Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണനിലാവ് തെളിയുമ്പോൾ
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ

ഓണനിലാവ് തെളിയുമ്പോൾ

By Sreeja AjithSeptember 22, 2024Updated:September 22, 20241 Comment2 Mins Read52 Views
Bookmark Now
Please login to bookmark Close

No account yet? Register

മാനുഷരെല്ലാരും ഒന്നുപോലെയായിരുന്ന ഒരു മനോഹരകാലത്തിന്റെ സുന്ദരസ്മരണകളിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കാണ് ഓരോ ഓണക്കാലവും മലയാളിയ്ക്ക്. പെരുമഴ മാറി മാനം തെളിഞ്ഞു നാടും നഗരവും ഉത്സവത്തിന്നായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പകലുകളും ഓണനിലാവ് തെളിയുന്ന രാത്രികളും എങ്ങും ചിരിതൂകി വിരിഞ്ഞു നിൽക്കുന്ന പൂക്കളും ഓരോ മലയാളിയുടെയും മനസ്സിൽ ഓണത്തെക്കുറിച്ചാലോചിയ്ക്കുമ്പോൾ നിറയുന്ന ചിത്രങ്ങളാണ്.

ബാല്യകാലത്തെ ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ ആരംഭിക്കുന്നത് ഓണക്കാലത്തെ വരവേൽക്കാൻ പുതുവസ്ത്രങ്ങളെടുക്കാനായുള്ള തൃശൂർ യാത്രകളിൽ നിന്നാണ്. വർഷത്തിൽ ഒരു തവണയാണ് അന്ന് പുതുവസ്ത്രം എടുക്കുന്നത്. വീട്ടിലെ എല്ലാവർക്കും സമ്മാനിക്കാനുള്ള ഓണാക്കോടിയെടുക്കാനായാണ് തൃശൂർക്ക് പോകുന്നത്. സ്ഥിരം താമസിക്കുന്ന ചെറുപട്ടണവും അമ്മവീട് സ്ഥിതി ചെയ്യുന്ന കുഗ്രാമവും മാത്രം കണ്ടു പരിചയമുള്ള എനിക്കും അനിയത്തിയ്ക്കും തൃശൂർ പട്ടണം അത്ഭുതങ്ങൾ നിറഞ്ഞ ഒരു വിചിത്രലോകമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ബസിലെ യാത്രയും തുണിക്കടകളിൽ കയറിയുള്ള തെരച്ചിലുമെല്ലാം അന്നത്തെ വലിയ സന്തോഷങ്ങളായിരുന്നു.ഇന്നത്തെ കുട്ടികളെപ്പോലെ വസ്ത്രം വാങ്ങുന്നതിൽ ഞങ്ങൾക്ക് വലിയ അഭിപ്രായസ്വാതന്ത്ര്യമൊന്നും ഇല്ലായിരുന്നെങ്കിലും അമ്മ ഞങ്ങൾക്ക് വേണ്ടി സുന്ദരമായ വസ്ത്രങ്ങൾ തന്നെ തെരഞ്ഞെടുക്കും. അതിൽ ഞാനും അനിയത്തിയും പൂർണ്ണതൃപ്തിയുള്ളവരുമായിരുന്നു. വീട്ടിലെ എല്ലാവർക്കും പിന്നെ തറവാട്ടിലെ മുതിർന്നവർക്കും ചെറിയ കുട്ടികൾക്കുമെല്ലാം അമ്മയും അച്ഛനും അവരുടെ വകയായി ഓണാക്കോടികൾ എടുക്കുമായിരുന്നു.ഷോപ്പിംഗ് കഴിഞ്ഞു ഭാരത്‌ ഹോട്ടലിലെ മസാലദോശയും അന്നത്തെ പ്രധാന ആകർഷണങ്ങളായിരുന്നു.

ഓണപ്പരീക്ഷയുടെ തിരക്കിനിടയ്ക്ക് ഓണത്തിന്റെ ആദ്യനാളുകളിലെ പൂക്കാലമൊരുക്കളൊക്കെ ഒരു തട്ടിക്കൂട്ടായിരിക്കും. പരീക്ഷയുടെ അവസാനദിവസം വീട്ടിൽ തിരിച്ചെത്തുന്നത് തുള്ളിച്ചാടിക്കൊണ്ടായിരിക്കും. പിറ്റേന്നോ ചിലപ്പോൾ അന്ന് തന്നെയോ ഞങ്ങൾ വെങ്ങാനെല്ലൂർ അടുത്തുള്ള പരക്കാട് എന്ന ഉൾനാടൻ ഗ്രാമത്തിലെ അമ്മവീട്ടിലേയ്ക്ക് യാത്രയാകും. പിന്നെ സ്കൂൾ തുറന്നിട്ടേ തിരിച്ചുള്ളൂ.
ബസ്സിറങ്ങി പാടവും തോടും റബർ തോട്ടവും കടന്നു വേണം അവിടെയെത്താൻ. ഞങ്ങളുടെ കുട്ടിക്കാലത്തെ പറുദീസയാണത്. അമ്മമ്മയും മുത്തശ്ശനും അമ്മാവനും ചെറിയമ്മയും അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ട്. ഓണമായി ചിലപ്പോൾ അമ്മയുടെ ദൂരെയുള്ള  സഹോദരങ്ങളും എത്തിച്ചേർന്നിട്ടുണ്ടാകും.

പരിമിതമായ സൗകര്യങ്ങളുള്ള ആ പഴയ വീട്ടിൽ എല്ലാവരും ഒത്തൊരുമയോടെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന നാളുകൾ ഇങ്ങിനി വരാത്തവണ്ണം മാഞ്ഞുപോയെങ്കിലും ആ മധുരസ്മരണകൾ ഇന്നും മനസ്സിലെന്നും ഒളിമങ്ങാതെ നിൽക്കുന്നവയാണ്.കളിയും ചിരിയുമായി പത്തുനാൾ കണ്ണിമ ചിമ്മുന്ന വേഗത്തിൽ കടന്നു പോകും.സ്കൂൾ തുറക്കുന്നതിന്റെ തലേന്നു കരഞ്ഞു കൊണ്ടാണ് പടിയിറങ്ങുക. പിന്നെ വീണ്ടും പഴയ ദിനങ്ങളുടെ ആവർത്തനം തന്നെ. സ്കൂളിലെത്തി അവധി വിശേഷം പറയാനും കൂട്ടുകാരെ വീണ്ടും കാണാനുമുള്ള തിരക്കിൽ സങ്കടം പതുക്കെ മറന്നുതുടങ്ങുന്നു.

സ്കൂൾ കാലം കഴിഞ്ഞു കോളേജിൽ എത്തിയപ്പോൾ ഹോസ്റ്റലിൽ നിന്നു വീടിന്റെ ശീതളഛായയിൽ ഓടിയെത്താനുള്ള  അവസരമായി ഓണം മാറി. പിന്നെ വിവാഹിതയായിപ്പോയപ്പോഴും ഓണത്തെക്കാൾ ഓണം അവധിയ്ക്കു പ്രാധാന്യം വന്നു. നാട്ടിലേക്ക് ഓടിയെത്താനുള്ള സുവർണ്ണാവസരമായി ഓണം അവധി മാറി. എങ്കിലും ഓണത്തിന്റെ പൊലിമ മനസ്സിലെന്നും ഒരുപോലെ തിളങ്ങി നിന്നു.
കാലം കുതിപ്പുകൾ മധ്യവയസ്സുകാരിയായ അധ്യാപികയാക്കി മാറ്റി എന്നെ.വിദ്യാലയത്തിലെ ഓണപ്പരിപാടികൾ ഓണത്തിന്റെ നാന്ദിയായി.എന്തും അടിപൊളിയാക്കുന്ന ഈ കാലഘട്ടത്തിൽ ഓണമെന്നത് കെട്ടുകാഴ്ച്ചകളുടെ ആഘോഷമായി. കലാലയങ്ങൾ മാത്രമല്ല, ഓഫീസുകളും പൂക്കളമിട്ടും ചമഞ്ഞൊരുങ്ങിയും ഓണത്തിനായുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി തുടങ്ങുന്നു. കേരളാസാരിയിലും ദാവണിയിലും പട്ടുപാവാടയിലും ആബാലവൃദ്ധം ജനങ്ങളും തിളങ്ങുന്ന കാഴ്ചകൾ കണ്ണിനമൃതം തന്നെ.  ഓണാക്കോടിയും ഓണസദ്യയും കുറെ പേർക്കെങ്കിലും വലിയ പ്രതീക്ഷയല്ലാതായി. വസ്ത്രവും ആഹാരവും സാമ്പത്തിക പുരോഗതി കൈവരിച്ച കാലത്ത് എന്നും സമൃദ്ധമായി, ഒരു വലിയ വിഭാഗം മലയാളികൾക്കും.

എങ്കിലും മാറിയ കാലത്തിലും ഓണത്തിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. ജാതിമതദേശഭേദമന്യേ എല്ലാ മലയാളിയും ഓണത്തെ നെഞ്ചിലേറ്റുന്നു. ഓണനിലാവ് മനോഹരിയായ് മനസ്സുകളിൽ തെളിഞ്ഞുനിൽക്കുന്നു.

Post Views: 23
1
Sreeja Ajith

വായനയോട് പ്രിയം.

1 Comment

  1. Joyce on September 24, 2024 8:57 PM

    നല്ല രസമുള്ള ഓണക്കാലം, അതിലും നന്നായി എഴുതി.
    ❤

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.