Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹൃദയത്തെ സ്പർശിച്ച ഒരു ഗാനം!
അറിവുകൾ പ്രചോദനം സംഗീതം സിനിമ

ഹൃദയത്തെ സ്പർശിച്ച ഒരു ഗാനം!

By Deepa PerumalOctober 2, 2024Updated:October 12, 2024No Comments3 Mins Read136 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നലെ (Oct 1) അന്താരാഷ്ട്ര സംഗീത ദിനം.
എനിക്കേറെ ഇഷ്ടപ്പെട്ട, എന്നെ സ്വാധീനിച്ചിട്ടുള്ള ഒരു പാട്ട് പരിചയപ്പെടുത്തട്ടെ?

നമ്മുടെ സ്വന്തം ചിത്രച്ചേച്ചിയ്ക്ക് ദേശീയ അവാർഡ് ലഭിച്ച “ഒവ്വൊരു പൂക്കളുമേ” എന്ന തമിഴ് ഗാനം!

എത്ര തവണ കണ്ടാലും, ഈ പാട്ട് കണ്ണ് നിറയാതെ കണ്ടുതീർക്കാൻ പറ്റില്ല !!

ഭരദ്വാജ് ഈണം നൽകി, പാ വിജയ് രചിച്ച ഈ ഗാനം ഒരു motivational song കൂടിയാണ്. പ്രണയ നൈരാശ്യത്തിൽ depressed ആയ നായകൻ, ജീവിതത്തിൻ്റെ യാഥാർത്‌ഥ്യം മനസ്സിലാക്കി മനസ്സ് മാറുകയും, പുതിയ പ്രതീക്ഷ നേടുകയും ചെയ്യുന്ന ഒരു പ്രധാന ഘട്ടമാണ് ഈ ഗാനം നടക്കുന്ന രംഗം. കാഴ്ച വൈകല്യമുള്ളവർ നടത്തുന്ന സംഗീത പരിപാടിയിൽ, സുഹൃത്തായ സ്നേഹ ഗാനം ആലപിക്കുന്നതാണ് രംഗം. തങ്ങളുടെ വൈകല്യങ്ങൾ ഒരു തടസ്സമാവാതെ ജീവിതത്തിൽ വിശ്വാസത്തോടെ മുന്നേറാൻ ശ്രമിക്കുന്ന അന്ധരുടെ മാനസികാവസ്ഥയാണ് ഈ ഗാനം അവതരിപ്പിക്കുന്നത്. ജീവിത പ്രതിസന്ധികളോട് പൊരുതി ജയിച്ച് മുന്നേറണം എന്ന ആശയം ഇതിനെക്കാളും നന്നായി എങ്ങനെ അവതരിപ്പിക്കാനാകും?

വരികൾക്കും സന്ദർഭത്തിനും യോജിച്ച രീതിയിൽ ശക്തമായ ഭാവാഭിനയമാണ് കാഴ്ച്ച വച്ചത് – ശബ്ദത്തിലൂടെ ചിത്രച്ചേച്ചിയും സ്‌ക്രീനിലൂടെ സ്നേഹയും.

നിങ്ങളെ സ്വാധീനിച്ചിട്ടുള്ള ഒരു ഗാനം കമന്റ് ചെയ്യണേ !!
.
.
.
.
—————————————————————–
സിനിമയെപ്പറ്റിയും പാട്ടിനെപ്പറ്റിയും അറിയാൻ ആഗ്രഹമുള്ളവർക്ക് തുടർന്ന് വായിക്കാം.

ഓട്ടോഗ്രാഫ്
ചേരൻ സംവിധാനം ചെയ്‌ത്‌ നായകനായി തകർത്താടിയ “ഓട്ടോഗ്രാഫ്” എന്ന ചിത്രം അക്കാലത്ത് യുവാക്കൾക്കിടയിൽ അത്രയേറെ ഹിറ്റായിരുന്നു. 2004-ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ്, മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് (പാ. വിജയ്), മികച്ച പിന്നണി ഗായിക (KS ചിത്ര) കൂടാതെ മനിരവധി സൗത്ത് filmfare അവാർഡുകളും സ്‌റ്റേറ്റ് അവാർഡുകളും നേടിയിരുന്നു. ചങ്ങനാശ്ശേരിയിലെ St. Berchmans College ൽ പല ഭാഗങ്ങളും ഷൂട്ട് ചെയ്‌ത (Source: Wikipedia) ചിത്രത്തിൽ നാല് നായികമാർ – മല്ലിക, ഗോപിക എന്നീ മലയാളി നടികൾക്കു പുറമേ സ്നേഹയും കണികയും. “ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിലെ പ്രണയ സ്മരണകൾ ഓർമ്മിപ്പിക്കുന്ന ഒരു ട്രെൻഡ് സെറ്റിംഗ് സിനിമ” എന്നതായിരുന്നു ഓട്ടോഗ്രാഫിനെപ്പറ്റിയുള്ള റിവ്യൂ. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ പ്രണയവും നൈരാശ്യവും നിസ്സഹായതയും പ്രതിസന്ധികളുമെല്ലാം sensitive ആയി കാണിച്ചുതന്ന സിനിമയിൽ, പലർക്കും relate ചെയ്യാൻ പറ്റുന്ന കഥാസന്ദർഭങ്ങൾ ആയിരുന്നു USP …

ഗാനം
അന്നൊക്കെ തമിഴ്നാട്ടിലെ പല സ്‌കൂളുകളിലും അസംബ്ലി / recess സമയത്ത് ഈ ഗാനം കേൾപ്പിക്കാറുണ്ടായിരുന്നുവത്രേ; അത്രയേറെ പ്രശസ്തമായിരുന്നു ഈ പാട്ട്.

പാട്ടിനിടയിൽ ഒരു ഭാഗത്ത്, പാട്ട് conduct ചെയ്‌തുകൊണ്ടിരിക്കുന്ന ആൾ മൈക്ക് വാങ്ങി പാടുന്ന ഒരു രംഗമുണ്ട് – വളരെ വൈകാരികമായ ഒരു ഭാഗമാണത്. കാഴ്ച വൈകല്യമുള്ള സംഗീതജ്ഞൻ കോമഗൻ, അദ്ദേഹത്തിന്റെ രാഗപ്രിയ ഓർക്കസ്ട്ര അംഗങ്ങൾ എന്നിവരാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. 24 കാഴ്ച വൈകല്യമുള്ള സംഗീതജ്ഞരുടെ സംഘത്തോടൊപ്പം 50 മണിക്കൂറിനുള്ളിൽ 682 ഗാനങ്ങൾ അവതരിപ്പിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച ഓർക്കസ്ട്രയാണ് കൊമഗൻ സ്ഥാപിച്ച രാഗ പ്രിയ.

പരിഭാഷ (Translation)
ഗാനത്തിന്റെ പരിഭാഷ എന്നാലാവുന്ന രീതിയിൽ താഴെ ചേർക്കുന്നു. കാവ്യാത്മകതയൊന്നും പ്രതീക്ഷിക്കരുത്, പ്ലീസ് !!

Song Name: Ovvoru Pookalumey
Album/Movie: Autograph (2004)
Singer(s): K. S. Chithra, Bharadwaj
Lyrics Writer(s): Pa. Vijay
Music Director(s): Bharadwaj

ഓരോ പൂവും സാക്ഷ്യമാണ് (പറയുന്നു).
നാം ഓരോരുത്തരും പോരാടാൻ ശ്രമിക്കുന്ന ഒരു യുദ്ധഭൂമിയാണ് ജീവിതം എന്നതിന്. (Struggles)
ഓരോ പ്രഭാതവും സാക്ഷ്യമാണ്,
രാത്രി (ഇരുട്ട്) ഉണ്ടെങ്കിൽ അതിനൊരു പകൽ (വെളിച്ചം) തീർച്ചയായും വരും എന്നതിന്. (Hope)

വിശ്വാസം ഉണ്ടായിരിക്കണം, നമുക്ക് ജീവിതത്തിൽ.
ലക്ഷ്യങ്ങൾ തീർച്ചയായും കൈവരിക്കും ഒരു നാൾ. (Faith)
ഓ ഹൃദയമേ, നീ മാറൂ (ചിന്താഗതി മാറ്റൂ)
മഴയോ മഞ്ഞോ ആകട്ടെ, അതിനെ നേരിടാൻ തയ്യാറാവുക (Embracing Change)

മനസ്സ് ഒരിക്കലും തകർന്നുപോവരുത്,
“ഇതെന്തു ജീവിതം?” എന്ന തോന്നൽ ഉണ്ടാകരുത്. (Positivity)
ആരുടെ ഹൃദയമാണ് മുറിവേറ്റിട്ടില്ലാത്തത് ? പറയൂ !
കാലത്തിന്റെ പോക്കിൽ ഈ മുറിവുകൾ എല്ലാം അപ്രത്യക്ഷമാകും,
മറഞ്ഞുപോകുന്ന മായകൾ മാത്രമാണവ ! (Time heals)

ഈ ഭൂമിയിൽ, ഉളിയുടെ ആഘാതം വഹിക്കുന്ന കല്ലുകൾ മാത്രമല്ലേ
(മറ്റുള്ളവർ ആരാധിക്കുന്ന) ശിൽപങ്ങളായി മാറുന്നത്?
അതുപോലെ വേദന സഹിക്കുന്ന ഹൃദയം മാത്രമേ
ശാശ്വതമായ സന്തോഷവും ക്ഷേമവും കണ്ടെത്തുകയുള്ളൂ. (Transformation Through Pain)

ആർക്കാണ് പോരാട്ടമില്ലാത്തത്?
എന്തിനാണ് നിങ്ങളുടെ കണ്ണുകളിൽ കണ്ണുനീർ ?
ഒരു സ്വപ്നം കണ്ടാൽ, അതിനായി ദിവസവും പ്രയത്നിക്കുകയും ചെയ്‌താൽ,
അത് ഒരു ദിവസം യാഥാർത്ഥ്യമാകുക തന്നെ ചെയ്യും. (Power of Dreams)

ജീവിതമെന്ന കവിത വായിക്കാം.
വാനത്തോളം ആഗ്രഹിക്കാം.
പ്രയത്നം എന്ന ഒന്ന് മാത്രം,
ശ്വാസവായു പോലെ ശ്വസിക്കാം. (keep moving forward)

ലക്ഷം സ്വപനങ്ങൾ കണ്ണുകളിൽ നിറയ്ക്കാം.
ലക്ഷ്യങ്ങൾ നെഞ്ചിൽ നിറയ്ക്കാം.
നിങ്ങളെ വെല്ലാൻ വേറാരുമില്ല
നിശ്ചയദാർഢ്യത്തോടെ പോരാടൂ !

ഹേ മനുഷ്യ, നിന്റെ അഭിമാനത്തെ വിത്തായി വിതയ്ക്കൂ, അത് മരമായി വളരും.
അപമാനം, തോൽവി എന്നിവയെല്ലാം അതിന് വളമാകും. (Resilience)

തോൽവികളില്ലാതെ ചരിത്രം സൃഷ്ടിക്കാനാകുമോ?
പിന്നെന്തിനാണ് നീ ദുഃഖിക്കുന്നത്, സുഹൃത്തേ?
ഒരു തീരുമാനം ഉണ്ടെങ്കിൽ, അതിൽ വ്യക്തതയുണ്ടെങ്കിൽ,
ആകാശം പോലും നമ്മുടെ കൈപ്പിടിയിലാകും ! (Determination & Fighting Spirit)

നിങ്ങളെ സ്വാധീനിച്ചിട്ടുള്ള ഒരു ഗാനം കമന്റ് ചെയ്യണേ !!

– ദീപ പെരുമാൾ

Post Views: 31
1
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.