Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചോറും പരിപ്പ് കുത്തിക്കാച്ചിയതും
അനുഭവം ഓർമ്മകൾ പാചകം

ചോറും പരിപ്പ് കുത്തിക്കാച്ചിയതും

By Sumesh ManakulamOctober 14, 2024Updated:October 23, 20241 Comment2 Mins Read66 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു മാതിരി ഭക്ഷണം എല്ലാം ഇഷ്ടമാണ്.   വിശപ്പുള്ള സമയം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.

എന്നാലും ഇഷ്ട ഭക്ഷണം ഏതാണെന്നു ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ പറയാം.  അത് മ്മടെ ചോറ് തന്നെ.  പൊന്നിയരി, ബസുമതി ഒന്നും അല്ല, മ്മള് മലയാളികളുടെ അരി കൊണ്ടുള്ള ചോറ്.

ഇന്ന് ഇത് എഴുതാൻ ഇരിക്കുന്നത് ഒരു നല്ല ഊണ് കഴിഞ്ഞിട്ടാണ്. ഇന്ന് ഒരു ഫങ്ങ്ഷൻ ഉണ്ടായിരുന്നു.  അത് കഴിഞ്ഞു ഒരു ഉഗ്രൻ ഉച്ച ഭക്ഷണം.

വെൽക്കം ഡ്രിങ്ക്, സ്റ്റാർട്ടേഴ്‌സ്, ഫ്രൈഡ് റൈസ്, ചിക്കൻ, ബീഫ്, പോർക്ക്, സാലഡ്സ്, അങ്ങിനെ ഒരു പാട്.

സത്യം പറയാലോ പ്രതേക ആവേശം ഒന്നും തോന്നിയില്ല.

നോക്കിയപ്പോൾ ഏറ്റവും അറ്റത്ത് ഒരു മേശമേൽ ചോറും മീൻ കറിയും. ആഹാ… മനസ്സങ്ങട് തുടിച്ചു, സന്തോഷായി ഗോപ്യേട്ടാ സന്തോഷായി.

മൂന്ന് നേരവും ചോറ് കിട്ടിയാൽ അത്രയും സന്തോഷം.

ഫാസ്റ്റിംഗ് ഷുഗർ ലെവൽ 140, ഭക്ഷണ ശേഷം അത് 190.

ഒരിക്കൽ വെറുതെ ഒന്ന് ടെസ്റ്റ്‌ ചെയ്തതാണ്.  റിസൾട്ട്‌ കിട്ടിയപ്പോൾ വീട്ടിൽ ഒരേ നിർബന്ധം ഡോക്ടറെ കാണണം.  അതൊന്നും വേണ്ടാ എന്ന് പറഞ്ഞു നോക്കി. പക്ഷെ ഒരു പൊടിക്ക് സമ്മതിക്കുന്നില്ല, ഡോക്ടറെ കണ്ട് മെഡിസിൻ സ്റ്റാർട്ട്‌ ചെയ്ത് ഷുഗർ കണ്ടോൾ ആക്കാതെ ഒരു മണി ചോറ് തരില്ല എന്ന് കെട്ട്യോള് കട്ടായം പറഞ്ഞപ്പോളാണ് ഡോക്ടറെ കാണാൻ പോയത്.

ഡയബറ്റിക്കിനെ കുറിച്ച് ഡോക്ടറുടെ ഒരു വിശദമായ ക്ലാസ്സ്‌.

റിസൾട്ട്‌ കണ്ടപ്പോൾ മുതൽ ഗൂഗിളിൽ തപ്പി വായിച്ചു പരിചയമുള്ളതായത് കൊണ്ട് മൂപ്പര് പേടിപ്പിക്കാൻ പറഞ്ഞതൊന്നും കേട്ട് ഞെട്ടിയില്ല.

ഒരു അപേക്ഷയെ ഡോക്ടർക്ക് മുന്നിൽ വെച്ചുള്ളൂ.

എന്ത് മരുന്ന് വേണമെങ്കിലും എഴുതിക്കോളൂ.  കാശ് പ്രശ്നമാക്കണ്ട.  പക്ഷെ മരുന്ന് കുറുപ്പടിയിൽ  ഒരു വരി നിബന്ധമായും എഴുതണം.  ചോറ് ഉണ്ണുന്നത് കൊണ്ട് കുഴപ്പമില്ല എന്ന്.

താൻ എന്തുട്ട് വർത്താനമാണ് പറയുന്നത്??  ചോറുണ്ടാൽ ഷുഗർ ലെവൽ കൂടും.

എനിക്കറിയാം ഡോക്ടർ, പക്ഷെ ചോറുണ്ണാതെ എനിക്ക് പറ്റില്ല.

ചോറ് വെറുതെ പച്ചക്ക് വാരി തിന്നാൻ പറ്റില്ലല്ലോ.  നിർബന്ധമായും ഒരു കറി വേണം.  മീൻ കറി ആയാൽ സന്തോഷം.  അപ്പൊ എന്താണ് ഇഷ്ട ഭക്ഷണം എന്ന് ചോദിച്ചാൽ ചോറും മീങ്കൂട്ടാനും എന്നല്ലേ പറയേണ്ടത്? എന്നാൽ  മീങ്കൂട്ടാനേക്കാൾ എനിക്കിഷ്ടം ചോറും പരിപ്പ് കുത്തിക്കാച്ചിയതും ആണ്.  പരിപ്പ് വേവിച്ച്  അതിലേക്ക്  ഉള്ളിയും വെളുത്തുള്ളിയും കുത്തി ചതച്ച്  മുളക് പൊടിയും ഇട്ട് വെളിച്ചെണ്ണയിൽ മൂപ്പിച്ച് അതിലേക്ക് ഒഴിക്കുക, ഏതാണ്ട് ഇങ്ങനെ ആണ് അത് ഉണ്ടാക്കുക.

എനിക്ക് തോന്നുന്നത് ഇത് തൃശ്ശൂക്കാരുടെ ഒരു നൊസ്റ്റാൾജിക്ക് കറിയാണ് എന്നാണ്.  എന്റെ കൂട്ടുകാർക്കൊക്കെ ഇത് ഇഷ്ടമാണ്.  എന്ന് വെച്ച് ഇത് മറ്റു ജില്ലകാർ ഒന്നും ഉണ്ടാക്കാറില്ല എന്നൊന്നും ഞാൻ പറഞ്ഞതിന് അർത്ഥമില്ല.

ഒരു കാര്യം കൂടി പറഞ്ഞു നിർത്താം.  മിനിമം 300 വാക്കുകൾ വേണം എന്നാണല്ലോ നിബന്ധന.

അപ്പൊ ഇനി ഇവർക്ക് രണ്ടു പേർക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ.

അതിനെന്താ, മോളോട്  ആ മുറിയിലേക്ക് ഒന്ന് നിക്കാൻ പറയു.,.. അങ്ങോട്ട് ചെന്നോളൂ….

പേര് എന്താണ്? എത്ര വരെ പഠിച്ചു? ഏത് കോളേജിലാ പഠിച്ചത്??

ഇതെല്ലാം അറിയാവുന്ന കാര്യമാണ്.  ഇതൊക്കെ ഇനി എന്തുട്ടാ ചോദിക്കാൻ???

താൻ എന്തൊക്കെ കറികൾ വെക്കും??

മീൻ കറി, കോഴിയും. കുമ്പളങ്ങയും…. അങ്ങിനെ…..

പരിപ്പ് കുത്തികാച്ചാൻ അറിയോ???

അത് എന്താണ്?? പാലക്കാട്കാരിയായ അവൾ

അത് പഠിക്കണം, എനിക്ക് ഏറ്റവും ഇഷ്ടം ചോറും പരിപ്പ് കുത്തികാച്ചിയതുമാണ്.

എഴുതി വന്നപ്പോൾ വെറുതെ, ഇരുപത്തിയൊന്ന് വർഷം മുൻപുള്ള ഒരു പെണ്ണുകാണൽ ഓർത്തുപോയി

#എന്റെരചന

#ഇഷ്ടഭക്ഷണം.

Post Views: 49
2
Sumesh Manakulam

. ഞാൻ സുമേഷ്.. തൃശ്ശൂർ ആണ് വീട്, പട്ടിണി കിടക്കേണ്ടല്ലോ എന്ന് കരുതി ഡെയിലി പണിക്ക് പാലക്കാട്‌ വന്നു പോകുന്നു. വീടിനടുത്തൊക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ആൾ ആണ്, സംശയം ഉണ്ടെങ്കിൽ എന്റെ അയൽവക്കത്തൊക്കെ വന്ന് അന്വേഷിച്ചു നോക്കു, അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  കാശ് തന്ന് സഹായിക്കാൻ കുറച്ചു കൂട്ടുകാർ ഉള്ളത്കൊണ്ട് രണ്ട് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. അതിന്  സ്വന്തം കാശ് ചെലവാക്കി  എന്റെ ഫോട്ടോയൊക്കെ വെച്ച്  നാട്ടിൽ ഫ്ലെക്സ് വെച്ചത് കൊണ്ട് അത്യാവശ്യം എന്റെ നാട്ടുകാർക്കും എന്നെ മുഖ പരിചയം ഉണ്ടാകും. 

1 Comment

  1. Suma Jayamohan on October 17, 2024 2:53 AM

    ‘ കൊള്ളാല്ലോ❤️🌷👌
    കുത്തിക്കാച്ചാറൊന്നുമില്ലെങ്കിലും പരിപ്പുകറി ഞങ്ങളും ഉണ്ടാക്കും. അല്പം തേങ്ങയരച്ചതും ചേർക്കും. എൻ്റെ മോന് ഏറ്റവും ഇഷ്ടപ്പെട്ട കറിയാണ്❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.