗ്ലാമർ ഇല്ലല്ലോ” എന്നായിരുന്നു…
ഇത് ഞാൻ പുറത്ത് പറഞ്ഞാൽ എല്ലാവരും ചിരിക്കും – അവനുൾപ്പടെ!
കയറിക്കൊണ്ടിരിക്കുന്ന കഷണ്ടിയും, അത്ര ഫിറ്റ് അല്ലാത്ത ശരീരവും, മുഖത്തെ ചെറിയ കുരുക്കളും, കണ്ണിനു താഴെയുള്ള നേർത്ത വരകളുമൊന്നും എനിക്ക് പ്രശ്നമല്ല…
കാരണം ടോവിനോയ്ക്ക് ഇല്ലാത്ത ചിലത് അവനുണ്ട്.
എന്നെക്കാണുമ്പോൾ ആ കണ്ണിൽ തെളിയുന്ന തിളക്കം, എന്നോട് സംസാരിക്കുമ്പോഴുള്ള കുറുമ്പും ചിരിയും…
മറ്റുള്ളവരോട് കാണിക്കുന്ന മുൻശുണ്ഠിയിൽ നിന്ന് വ്യത്യസ്തമായി എനിക്ക് മാത്രമായിട്ടുള്ള പതിഞ്ഞ സ്വരവും കൊഞ്ചലുകളും…
എന്റെ കണ്ണിൽ എന്റെ ചെക്കൻ തന്നെയാണ് എന്റെ ടോവിനോ !
ഇതാണോ എല്ലാവരും പറയുന്നത്…
പ്രണയം അന്ധമാണ് എന്ന് ?!
– ദീപ പെരുമാൾ
2 Comments
മനോഹരം
thank you dear <3