മഴ തോരാതെ പെയ്യുന്ന ഒരു ദിവസം പതിവുപോലെ അച്ഛൻ ഇന്നും ക്ഷേത്ര ദർശനത്തിന് പോയി. എന്നും ക്ഷേത്ര ദർശനം കഴിഞ്ഞു 7.00 മണിക്ക് തൊഴുതു മടങ്ങി വരാറുള്ള അച്ഛൻ ആ ദിവസം 8.00 മണി ആയിട്ടും വരാതെ ഇരുന്നപ്പോൾ അമ്മയ്ക്കും മോൾക്കും ഉള്ളൊന്ന് പതറി. ഇരുവരും ദൈവത്തെ മനസ്സുരുകി വിളിച്ചു.. അപ്പോഴേക്കും മകൾ അമ്മയോട് ചോദിച്ചു അച്ഛൻ ഇത്രയും നേരമായിട്ടും വരാത്തതെന്താ, അമ്മേ? അമ്മ മകളോട് പറഞ്ഞു പരിഭ്രമിക്കാതെ ഇരിക്കൂ മോളെ എന്ന്. അമ്മയും മകളും വീടിന്റെ ഗേറ്റിന് സമീപം അച്ഛനെ നോക്കി കാത്തിരിക്കുകയാണ് . അമ്മ മൊബൈലിൽ അച്ഛനെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ കോൾ സ്വീകരിക്കുന്നില്ല. അങ്ങനെ കാത്തിരുന്ന് അമ്മയും മോളും ധർമ്മ സങ്കടത്തിലായി.
കാലങ്ങൾക്ക് ശേഷം രണ്ട് സുഹൃത്തുക്കൾ ഒരുമിച്ചു കൂടിയപ്പോൾ അവർ ഇരുവരും വേറൊരു ലോകത്തായിരുന്നു. അവർക്കിടയിൽ ആ മഴ ഒരു തടസ്സം അല്ലായിരുന്നു. പെട്ടന്ന് ഇരുവരുടെയും വീട്ടുകാര്യങ്ങൾ സംസാരത്തിനിടെ ഉടക്കിയപ്പോൾ പെട്ടന്ന് അച്ഛന് തന്റെ വീട്ടിലെ കാര്യം മനസ്സിലേക്ക് കടന്നു വന്നു. താൻ ഒത്തിരിയേറെ വീട്ടിലെത്താൻ വൈകിയല്ലോ? താൻ വീട്ടിൽ എത്താൻ താമസിച്ചാൽ അമ്മയും മകളും ഭയക്കുമല്ലോ എന്ന്. ഉടനടി ഫോൺ എടുത്ത് അച്ഛൻ അമ്മയെ വിളിച്ച് താൻ വീട്ടിൽ വരാൻ വൈകുന്ന കാരണം വിശദമാക്കി. യഥാർത്ഥത്തിൽ അച്ഛൻ വരാൻ താമസിച്ചത് വഴിയിൽ വച്ച് അച്ഛൻ കുറെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ഒരു സുഹൃത്തുമായിട്ടുള്ള നേരം വൈകിയുള്ള സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവർ അവരുടെ പഴയ കാര്യങ്ങൾ എല്ലാം ഓർത്തെടുക്കുകയായിരുന്നു. അങ്ങനെ അച്ഛൻ ഫോൺ വിളിച്ച് കഴിഞ്ഞ് അമ്മ നെടുവീർപ്പോടെ മകളോട് പറഞ്ഞു. അച്ഛൻ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സുഹൃത്തിന്റെ കൂടെയാണ് ഉടനെ വീട്ടിലേക്ക് അച്ഛൻ എത്തിച്ചേരുമെന്നും മകളോട് പറയുകയുണ്ടായി. അമ്മയ്ക്കും മകൾക്കും സന്തോഷമായി….
നമ്മുടെയെല്ലാം പ്രിയപ്പെട്ടവർ എവിടെയെങ്കിലും പോയിട്ട് തിരിച്ചു വരാൻ അഞ്ചോ പത്തോ മിനുട്ട് താമസിച്ചാൽ ഉള്ളിലൊരു ആധിയാണ്… അതുവരെ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കും