Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമയിലെ പൊന്നോണം
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ജീവിതം

ഓർമയിലെ പൊന്നോണം

By Suhana JumbuSeptember 23, 20242 Comments2 Mins Read33 Views
Bookmark Now
Please login to bookmark Close

No account yet? Register

 

ഓർമകൾക്ക് മരണമില്ല എന്ന വാക്കുകൾ എത്ര അർത്ഥവത്താണ്‌ എല്ലാ വർഷവും ഓണം വരുമ്പോൾ ഓർമയിലേക്ക് ഓടി എത്തുന്ന മുഖം ചന്ദുവേട്ടന്റെ ആണ്. നമ്മുടെ വീട്ടിൽ പാലു കൊണ്ട് വരുന്ന ആളാണ് ചന്തുവേട്ടൻ. രാവിലെ കുറെ കുപ്പികളിലായി പാൽ നിറച്ചു രണ്ടു സഞ്ചികളിലായി തൂക്കി പിടിച്ചു പതിയെ നടന്നു വരുന്നത് കാണാൻ തന്നെ ഒരു മൊഞ്ചാണ്.
ആരോടും തർക്കിക്കുകയോ ദേഷ്യം പിടിക്കുകയോ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. മായം ചേർക്കാത്ത പാൽ കുടിക്കണമെങ്ങ്കിൽ ചന്തുന്റെ വീട്ടിലെ പാല് വേണം എന്നാണ് ചൊല്ല്.

ചിങ്ങം വന്നാൽ ഉമ്മയോട് പറയാൻ തുടങ്ങും തിരുവോണത്തിന് മക്കളെ കുടിയിലേക്കു വിടണംട്ടോ സദ്യ അവിടെയാണിട്ടോ.ഉമ്മ പറയും എന്തിനാ ചന്തു നീയും മക്കളും തന്നെ ഒരുവിധം ഒപ്പിച്ചു ജീവിക്കുന്നതിന്റെ ഇടയിൽ ചിലവ് കൂട്ടുന്നത് എന്തിനാണ് അപ്പോൾ മൂപ്പര് പറയും കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് എന്ന്.
കുട്ടിയായ എനിക്ക് കാണത്തിന്റെ അർത്ഥം മനസ്സിലാക്കാൻ കുറെ വർഷങ്ങൾ എടുത്തു. ഞാനും അനിയത്തിമാരും രാവിലെ കുളിച്ചു ഉള്ളതിൽ പുതിയ ഡ്രെസ്സൊക്കെ ഇട്ടു ഉമ്മ കയ്യിലൊരു സഞ്ചി തരും ഇന്നത്തെ പോലെയുള്ള ഗിഫ്റ്റ് ഒന്നുമല്ല സഞ്ചിയിൽ അരിയുണ്ടാവും വീട്ടിലുണ്ടായ ചേനയുണ്ടാവും, തേങ്ങാ, കവാത്തു,… പിന്നെ ഒരു ചെറിയ പൈസയും ഉണ്ടാവും. ഇതും താങ്ങി പിടിച്ചു കുറച്ചു ദൂരം ഉണ്ട് നടന്നു അങ്ങനെ പോവും.

നമ്മൾ വരുന്നതും കാത്തു ചന്തുവേട്ടനും കുടുംബവും കാത്തു നില്പുണ്ടാവും. നല്ല ചാണകം തേച്ചു വൃത്തിയാക്കിയ മുറ്റത്തു ആ തൊടിയിൽ കിട്ടുന്ന തുമ്പയും ചെമ്പരത്തിയും മുക്കുറ്റിയും പിന്നെ നടുവിൽ കൃഷ്ണകിരീടം എന്ന് പറയുന്ന ഒരു പൂവുണ്ട് അതൊക്കെ വെച്ച നല്ല ബംഗിയുള്ള പൂക്കളം ഇട്ടിട്ടുണ്ടാവും പിന്നെ ഓലക്കുടയും വിളക്കും എല്ലാം വെച്ചു നല്ല മോഞ്ചകിയിട്ടുണ്ടാവും

എല്ലാവരും ഒരുമിച്ചിരുന്നു സദ്യ കഴിക്കും. സദ്യ കഴിക്കുന്ന രീതിയൊക്കെ പഠിപ്പിച്ചു തന്നത് ചന്ദുവേട്ടനാണ്. അന്നായിരുന്നു ആദ്യായിട്ട് പായസം ഇലയിൽ കഴിച്ചത്. ഇന്നും ആ പായസം കുടിക്കുന്ന രംഗം മിന്നി മറയുന്നു. ഞാനും ഇലയും തമ്മിലുണ്ടായ ഗുസ്തി.

ഇന്നത്തെ പോലുള്ള പാലട ഒന്നുമല്ല നല്ല ഗോതമ്പു പായസവും പിന്നെ ഉണക്കലരി പായസവും ആണ് ഉണ്ടാവുക ഇന്നും ആ രുചി നാവിൽ തങ്ങി നിൽക്കുന്നു. ഉണ്ണിയപ്പവും ഉണ്ടാവും.

പിന്നെ ചന്ദുവേട്ടന്റെ അമ്മ നന്നായി പാടും എല്ലാം കഴിഞു ഒരടി വെക്കാൻ കഴിയാത്ത അവസ്ഥയിൽ ആവും. അവിടുന്നിറങ്ങി വരുമ്പോഴായിരിക്കും വീട്ടിൽ തെങ്ങു കയറുന്ന കുഞ്ഞാവുവിനെ കാണും അപ്പൊ അവിടെ കയറിയില്ലെങ്കിൽ മൂപ്പർക്ക് പരിഭവം ആവും. അപ്പൊ അവിടെ കയറി പായസം കുടിക്കും. അങ്ങനെ വീടെത്തുന്നത് വരേ പായസവും ഉണ്ണിയപ്പവും ഒക്കെ കഴിച്ചു വീട്ടിലെത്തും. കൂടെ ഉമ്മക്കുള്ള പായസവും ഉണ്ണിയപ്പവും പൊതിഞ്ഞു തരും. അടുത്ത ഓണം വരെയുള്ള പായസവും ഉണ്ണിയപ്പവും അകത്താക്കിയിട്ടുണ്ടാവും.

ഈ ഓണത്തിന്റെ ഒരു സുഖം ഇന്നു വരേ ഞാൻ അനുഭവിച്ചിട്ടില്ല. ചന്തുവേട്ടനൊക്കെ ഓർമയായി… ഓരോ ഓണം വരുമ്പോഴും ഇവരെയൊക്കെ നമ്മൾ ഓർക്കണമെങ്കിൽ ഇവർ അന്നു നമ്മോടു കാണിച്ച ആ സ്നേഹത്തിന്റെ അളവ് പറഞ്ഞറിയിക്കാൻ പറ്റാത്തതിലും അപ്പുറമാണ്..
സുഹാന jumbu

Post Views: 24
1
Suhana Jumbu

എഴുത്തിനോടിഷ്ടമുള്ള ഒരു വീട്ടമ്മ കേമമായി എഴുതാനൊന്നും അറിയില്ലെന്ക്കിലും ചെറിയ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു

2 Comments

  1. Suma Jayamohan on October 2, 2024 6:56 AM

    ❤️❤️❤️❤️❤️

    Reply
  2. Shreeja R on October 1, 2024 11:07 AM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.