പിറവിയുടെ ആനന്ദം
മോഹിച്ചിരുന്നു.
മോഹഭംഗം നോവിച്ചു
ദൈവത്തിനോട് വിലപേശി
അതവിടെ വിലപ്പോയില്ല
ഉപദേശങ്ങൾ സ്വീകരിച്ചു
സ്നേഹം സാന്ത്വനിപ്പിച്ചു
ഉപദേശകർ പിരിഞ്ഞു
സ്നേഹിതർ കുഴഞ്ഞു
മോഹം പിന്നെയും വളർന്നു
ജീവിതം മുഴുവൻ പടർന്നു
സ്വയം ചോദിച്ചു.. ഇനിയെന്ത്?
ഉള്ളിലിരുന്നാരോ മന്ത്രിച്ചു..
നിന്റെയുള്ളിൽ പിറക്കുന്ന
തെന്തും നിന്റെയാണ്..
അതിൽ ആനന്ദിക്കുക..
