Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കന്നാസും കടലാസും
ജീവിതം ബന്ധങ്ങൾ സിനിമ സൗഹൃദം

കന്നാസും കടലാസും

By Anju AjishOctober 2, 2024Updated:October 16, 20248 Comments3 Mins Read178 Views
Bookmark Now
Please login to bookmark Close

No account yet? Register

മണ്ണാംകട്ടയ്ക്കും കരികിലയ്ക്കും ശേഷം, വെള്ളിത്തിരയിൽ രണ്ടരമണിക്കൂർ നടനവിസ്മയം തീർത്ത സൗഹൃദമാണ് കന്നാസും കടലാസും. ആരോ പ്രസവിച്ചശേഷം, തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞ ആ കുഞ്ഞുങ്ങളെ അപൂർവ്വ പേരുകൾ വിളിച്ചത് ആരായിരിക്കാം? മാനത്തെ നക്ഷത്രങ്ങളാണോ? മണ്ണിലിഴയുന്ന മണ്ണിരകളായിരിക്കുമോ?
ഉള്ളിൽ സങ്കടം നിറഞ്ഞു തുളുമ്പുമ്പോൾ അത് ഒപ്പിയെടുത്ത്, കണ്ണീരിൽ കുതിർന്നില്ലാതാവാൻ കടലാസും, മനസ്സിൽ നൊമ്പരകാറ്റ് ചുഴലിയടിക്കുമ്പോൾ, അതിൽ പെട്ട് ഉഴലാതെ തന്റെ നെഞ്ചിൽ സൂക്ഷിച്ചു രക്ഷിക്കുന്ന കന്നാസും എന്നല്ലാതെ പിന്നെയെന്താ അവരെ വിളിക്കേണ്ടത്?

അമ്പിളിചേട്ടനും ഇന്നച്ചനും ജീവിച്ചു തീർത്ത രണ്ടര മണിക്കൂർ നമുക്ക് നൽകിയത് ഒരായുസ്സ് മുഴുവൻ താലോലിക്കാനുള്ള ഓർമകളാണ്. കിട്ടാകനിയായ സ്നേഹത്തിനു മുമ്പിൽ അവർ തോൽവി സമ്മതിക്കുന്നു. പരിഗണന…അത് വാത്സല്യമായോ, പ്രണയമായോ, ബഹുമാനമായോ ലഭിക്കാൻ അവർ ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ?

തങ്ങൾ തെരുവിൽ ജീവിക്കേണ്ടവർ തന്നെയെന്ന് മനസ്സിലാക്കിയ അവർ മുന്നയുടെയും ലൈലയുടെയും ജീവിതത്തിൽ നിന്ന് പിൻവാങ്ങുന്നത് ഇനിയും ഒരുപാട് മുന്നമാർക്കും ലൈലമാർക്കും ജീവിതം കൊടുക്കാനാണ്. അനേകം ചന്ദ്രികമാർക്ക് വേണ്ടി ജയിലിൽ പോകാനാണ്. കുറേ അമ്മിണിയമ്മമാരുടെ കണ്ണുനീർ തുടയ്ക്കാനാണ്.

സാഗരം മനസ്സിലുണ്ടെങ്കിലും, കര യാത്തതെന്തേ എൻ കണ്ണേ എന്നല്ല അവർ പാടുന്നത്. എല്ലാം മറന്ന് പൊട്ടികരയാൻ അവർ തങ്ങളുടെ കണ്ണുകളോടുപോലും ആവശ്യപ്പെടുന്നില്ല. പക്ഷേ കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ലായെന്നു നിങ്ങൾ പാടിയപ്പോൾ, കടലിൽ മുങ്ങിയ സൂര്യനെ പോലെ കലങ്ങിയത് ഞങ്ങളുടെ കണ്ണുകളായിരുന്നു.. കണ്ണുനീരാൽ നനഞ്ഞത് ഞങ്ങളുടെ കവിൾത്തടങ്ങളായിരുന്നു.

സിനിമയിലെ ബ്യുഗിൾ വായനയിലൂടെ നാടോടികളുടെ നോവുകൾ, കാറ്റും കടലും കടന്ന് ഞങ്ങളുടെ നെഞ്ചിലെ കനലായ് നീറി നീറി പുകഞ്ഞു. നെഞ്ചിലെ തീക്കനൽ കെടുത്താൻ ശ്രമിച്ചിട്ടും സാധിക്കാതെ ഹൃദയ ഭാരം കൂടി സ്ക്രീനിലേയ്ക്ക് ഞങ്ങൾ നിസഹായരായി നോക്കി നിന്നു.

അമ്മിണിയമ്മയുടെ സദ്യ കഴിക്കാതെ നിങ്ങൾ പോയത് സ്‌ക്രീനിൽ അവതരിപ്പിച്ചില്ല. പക്ഷേ സിനിമ കഴിഞ്ഞപ്പോൾ ഞങ്ങളെ ഏറെ വേട്ടയാടിയത് ആ രംഗം ആയിരുന്നു. അത് ഞങ്ങൾ മനസ്സിൽ കണ്ടപ്പോൾ എത്രമാത്രം നൊന്തിരുന്നു ആ രണ്ട് ഹൃദയങ്ങൾ. അപ്പോഴും നൊമ്പരത്തിന്റെ സാഗരം നിങ്ങളുടെ മനസ്സിലുണ്ടെങ്കിലും കരയുവാൻ നിങ്ങളിൽ കണ്ണുനീർ ഇല്ലായിരുന്നല്ലോ?

സിനിമ തുടങ്ങിയപ്പോൾ നിങ്ങളുടെ നിഷ്കളങ്കമായ തമാശയിൽ ചിരിച്ചെങ്കിലും പിന്നീട് ആ നിഷ്കളങ്കത തന്നെ ഞങ്ങളെ കരയിച്ചു. മുഷിഞ്ഞ കീറിയ ചാക്കിൽ ആക്രി വാരി നിറയ്ക്കുമ്പോൾ അതിനൊപ്പം നിങ്ങളുടെ തുരുമ്പിച്ച സ്വപ്നങ്ങളും ഇല്ലായിരുന്നോ? എന്നിട്ട് അത് ചില്ലികാശിന് വിൽക്കുമ്പോൾ, നിങ്ങളുടെ സ്വപ്നങ്ങളും അതിനൊപ്പം കൈമാറിയിരുന്നില്ലേ?.

സിനിമയുടെ ക്ലൈമാക്സിൽ, ഇട്ട് ശീലമില്ലാത്ത ഷൂ കാരണം കാല് നീറുന്നുവെന്ന് പറഞ്ഞില്ലേ, അത് പിന്നെ നെഞ്ചിലേയ്ക്ക് കേറിയെന്നും…. എന്നാൽ കേട്ടോളൂ, നീറ്റൽ ആ നെഞ്ചിൽ നിന്നും ഓരോ മലയാളിയുടെയും നെഞ്ചുകളിലേയ്ക്ക് തടയാൻ ആകാത്തവിധം വ്യാപിച്ചിരുന്നു. മതിൽ ചാടികടന്ന് പഴയ ഉടുപ്പിട്ടു മടങ്ങാൻ നേരം മുന്നയ്ക്ക് സമ്മാനമായി നൽകിയ ബ്യുഗിൾ പുറത്തോട്ട് വലിച്ചെറിയപ്പെട്ടപ്പോൾ, ഉപയോഗശേഷം നിങ്ങളെതന്നെ വലിച്ചെറിയുന്നതുപോലെയാണ് ഞങ്ങൾക്ക് തോന്നിയത്. മുന്ന ജീവന് തുല്യമായി സ്നേഹിച്ച ബാബയുടെ ആത്മാവുറങ്ങുന്ന ആ ബ്യുഗിൾ തന്നെയാണ് നിങ്ങൾ അവനു സമ്മാനിച്ചത്.അതിനോട് പോലും നിങ്ങൾക്ക് ഹൃദയബന്ധമുണ്ടായിരുന്നു. അതുകൊണ്ടല്ലേ അതിനെ ഉപേക്ഷിക്കാതെ
ചാക്കിലിട്ടു തോളത്തേയ്ക്ക് വച്ചത്. അപ്പോൾ നിങ്ങളുടെ മുഖത്തെ ഭാവമുണ്ടല്ലോ, അത് തന്നെയാണ് ക്ലൈമാക്സ്‌. ലോകത്തിനു മുമ്പിൽ നിങ്ങൾക്കു തന്നെ വിജയം. കാരണം കാറ്റും മഴയും ഇടിയും മിന്നലും നിങ്ങൾക്കൊപ്പമാണ്. മണ്ണിന്റെ മണം പേറി മണ്ണിൽ മയങ്ങുന്ന മഞ്ചാടികൾ.

നിങ്ങൾ നെഞ്ച് പൊട്ടി പാടിയ ആ മോഹമഴ ഒരിക്കൽ ആർത്തുപെയ്ത്, നെഞ്ചിൻ തീരങ്ങൾ നനച്ചു കുതിർത്തുവെങ്കിൽ എന്ന് അറിയാതെ ആശിച്ചു പോയി.കാറ്റിലാടും കോലങ്ങൾ എന്ന് രണ്ടാളും പാടുമ്പോൾ, സ്വയം പാഴ്ജന്മങ്ങൾ എന്ന് കുട്ടിപട്ടാളം ഏറ്റുപാടുന്നു. ഒരിക്കലും നിങ്ങളതല്ലെന്ന് സിനിമ കാഴ്ച്ചക്കാരെ ബോധ്യപെടുത്തുന്നു.

ഡൽഹിക്ക് തിരികെ പോകുന്നവഴി, വഴിയിൽ നിങ്ങളുടെ ബ്യുഗിൾ വായന കേട്ട് മുന്നയും ലൈലയും കാർ നിർത്തി നിങ്ങളെ കൂടെ കൂട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോയി. അതായിരുന്നുവെങ്കിൽ കാബൂളിവാലയുടെ ക്ലൈമാക്സ്‌ എന്ന് വെറുതെ ആഗ്രഹിച്ചിരുന്നു.

മഷി കുടഞ്ഞും കരവിരുത് പ്രകടിപ്പിച്ചും കഴിഞ്ഞ്, കീറിയോ കത്തിച്ചോ കളയുന്ന പീറ കടലാസിന്റെയും , വക്ക് പൊട്ടി ചോരുമ്പോൾ വലിച്ചെറിയുന്ന പൊട്ട കന്നാസിന്റെയും കഥ ബ്യുഗിൾ വായനയുടെ പശ്ചാത്തല സംഗീതത്തിലൂടെ
പ്രേഷകരുടെ നെഞ്ചിൽ കുത്തി നിറച്ചപ്പോൾ അവർ ഒരിക്കലും പടിയിറങ്ങാതെ ആ നെഞ്ചിൻകൂടുകളിൽ ഇന്നും അള്ളിപിടിച്ചിരിക്കുന്നു. മനുഷ്യായുസ്സുള്ളിടത്തോളം കാലം നിങ്ങൾ ഞങ്ങളുടെ കരളിലെ കവിതയായി, കടലിലെ തിരകളായി എന്നും ജീവിക്കും.
നിസ്വാർത്ഥരായ, നിഷ്കളങ്കരായ കന്നാസും കടലാസും ഒരുപാട് പിറക്കട്ടെ ഈ ഭൂമിയിൽ.
പക്ഷേ തെരുവിന്റെ മക്കളാകാൻ അവരെ വലിച്ചെറിയരുതേ…

ഒറ്റപ്പെടാനായ് പാവങ്ങളെ ഉപേക്ഷിക്കരുതേ…

അവഗണനയ്ക്കായ് അവരെ വിട്ടുകൊടുക്കരുതേ…

#എന്റെരചന – വെള്ളിത്തിരയിലൂടെ മനസ്സിൽ കുടിയേറിയവർ

Post Views: 47
4
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

8 Comments

  1. Shreeja R on October 3, 2024 10:00 AM

    👌👌

    Reply
    • Anju Ajish on October 4, 2024 6:10 PM

      😍

      Reply
  2. sabira latheefi on October 2, 2024 3:46 PM

    കരയുവാൻ ഞങ്ങളിൽ കണ്ണ് നീരില്ല…
    അന്ന് എല്ലാവരുടെയും കണ്ണ് നിറച്ച സിനിമ. ഇന്ന് ഇത് വായിച്ചപ്പോളും ആ സീനുകളെല്ലാം മുന്നിൽ വന്നു 🥹.

    Reply
    • Shreeja R on October 3, 2024 9:56 AM

      Super 👌

      Reply
      • Suma Jayamohan on October 7, 2024 11:49 PM

        അതേ ……എന്നും മനസ്സിലേറ്റിയ കന്നാസും കടലാസും❤️❤️
        വളരെ ഇഷ്ടമായി.❤️
        അഭിനന്ദനങ്ങൾ👌🌷

        Reply
    • Anju Ajish on October 4, 2024 6:11 PM

      😍

      Reply
    • Anju Ajish on October 4, 2024 6:13 PM

      ☺️

      Reply
      • Sujatha nair on October 10, 2024 5:20 PM

        👌🏻👌🏻👌🏻👌🏻congrats..നന്നായി എഴുതി. ശരിയാണ്, കാന്നാസിനെയും, കടലാസ്സിനെയും മറക്കാൻ ആവില്ല. അവരുടെ തമാശകൾ കണ്ടപ്പോൾ ചിരിചിരിച്ച് കണ്ണുകൾ നിറഞ്ഞു. അവരുടെ സങ്കടങ്ങൾ കണ്ടപ്പോൾ മനസ്സ് വിങ്ങിവിങ്ങി കണ്ണുകൾ നിറഞ്ഞു. മലയാളികൾ മറക്കാത്ത കഥാപാത്രങ്ങൾ!

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.